x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ: സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫി​ല്‍ ധാ​ര​ണ


Published: November 16, 2025 06:48 AM IST | Updated: November 16, 2025 06:48 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭൂ​രി​പ​ക്ഷം വാ​ര്‍​ഡു​ക​ളു​ടെ​യും കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫി​ല്‍ ധാ​ര​ണ​യാ​യി.


ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന കോ​ണ്‍​ഗ്ര​സ് കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ലാ​ണ് വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ള്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ധാ​ര​ണ​ക​ളി​ലെ​ത്തി‍​യ​ത്. വാ​ര്‍​ഡ് 11 - ആ​സാ​ദ് റോ​ഡ്, വാ​ര്‍​ഡ് 40 - ക​ല്ല​ട എ​ന്നീ വാ​ര്‍​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മാ​കും. വാ​ര്‍​ഡ് 20 ഷ​ണ്‍​മു​ഖം ക​നാ​ല്‍ വാ​ര്‍​ഡി​ലാ​യി​രി​ക്കും മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ൺ ജ​ന​വി​ധി തേ​ടു​ക. ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ രം​ഗ​ത്ത് വ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.


നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ല്‍ നി​ന്നും സു​ജ സ​ഞ്ജീ​വ്കു​മാ​ര്‍, ബൈ​ജു കു​റ്റി​ക്കാ​ട​ന്‍, മി​നി ജോ​സ് ചാ​ക്കോ​ള, കെ.​എം. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ല്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി​രു​ന്ന എം.​എ​സ്. ദാ​സ​ന്‍, കു​ര്യ​ന്‍ ജോ​സ​ഫ്, അ​ഡ്വ.​വി.​സി. വ​ര്‍​ഗീ​സ്, കെ.​എ​ന്‍. ഗി​രീ​ഷ്, പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍ എ​ന്നി​വ​രും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. ഭാ​സി​യും പ​ട്ടി​ക​യി​ല്‍ ഇ​ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യി​ല്‍ ബി​ജെ​പി ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. ആ​കെ​യു​ള്ള 43 വാ​ര്‍​ഡു​ക​ളി​ല്‍ 30 വാ​ര്‍​ഡു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. ശ്രീ​കു​മാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.


നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ല്‍​നി​ന്നു പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ സ​ന്തോ​ഷ് ബോ​ബ​ന്‍, ഉ​പ​ലീ​ഡ​ര്‍ ടി.​കെ. ഷാ​ജു​ട്ട​ന്‍, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ആ​ര്‍​ച്ച അ​നീ​ഷ്, അ​മ്പി​ളി ജ​യ​ന്‍, വി​ജ​യ​കു​മാ​രി അ​നി​ല​ന്‍, മാ​യ അ​ജ​യ​ന്‍ എ​ന്നി​വ​ര്‍ ആ​ദ്യ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.


എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​ഐ - സി​പി​ഐ​യും ത​മ്മി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ​യും സ​മ​വാ​യ​ത്തി​ലെ​ത്താ​നാ​യി​ട്ടി​ല്ല. 41ല്‍​നി​ന്നു 43 ആ​യി വ​ര്‍​ധി​ച്ച് ഒ​രു സീ​റ്റ് സു​പി​ഐ​ക്കു വേ​ണ​മെ​ന്ന അ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​താ​ണ് സീ​റ്റു​ക​ളെ സം​ബ​ന്ധി​ച്ച് ധാ​ര​ണ വൈ​കു​വാ​ന്‍ ഇ​ട​യാ​കു​ന്ന​ത്. സി​പി​എം 26 സീ​റ്റി​ലും സി​പി​ഐ 10 സീ​റ്റി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം) ര​ണ്ടു സീ​റ്റി​ലും ജ​ന​താ​ദ​ള്‍ ര​ണ്ടു സീ​റ്റി​ലും ജ​ന​താ​ദ​ള്‍ സെ​ക്കു​ല​ര്‍ ഒ​രു സീ​റ്റി​ലു​മാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച​ത്. ടൗ​ണി​ല്‍ ആ​റും പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്തു പ്ര​ദ​ശ​ത്ത് നാ​ലും സീ​റ്റു​ക​ളാ​ണു സി​പി​ഐ​ക്കു ന​ല്‍​കി​യി​രു​ന്ന​ത്.

ടൗ​ണി​ല്‍ ബോ​യ്‌​സ് സ്‌​കൂ​ള്‍, ഗാ​ന്ധി​ഗ്രാം, ഗാ​ന്ധി​ഗ്രാം ഈ​സ്റ്റ്, മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ്, ബ​സ് സ്റ്റാ​ന്‍​ഡ്, ചേ​ലൂ​ര്‍​ക്കാ​വ് എ​ന്നീ ആ​റു വാ​ര്‍​ഡു​ക​ളും പൊ​റ​ത്തി​ശേ​രി മേ​ഖ​ല​യി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ബം​ഗ്ലാ​വ്, ക​രു​വ​ന്നൂ​ര്‍ സൗ​ത്ത്, മാ​പ്രാ​ണം എ​ന്നീ നാ​ലും വാ​ര്‍​ഡു​ക​ളു​മാ​ണു സി​പി​ഐ​ക്കു ന​ല്‍​കി​യി​രു​ന്ന​ത്. ജ​ന​താ​ദ​ളി​നു ആ​ശു​പ​ത്രി, പൂ​ച്ച​ക്കു​ളം എ​ന്നീ വാ​ര്‍​ഡു​ക​ളും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​നു ചാ​ലാം​പാ​ടം, മാ​ര്‍​ക്ക​റ്റ് എ​ന്നീ വാ​ര്‍​ഡു​ക​ളും ജ​ന​താ​ദ​ള്‍ സെ​ക്കു​ല​റി​നു ക്രൈ​സ്റ്റ് കോ​ള​ജു വാ​ര്‍​ഡു​മാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. ത​ര്‍​ക്ക​മു​ള്ള സീ​റ്റു​ക​ളൊ​ഴി​കെ മ​റ്റു സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ഏ​ക​ദേ​ശ​ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.
എ​ങ്ങി​നെ​യെ​ങ്കി​ലും വി​ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫ് മെ​ന​യു​മ്പോ​ള്‍ ഭ​ര​ണം നി​ല​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു കോ​ണ്‍​ഗ്ര​സ്. സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച് ഭ​ര​ണം പി​ടി​ക്കാ​നു​ള്ള തീ​വ്ര​പ​രി​ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി. നീ​ണ്ട 15 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ജ​ന​റ​ലാ​കു​ന്ന​ത്. 2010ല്‍ ​വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്നു. 2015ല്‍ ​പ​ട്ടി​ക​വി​ഭാ​ഗം ജ​ന​റ​ലി​നും 2020ല്‍ ​വ​നി​താ സം​വ​ര​ണ​വു​മാ​യി​രു​ന്നു അ​ധ്യ​ക്ഷ പ​ദ​വി. ഇ​ത്ത​വ​ണ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​നാ​ണ് അ​ധ്യ​ക്ഷ​പ​ദ​വി.

Tags : local nattuvishesham candidates

Recent News

Up