National
ന്യൂഡൽഹി: ജനറൽ വിഭാഗത്തിനു നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫ് മാർക്ക് പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നേടിയാൽ അവർക്ക് ജനറൽ വിഭാഗത്തിൽ പ്രവേശനം നേടാൻ അർഹതയുണ്ടെന്നു സുപ്രീംകോടതി.
രാജസ്ഥാൻ ഹൈക്കോടതിയുടെ ചില തസ്തികകളിലേക്കു നിയമനം നടത്തുന്പോൾ നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫിനേക്കാൾ കൂടുതൽ മാർക്ക് നേടിയിട്ടും ജനറൽ വിഭാഗ തസ്തികകളിലേക്കു സംവരണവിഭാഗ ഉദ്യോഗാർഥികളെ നിയമിക്കാൻ തയാറായില്ല.
ഉദ്യോഗാർഥികൾ ഇതു ചോദ്യം ചെയ്തപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അവർക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. ഇതു ചോദ്യം ചെയ്താണ് വിഷയം സുപ്രീംകോടതിയിൽ എത്തുന്നത്. സംവരണ വിഭാഗക്കാരെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ അവർക്ക് ഇരട്ട ആനുകൂല്യവും ലഭിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ വാദം.
എന്നാൽ സംവരണ ആനുകൂല്യം ലഭിക്കുന്നുവെന്നത് സംവരണവിഭാഗത്തെ പൊതുവിഭാഗത്തിൽ പരിഗണിക്കപ്പെടുന്നതിന് തടസമാകില്ലെന്നു വിഷയം പരിഗണിക്കവെ ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയായിരുന്നു രാജസ്ഥാൻ ഹൈക്കോടതി നിയമനം നടത്തിയിരുന്നത്. സംവരണവിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് ജനറൽ വിഭാഗത്തിനു നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫ് മാർക്കിനേക്കാൾ കൂടുതൽ ലഭിച്ചാൽ അഭിമുഖത്തിനെത്തുന്പോൾ അവരെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തണം. കട്ട് ഓഫിനേക്കാൾ കുറവ് മാർക്കാണു ലഭിക്കുന്നതെങ്കിൽ അവരെ സംവരണ വിഭാഗത്തിൽത്തന്നെ നിലനിർത്തണമെന്നും കോടതി പറഞ്ഞു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം ശേഷിക്കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളം പിടിക്കാൻ മുന്നണികൾ. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയം നിയമസഭയിലും ആവര്‍ത്തിക്കാനായാല്‍ ജില്ലയില്‍ വൈക്കം ഒഴികെ മണ്ഡലങ്ങള്‍ പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കഴിഞ്ഞ തവണ വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. തദ്ദേശത്തിലെ ദയനീയ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെ ജനസമ്പര്ക്കങ്ങളിലേക്ക് കടക്കുകയാണ് എല്‍ഡിഎഫ്.
അതേസമയം കാര്‍ഷികപ്രശ്നങ്ങള്‍, ശബരിമല സ്വര്‍ണകവര്‍ച്ച തുടങ്ങിയവ വോട്ടര്‍മാരിലുണ്ടാക്കിയ അമര്‍ഷം എങ്ങനെ മറി കടക്കുമെന്നതാണ് എല്‍ഡിഎഫിലെ ആശങ്ക. നിയമസഭയില്‍ അഞ്ചു മുതല്‍ 10 വരെ സീറ്റുകള്‍ പിടിക്കാനാണ് ബിജെപിയുടെ നീക്കം.
ബിജെപി ലിസ്റ്റ് ഉടന്‍
ജനുവരി ഒന്നാം വാരം ബിജെപി ജില്ലാ തലത്തിലും മണ്ഡല തലത്തിലും ഭാരവാഹികളെ അഴിച്ചുപണിയും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭാരവാഹികളില്‍ പലരും വേണ്ട വിധം ഉണര്ന്നുപ്രവര്ത്തിച്ചെല്ലെന്ന് വിമര്‍ശനമുണ്ട്. ഭാരവാഹികള്‍ക്കൊപ്പം ഒന്നാംഘട്ടം സ്ഥാനാര്‍ഥി ലിസ്റ്റും പുറത്തു വരും.
ജില്ലയില്‍ മൂന്നു അസംബ്ലി സീറ്റുകളില്‍ ക്രൈസ്തവര്‍ സ്ഥാനാര്‍ഥികളാകും. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ മാത്യു പാലായിലോ പൂഞ്ഞാറിലോ മത്സരിക്കും. പാലായ്ക്കാണു പ്രഥമ പരിഗണന. ഭവനസന്ദര്‍ശനങ്ങളും മണ്ഡലം കണ്‍വന്‍ഷനുകളും നടത്തുന്നതിനൊപ്പം ശബരിമല സ്വര്‍ണക്കൊള്ള പ്രധാന പ്രചാരണ വിഷയമാക്കും.
യുഡിഎഫ് പ്രതീക്ഷ
സിറ്റിംഗ് യുഡിഎഫ് എംഎല്‍എമാരെല്ലാം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പകരം ജോസഫ് വിഭാഗത്തിന് പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ നല്‍കും.
എന്നാല്‍ ജോസഫ് വിഭാഗത്തിന് ഇതിനോട് താത്പര്യമില്ല. ഈ സീറ്റുകളിലൊരെണ്ണം ലഭിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ താത്പര്യം. ജോസഫ് വിഭാഗം 2020ല്‍ സംസ്ഥാനത്ത് 10 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ടിടത്ത് വിജയിച്ചു. ജനുവരി ആദ്യം സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്ക്രീംനിംഗ് കമ്മിറ്റി എഐസിസി പ്രഖ്യാപിക്കും.
എല്‍ഡിഎഫിലും ചര്‍ച്ച
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫ് ജില്ലാ നേതൃയോഗം ചേര്‍ന്നിട്ടില്ല. കണക്കു പറച്ചിലും ചെളിവാരിയേറും ഒഴിവാക്കാനാണ് യോഗം വേണ്ടെന്നുവച്ചത്. സിപിഎമ്മിനെതിരെ സിപിഐയും പരസ്യ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് അടുത്ത നീക്കം.
നിയമസഭയില്‍ മുന്‍പ് രണ്ട് സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. നിലവില്‍ വൈക്കം സീറ്റ് മാത്രമാണ് കൈവശമുള്ളത്. സിറ്റിംഗ് എംഎല്‍എമാരില്‍ വൈക്കം ഒഴികെ മണ്ഡലങ്ങളില്‍ നിലവിലെ അംഗങ്ങള്‍ മത്സരിക്കും. വൈക്കം എംഎല്‍എ സി.കെ. ആശയ്ക്ക് മൂന്നാമൂഴം മത്സരിക്കാന്‍ സിപിഐ അവസരം കൊടുക്കില്ലെന്നാണ് സൂചന.
National
മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് എൻസിപി. അജിത്ത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 37 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
രണ്ടാം പട്ടിക വൈകാതെ പ്രഖ്യാപിക്കുമെന്നാണ് എൻസിപി നേതാക്കൾ അറിയിച്ചത്. തെരഞ്ഞെടുപ്പിൽ എൻസിപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
മനീഷ് ദുബെ സച്ചിൻ താമ്പെ അക്ഷയ് മോഹൻ എന്നിവരാണ് പട്ടികയിലുള്ള പ്രമുഖർ. മഹായുതി സഖ്യത്തിലുള്ള എൻസിപി ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ ബിജെപിയും ശിവസേനയും സഖ്യമായാണ് ജനവിധി തേടുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ ചെലവ് കണക്കുകൾ 2026 ജനുവരി 12ന് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.
മത്സരിച്ച എല്ലാ സ്ഥാനാർഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈനായി ചെലവ് കണക്ക് നൽകേണ്ടത്.
കമ്മീഷൻ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലെ ഇലക്ഷൻ എക്സ്പെൻഡിച്ചർ മൊഡ്യൂളിൽ ലോഗിൻ ചെയ്തു വേണം ഓൺലൈനായി സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് ബില്ല്, രസീത്, വൗച്ചർ എന്നിവ ഉൾപ്പെടെയുള്ള ചെലവ് കണക്ക് വിവരം നേരിട്ടും സമർപ്പിക്കാം.
National
ഹൈദരാബാദ്: തെലുങ്കാന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാർഥികൾക്ക് ഭൂരിപക്ഷം സീറ്റുകളിലും വിജയം.
കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാർഥികൾ 1924 സർപഞ്ച് സ്ഥാനങ്ങൾ നേടി. ബിആർഎസ് പിന്തുണച്ചവർ 975 സീറ്റുകളിലും ബിജെപിയുടെ പിന്തുണയുള്ളവർ 156 സീറ്റുകളും നേടി. മറ്റുള്ളവർ 428 സീറ്റുകളിൽ വിജയിച്ചു.
3834 സർപഞ്ച് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 3478 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു.
Kerala
നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റതായി പരാതി. ഒമ്പതാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എം.കെ. സിറാജിനെ രണ്ടുപേർ ചേര്‍ന്നു മര്‍ദിച്ചതായാണു പരാതി.
സിറാജ് ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സിറാജ്.
യുഡിഎഫ് സ്ഥാനാര്‍ഥിത്വം നല്‍കാത്ത സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ സുഹൃത്തിന്റെ വീട്ടില്‍നിന്നു മടങ്ങുംവഴി രണ്ടുപേര്‍ ചേര്‍ന്നു മര്‍ദിച്ചെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് സിറാജ് പറഞു.
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാംവാര്‍ഡ് മരഞ്ചാട്ടിയിലെ സ്ഥാനാര്‍ഥിക്കുനേരേ മുഖംമൂടി ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി ജയിംസ് വേളാശേരിയിലിനെയാണ് ബൈക്കിലെത്തിയ സംഘം കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നണിയോഗം കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവാണ് ജയിംസ്.
District News
കണ്ണൂർ: ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വിവിധ ജില്ലകളിലായി മത്സരിക്കുന്ന അറുനൂറിലേറെ സ്ഥാനാർഥികളുടെ പ്രചാരണത്തിന് ശബ്ദം നൽകി രേഷ്മ ഷെല്ലിയും ജോയി തോമസും. ശബ്ദ-പരസ്യകലാരംഗത്ത് പ്രവർത്തിച്ചുവരുന്ന ഇരുവരും കഴിഞ്ഞ ഒരാഴ്ചയോളമായി റിക്കാർഡിംഗ് സ്റ്റുഡിയോകളിൽ രാപ്പകൽ തിരക്കിലായിരുന്നു. സംസ്ഥാനത്തെ വ്യത്യസ്ത മുന്നണികളിലും സ്വതന്ത്രരായും മത്സര രംഗത്തുള്ള സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർഥിച്ചുകൊണ്ടുള്ള അനൗൺസ്മെന്റുകൾക്കായാണ് ഇവരുടെ ശബ്ദം ഉപയോഗപ്പെടുത്തിയത്.
കണ്ണൂരിലെ റിക്കാർഡിംഗ് സ്റ്റുഡിയോയിൽ സൗണ്ട് എൻജിനിയർ സിനി രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു ശബ്ദലേഖനം. രേഷ്മ ഷെല്ലി കണ്ണൂർ ചാലാട് സ്വദേശിനിയും ജോയി തോമസ് പയ്യാവൂർ വെമ്പുവ സ്വദേശിയുമാണ്. നാല് പതിറ്റാണ്ടിലേറെക്കാലമായി ഉത്തര മലബാറിൽ ശ്രദ്ധിക്കപ്പെടുന്ന ശബ്ദ സാന്നിധ്യമാണ് ഇരുവരും.
ജോയി തോമസ് കണ്ണൂർ ആകാശവാണിയിൽ നാടക വിഭാഗം ബി-ഹൈ ആർട്ടിസ്റ്റാണ്. രേഷ്മ ഷെല്ലി ആകാശവാണിയിലെ അനൗൺസറായും സ്റ്റേജ് പ്രോഗ്രാമുകളിൽ ആങ്കറായും പ്രവർത്തിക്കുന്നു. ഗൾഫിൽ ഓയിൽ കമ്പനി ജീവനക്കാരനായ ഷെല്ലി കൃഷ്ണനാണ് രേഷ്മയുടെ ഭർത്താവ്.
ഡോക്ടറായ രൂപാലി, അമേരിക്കൻ എയർലൈൻസിൽ എൻജിനിയറായ നതാലിയ എന്നിവർ മക്കളാണ്.
ജോയി തോമസിന്റെ ഭാര്യ കാതറൈൻ വീട്ടമ്മയാണ്. നോബിൾ, നിമ്മി, നവീൻ റോസ്മരിയ എന്നിവരാണ് മക്കൾ. രേഷ്മ ഷെല്ലി കലാകാരന്മാരുടെ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റിയുടെ (കെഎഎഫ്) കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും ജോയി തോമസ് ട്രഷററുമാണ്
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
District News
പത്തനംതിട്ട: പരസ്യ പ്രചാരണം അവസാനിച്ചെങ്കിലും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്നലെയും വിശ്രമമുണ്ടായില്ല. വീടുകള്‍ കയറിയിറങ്ങി രാവിലെ മുതല്‍ വോട്ടുറപ്പിക്കുകയായിരുന്നു എല്ലാവരും.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പരമാവധി വോട്ടര്‍മാരെ ഒരിക്കല്‍കൂടി കാണാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ഥികൾ. ആടിയുലഞ്ഞേക്കാവുന്ന വോട്ടുകള്‍ തങ്ങള്‍ക്ക് ഉറപ്പിച്ചെടുക്കുന്നതിലേക്ക് ഫോണ്‍ വിളികളും വാട്സ്ആപ് സന്ദേശങ്ങളും നടക്കുമ്പോള്‍ തന്നെയാണ് നേരിട്ടെത്തി വോട്ടറെ കാണാന്‍ ശ്രമിച്ചത്. ഒപ്പം നേതാക്കൻമാരുടെ ഫോൺ വിളികളും വാട്സ്ആപ് സന്ദേശങ്ങളും വോട്ടർമാർക്കു ലഭിച്ചു.
പോളിംഗ് ബൂത്തിലേക്ക് ആവശ്യമായ സ്ലിപ്പുകളുടെ വിതരണവും ഇതിനൊപ്പം നടന്നു. ബൂത്തുകള്‍ക്കു സമീപം സ്ഥാനാര്‍ഥികളുടെ ബൂത്തുകള്‍ ക്രമീകരിക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. എന്നിരുന്നാലും പ്രവർത്തകരുടെ സാന്നിധ്യം ബൂത്തുകളുടെ നിശ്ചിത പരിധിക്കുള്ളിൽ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ.
രാഷ്ട്രീയ കക്ഷികള്‍ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജ്, തിരിച്ചറിയല്‍ രേഖ എന്നിവ നല്‍കണം.
നീരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമേ പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
District News
അടൂർ: നിശബ്ദ പ്രചാരണ ദിവസം അവസാനവട്ട വോട്ടുറപ്പിക്കലിനുള്ള ഓട്ടത്തിലായിരുന്നു പഞ്ചായത്ത് സ്ഥാനാർഥികൾ. ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലെ മിക്ക സ്ഥാനാർഥികളും തിങ്കളാഴ്ച വീടുകൾ കയറിയുള്ള വോട്ട് അഭ്യർഥനയിലായിരുന്നു. വോട്ടർമാരെ ഒരിക്കൽ കൂടി കണ്ട് വോട്ടുറപ്പിക്കുകയായിരുന്നു ലക്ഷ്യം.
സ്ലിപ്പുകളുടെ വിതരണം തിരക്കിലായിരുന്നു പാർട്ടി പ്രവർത്തകർ. വോട്ടിംഗ് യന്ത്രത്തിന്റെ മാതൃകയുമായാണ് സ്ഥാനാർഥികൾ പലരും വീടുകൾ കയറിയത്. വാർഡുകളിലെ പ്രത്യേക വികസന പത്രികകൾ വീടുകളിൽ എത്തിച്ചവരുമുണ്ട്. വൈകുന്നേരത്തോടെ ഭവന സന്ദർശനം അവസാനിപ്പിച്ച് ഫോൺ വിളികളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. പാർട്ടി ഓഫീസുകളിലും തെരഞ്ഞെടുപ്പ് ഓഫീസുകളിലും സ്ഥാനാർഥികളും പ്രവർത്തകരും കേന്ദ്രീകരിച്ച് വോട്ടെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്തു.
നിശബ്ദ പ്രചാരണമാണെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് ഒട്ടും ആവേശം കുറവില്ലായിരുന്നു. പരമാവധി പോസ്റ്ററുകളും വീഡിയോകളുമൊക്കെ വോട്ടർമാരുടെ പക്കലേക്ക് എത്തിക്കാൻ സ്ഥാനാർഥികളും അണികളും പരമാവധി ശ്രദ്ധിച്ചു.
21 വാർഡുകളിലേക്കാണ് ഏഴംകുളം പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡ് വിഭജനത്തിനുശേഷം കിഴക്കുപുറം വാർഡ് പുതിയതായി വന്നു. മൊത്തം 17 വാർഡുകളാണ് ഏറത്ത് പഞ്ചായത്തിലുള്ളത്. പുതിയ വാർഡുകൾ ഇല്ല, പക്ഷേ അതിർത്തികളിൽ മാറ്റം വന്നിട്ടുണ്ട്.
വാർഡ് വിഭജനത്തിൽ വേമ്പനാട്ടഴികത്ത് വാർഡ് കടമ്പനാട് പഞ്ചായത്തിൽ പുതുതായി ചേർത്തു. മൊത്തം 18 വാർഡുകളാണ് ഇപ്പോഴുള്ളത്. പള്ളിക്കൽ പഞ്ചായത്തിൽ കള്ളപ്പൻചിറ വാർഡ് പുതുതായി വന്നു. നിലവിൽ 24 വാർഡിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥികളോ രാഷ്ട്രീയകക്ഷികളോ ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോൾ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. ഒരു സ്ഥാനാർഥി തനിക്ക് വേണ്ടി ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുമ്പോൾ അതിൽ മറ്റ് സ്ഥാനാർഥികളുടെ പേരോ ചിഹ്നമോ ഉണ്ടായിരിക്കാൻ പാടില്ല.
തന്റെ പേര്, ബാലറ്റ് പേപ്പറിൽ എവിടെ വരുന്നുവെന്ന് സൂചിപ്പിക്കാൻ സ്വന്തം പേരും ചിഹ്നവും ഡമ്മി ബാലറ്റ് പേപ്പറിൽ അച്ചടിക്കാം. മുഴുവൻ സ്ഥാനാർഥികളുടേയും ക്രമനമ്പറുകളും ഡമ്മി ബാലറ്റ് പേപ്പറിൽ അച്ചടിക്കാം.
പ്രചരണത്തിനായി ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്പോൾ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസൽ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാൻ പാടില്ല. പിങ്ക്, വെള്ള, നീല എന്നീ നിറങ്ങളൊഴിച്ച് തവിട്ട്, മഞ്ഞ, പച്ച എന്നിങ്ങനെ ഏതു നിറത്തിലും ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കാം.
യഥാർഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിർമിച്ചതുമായ ഡമ്മി ബാലറ്റ് യൂണിറ്റുകൾ ഉപയോഗിക്കാം. എന്നാൽ ഇത് യഥാർഥ ബാലറ്റു യൂണിറ്റുകളുടെ നിറത്തിലാകുവാൻ പാടില്ല.
District News
സാം ഈപ്പൻ (യുഡിഎഫ്)
അപ്പർകുട്ടനാട് കർഷക സംഘം പ്രസിഡന്റ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗമാണ്. 1988 മുതൽ 2005 വരെയും 2010 മുതൽ 2015 വരെയും പെരിങ്ങരയിൽ ഗ്രാമപഞ്ചായത്തംഗമായിരുന്നു. കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡന്റാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി.
വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിലും കർഷക സംഘടനകളിലും പ്രവർത്തിക്കുന്നു. തിരുവല്ല നിയമസഭാ മണ്ഡലത്തിൽ 2011ൽ മത്സരിച്ചു. ഭാര്യ: ഷീല. മക്കൾ: സിബിൻ (എൻജിനിയർ), ഡോ. സിവിൻ.
വിജയകുമാർ മണിപ്പുഴ (എൻഡിഎ)
1994 ൽ യുവമോർച്ച തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റായി പൊതുപ്രവർത്തനം ആരംഭിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി ജനറൽ, സെക്രട്ടറി, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ് നിലകളിലും പ്രവർത്തിച്ചു. നിലവിൽ ജില്ലാ ജനറൽ സെക്രട്ടറി. തിരുവല്ലയിലെ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ ഭാരവാഹിയാണ്. പുളിക്കീഴ്, മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലും പുളിക്കീഴ് ബ്ലോക്ക് ഡിവിഷനിലും മുന്‍പു മത്സരിച്ചിട്ടുണ്ട്.
ഭാര്യ: നീത വിജയകുമാർ (അധ്യാപിക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങര). മക്കൾ: ശ്രീകേശ്, ശ്രീലക്ഷ്മി.
ഏബ്രഹാം തോമസ് (എൽഡിഎഫ്)
കേരള കോൺഗ്രസ് -എം ജില്ലാ കമ്മറ്റിയംഗം, 2023 - - 2025 കാലയളവിൽ പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ പെരിങ്ങര ഗ്രാമപഞ്ചായത്തിനെ വിവിധ പുരസ്കാരങ്ങൾക്ക് അർഹമാക്കി. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിലും പ്രവർത്തിക്കുന്നു. കെഎസ് യുവിലൂടെ പൊതുരംഗത്തെത്തി. തിരുവല്ല മാർത്തോമ്മാ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: മഞ്ജു. മകൻ: എബിൻ.
District News
എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ രണ്ടാംവാർഡിൽ (ഉരുളികുന്നം) എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളായി ബന്ധുക്കൾ. മരുമകനും അമ്മായിയുമാണ് ഇടത്-വലതു മുന്നണികളുടെ സ്ഥാനാർഥികൾ. എൽഡിഎഫിൽ കേരള കോൺഗ്രസ്-എം സ്ഥാനാർഥി മുടവനാൽ എം.എസ്. മനുവാണ്.
മനുവിന്റെ അമ്മ ഉഷാ ശിവദാസിന്റെ സഹോദരൻ നാലാനിയിൽ സജിയുടെ ഭാര്യ ദീപാ സജിയാണ് യുഡിഎഫിൽ കോൺഗ്രസിന്റെ സ്ഥാനാർഥി. എൻഡിഎയിൽ ബിജെപിയുടെ വി.ജി.സന്തോഷും മത്സരിക്കുന്നുണ്ട്.
Kerala
തൊടുപുഴ/ ചെറുതോണി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കുന്നവരുടെ പേരിലുമുണ്ട് പുതുമ. അറക്കുളം പഞ്ചായത്തിൽ ഒന്നാംവാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഒരാളെ നാട്ടുകാർ കിർമാണി എന്നാണു വിളിക്കുന്നത്. 1980ൽ അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയുടെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി സജീവമായി നടന്നിരുന്നു. അന്ന് സ്കൂൾ വിദ്യാർഥിയായിരുന്നു സാജു കുന്നേമുറിയിലായിരുന്നു വിക്കറ്റ് കീപ്പർ.
അക്കാലത്താണ് ഇന്ത്യ ലോകകപ്പ് നേടുന്നത്. അന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു എസ്. കിർമാണി. ഇതോടെ നാട്ടുകാർ സാജുവിനെ കിർമാണി എന്നു വിളിച്ചുതുടങ്ങി. സാജു എന്ന പേരിനേക്കാൾ ഇദ്ദേഹം നാട്ടിൽ അറിയപ്പെടുന്നത് കിർമാണി എന്നാണ്. എൽഡിഎഫിൽ കേരള കോണ്‍ഗ്രസ്-എം സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പു ഗോദായിൽ വിക്കറ്റ് വീഴാതെ വിജയിച്ചു മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കിർമാണി.
വാത്തിക്കുടി പഞ്ചായത്തിലെ ജോസ്പുരം വാർഡിൽ യുഡിഎഫ് സ്ഥാനാഥിയായി മത്സരിക്കുന്നത് ഡിക്ലർക്ക് സെബാസ്റ്റ്യനാണ്. ജോലി ക്ലർക്കിന്റെയല്ലെങ്കിലും ഡിക്ലർക്ക് എന്നും ക്ലർക്കാണ്. ഇദ്ദേഹത്തിന്റെ മാത്രമല്ല, മറ്റു സഹോദരങ്ങളുടെ പേരുകളിലും പുതുമയുണ്ട്. പുസ്തകവായന ശീലമാക്കിയ പിതാവ് മക്കൾ മൂവർക്കും പ്രശസ്തരായ വ്യക്തികളുടെ പേര് നൽകുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന വിൻസെന്റ് ഡിക്ലർക്കിന്റെ പേരാണ് ഇദ്ദേഹത്തിന് നൽകിയത്. കെന്നഡി, ഗ്ലാസ്നോ എന്നിവരാണ് സഹോദരങ്ങൾ. തെരഞ്ഞെടുപ്പിൽ ഡിക്ലർക്കിന്റെ രണ്ടാമൂഴമാണിത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുൻപ് മൂന്നുവർഷം പ്രവർത്തിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡായ കത്തിപ്പാറയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് ക്രൂഷ്ചേവാണ്. പക്ഷേ ഇത് കമ്യൂണിസത്തിന്റെ നേതാവായിരുന്ന ക്രൂഷ്ചേവല്ലെന്നു മാത്രം. കടുത്ത മാർക്സിസ്റ്റ് ചിന്താഗതിക്കാരായ മാതാപിതാക്കൾ നൽകിയതാണ് ഇദ്ദേഹത്തിന് ക്രൂഷ്ചേവ് എന്ന പേര്.
പേരുകൊണ്ട് ശ്രദ്ധേയനായ ഇദ്ദേഹം രണ്ടാം തവണയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 15 വർഷം മുന്‍പ് വാഴത്തോപ്പ് പഞ്ചായത്തിലെ കരിന്പനിൽ താമസിച്ചിരുന്നപ്പോൾ ഡിഐസി സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചിരുന്നു.
എന്നാൽ, എൽഡിഎഫുമായി ധാരണയിലായി തെരഞ്ഞെടുപ്പിൽനിന്നു പിന്മാറി. എങ്കിലും പത്രിക പിൻവലിക്കാൻ സാധിച്ചില്ല. പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും പെട്ടിയിൽ കുറെ വോട്ടുകൾ വീണു. പിന്നീട് കഞ്ഞിക്കുഴി പഞ്ചായത്തിലേക്ക് താമസം മാറി. പഞ്ചായത്തിൽ എൻഡി എ ഇതിനു മുന്‍പ് അക്കൗണ്ട ് തുറന്നിട്ടുള്ളതിനാൽ ഇത്തവണ ക്രൂഷ്ചേവ് ആത്മവിശ്വാസത്തിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 72,005 സ്ഥാനാർഥികൾ. ഇന്നലെ നാമദിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായിരുന്നു.
തിരുവനന്തപുരത്ത് മാത്രം ഒരു ട്രാൻസ്ജെൻഡറും മത്സരിക്കുന്നു. അങ്ങനെ ആകെ 72005 സ്ഥാനാർഥികൾ മത്സരരംഗത്ത് ഉണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്തും (7786) തൃശൂരി (6907)ലുമാണ് മത്സരിക്കുന്നത്.
Kerala
കണ്ണൂര്‍: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിൽ 14 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 14 പേരും എൽഡിഎഫിന്റെ സ്ഥാനാർഥികളാണ്.
ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ അഞ്ചിടത്താണ് എൽഡിഎഫ് സ്ഥാനാർഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍ ആറ് എൽഡിഎഫ് സ്ഥാനാർഥികളും മലപ്പട്ടം ഗ്രാമ പഞ്ചായത്തില്‍ മൂന്ന് എല്‍ഡിഎഫ് സ്ഥാനാർഥികളും എതിരാളികളില്ലാതെ വിജയിച്ചു.
അതേസമയം ഭീഷണിയിലൂടെ ജനാധിപത്യത്തെ സിപിഎം കശാപ്പുചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശൻ പറഞ്ഞു.
"സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുകയാണ് സിപിഎം.
കണ്ണൂരിലേത് എതിര് സ്ഥാനാര്‍ഥികളെയോ എതിര് രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തമാണ്.'-സതീശൻ പറഞ്ഞു.
സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി. ഗോവിന്ദനുമാണോ ഫാസിസ്റ്റ് വിരുദ്ധ ക്ലാസെടുക്കുന്നത്? യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളാന്‍ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്നും സതീശൻ ഒരിക്കൽ കൂടി പറഞ്ഞു.
District News
മുണ്ടക്കയം പഞ്ചായത്ത്
യുഡിഎഫ്
(കോൺഗ്രസ് -18, കേരള കോൺഗ്രസ് - രണ്ട്, ആർഎസ്പി - ഒന്ന്, മുസ്ലിം ലീഗ് - ഒന്ന്, കോൺഗ്രസ് സ്വതന്ത്ര - ഒന്ന്)
വാർഡ് ഒന്ന് - അനു തൂങ്ങൻപറമ്പിൽ (കോൺഗ്രസ്), വാർഡ് രണ്ട് - റാണി പുതുപ്പറമ്പിൽ (കോൺഗ്രസ്), വാർഡ് മൂന്ന് - ശിവകുമാർ (കേരള കോൺഗ്രസ്), വാർഡ് നാല് - ബെന്നി ചേറ്റുകുഴി (കോൺഗ്രസ്), വാർഡ് അഞ്ച് - നസീമ ഹാരിസ് (മുസ്ലിം ലീഗ്), വാർഡ് ആറ് - ബിബിത അജയൻ (കോൺഗ്രസ്), വാർഡ് ഏഴ് - പൊന്നമ്മ ഒറ്റക്കല്ലിൽ (കോൺഗ്രസ്), വാർഡ് എട്ട് - ഗീത സുരേഷ് (കോൺഗ്രസ്), വാർഡ് ഒന്‍പത് - ടെസി വടക്കേൽ (കോൺഗ്രസ്), വാർഡ് 10 - ബൈജിനി വേലംപറമ്പിൽ (കോൺഗ്രസ്), വാർഡ് 11 - രജനി മണിങ്ങാട്ട് (കോൺഗ്രസ്), വാർഡ് 12 - എൻ.ആർ. സുരേഷ് (കോൺഗ്രസ്), വാർഡ് 13 - ടി.ജെ. ജോൺസൺ (കോൺഗ്രസ്), വാർഡ് 14 - മറിയാമ്മ പോടുകുന്നേൽ (കോൺഗ്രസ്), വാർഡ് 15 - ജോസുകുട്ടി മരുതോലിൽ (കോൺഗ്രസ്), വാർഡ് 16 - ടി.ടി. സാബു (കോൺഗ്രസ്), വാർഡ് 17 - ബിനു പുന്നന്താനത്ത് (കോൺഗ്രസ്), വാർഡ് 18 - വി.ജെ. മനോജ് (ആർഎസ്പി), വാർഡ് 19 - പി.ആർ. ശ്രീജ (കോൺഗ്രസ് സ്വതന്ത്ര), വാർഡ് 20 - ജിജി നിക്കോളാസ് (കേരള കോൺഗ്രസ്), വാർഡ് 21 - സൂസമ്മ മാത്യു (കോൺഗ്രസ്), വാർഡ് 22 - റോയി കപ്പിലുമാക്കൽ (കോൺഗ്രസ്), വാർഡ് 23 - റെമിൽ രാജൻ (കോൺഗ്രസ്).
എൽഡിഎഫ്
(സിപിഎം - 12, കേരള കോൺഗ്രസ്-എം - നാല്, സിപിഐ - നാല്, എൽഡിഎഫ് സ്വതന്ത്ര - രണ്ട്, ആർജെഡി - ഒന്ന്)
വാർഡ് ഒന്ന് - ഷാമിന സിറാജ് (സിപിഐ), രണ്ട് - താരാ മോബി (സിപിഎം), മൂന്ന് - എൻ.കെ. റ്റിനാമോൾ (കേരള കോൺഗ്രസ്-എം), നാല് - ബെന്നി നെയ്യൂർ (സിപിഎം), അഞ്ച് - ഫ്ലോറി ആന്റണി (കേരള കോൺഗ്രസ്-എം), ആറ് - റെജീന റഫീഖ് (സിപിഎം), ഏഴ് - സത്യവതി ബിജു (സിപിഎം), എട്ട് - കെ.പി. സനിത (സിപിഎം), ഒന്‍പത് -നദീറ ഫൈസൽ (എൽഡിഎഫ് സ്വത.), 10 - ഷൈല സിബി (സിപിഐ), 11 - റാണി സണ്ണി (സിപിഎം), 12 - ഇ.എസ്. പ്രതീഷ് കുമാർ (സിപിഎം), 13 - റോമി ജോസഫ് (എൽഡിഎഫ് സ്വത.), 14 - ലൈലാമ്മ ജോസ് (സിപിഎം), 15 - സുലോചന സുരേഷ് (സിപിഐ), 16 - കെ.എൻ. സോമരാജൻ (സിപിഎം), 17 - അജി ഏബ്രഹാം (കേരള കോൺഗ്രസ്-എം), 18 - ശ്രീദേവി സുരേന്ദ്രൻ സിപിഎം), 19 - രേഖ ദാസ് (സിപിഎം), 20 - ആൽബി ടോം (കേരള കോൺഗ്രസ്-എം), 21 - ഏലമ്മ ജോസ് (ആർജെഡി), 22 - ടി. പ്രസാദ് (സിപിഐ), 23 - സി.വി. അനിൽകുമാർ (സിപിഎം).
എലിക്കുളം പഞ്ചായത്ത്
യുഡിഎഫ്
(കോൺഗ്രസ് - 13, കേരള കോൺഗ്രസ് - രണ്ട്, കെഡിപി - ഒന്ന്, ജെഎസ്എസ് - ഒന്ന്)
വാർഡ് ഒന്ന് - യമുനാ പ്രസാദ് (കോൺഗ്രസ്), രണ്ട് - ദീപാ സജി (കേരള കോൺഗ്രസ്), മൂന്ന് - ആനിയമ്മ (കോൺഗ്രസ്), നാല് - ജോസഫ് തോമസ് (കോൺഗ്രസ്), അഞ്ച് - മാത്യൂസ് പെരുമനങ്ങാട്ട് (കെഡിപി), ആറ് - കെ.സി. മോഹനൻ (കേരള കോൺഗ്രസ്), ഏഴ് - വി.ഐ. അബ്ദുൾകരീം (കോൺഗ്രസ്), എട്ട് - സൈനറ്റ് തങ്കച്ചൻ (കോൺഗ്രസ്), ഒന്‍പത് - രശ്മി മുരളീധരൻ (ജെഎസ്എസ്), 10 - സുജ (കോൺഗ്രസ്), 11 - ജിബിൻ എസ്. ജോൺ (കോൺഗ്രസ്), 12 - ടി.ജി. രാജിമോൾ (കോൺഗ്രസ്), 13 - സിനിമോൾ (കോൺഗ്രസ്), 14 - ജിഷ്ണു എസ്. നായർ പറപ്പള്ളിൽ (കോൺഗ്രസ്), 15 - ജോഷി കെ. ആന്റണി (കോൺഗ്രസ്), 16 - മറിയമ്മ ജോസഫ് (കോൺഗ്രസ്), 17 - അന്നമ്മ ജയിംസ് ജീരകത്തിൽ (കോൺഗ്രസ്).
എൽഡിഎഫ്
(സിപിഎം - ഏഴ്, കേരള കോൺഗ്രസ്-എം - ഏഴ്, സിപിഐ - രണ്ട്, ജനാധിപത്യ കേരള കോൺഗ്രസ് - ഒന്ന്)
വാർഡ് ഒന്ന് - സുധാമണി കുറുമാക്കൽ (കേരള കോൺഗ്രസ്-എം, രണ്ട് - എം.എസ്. മനു മുടവനാൽ (കേരള കോൺഗ്രസ്-എം), മൂന്ന് - ജാൻസി ബേബി ആയിലൂക്കുന്നേൽ (കേരള കോൺഗ്രസ്-എം), നാല് - ജിമ്മി ജോസ് (സിപിഎം), അഞ്ച് - വിൽസൺ പതിപ്പള്ളിയിൽ (കേരള കോൺഗ്രസ്-എം), ആറ് - സി. മനോജ് (സിപിഎം), ഏഴ് - ഷേർളി അന്ത്യാംകുളം (ജനാധിപത്യ കേരള കോൺഗ്രസ്), എട്ട് - സുര്യമോൾ (സിപിഎം), ഒന്‍പത് - ബിന്ദു പൂവേലി (സിപിഎം), 10 - അനിത മുണ്ടയ്ക്കൽ (സിപിഎം), 11 -തോമസുകുട്ടി വട്ടയ്ക്കാട്ട് (കേരള കോൺഗ്രസ്-എം), 12 - തുളസി സാബു (സിപിഎം ), 13 - സുജാത ദേവി (സിപിഐ ), 14 - കെ.കെ. രവീന്ദ്രൻ (സിപിഐ), 15 - എം.ജി. മധുസൂദനൻ (സിപിഎം), 16 - ബിൻസി ജോബി കൊച്ചുപുരക്കൽ (കേരള കോൺഗ്രസ്-എം), 17 - റാണി ബിൻസ് തൊടുകയിൽ (കേരള കോൺഗ്രസ്-എം).
എൻഡിഎ
വാർഡ് ഒന്ന് - ദീപാ ദീപു, രണ്ട് - വി.ജി. സന്തോഷ്, മൂന്ന് - അനിതാ ടോജോ, നാല് - സുനിൽ, അഞ്ച് -ജേക്കബ് ജോസഫ്, ആറ് - ദിലീപ് ബി. നായർ, ഏഴ് - പി. അനുപ്രസാദ്, എട്ട് - ശാന്തികൃഷ്ണ, ഒന്‍പത് -ശ്രീജാ സരീഷ്, 10 - സുജാതാ മുരളീധരൻ, 11 - അനീഷ്, 12 - ശ്രുതിമോൾ, 13 - സുമ പി. നായർ, 14 - സജി തകടിയാങ്കൽ, 15 - മനു ചന്ദ്രൻ, 16 - നിർമല ചന്ദ്രൻ, 17 - മഞ്ജു രാജീവ്.
വെച്ചൂച്ചിറ പഞ്ചായത്ത്
യുഡിഎഫ്
(കോൺഗ്രസ് -16)
വാർഡ് ഒന്ന് - ജോസ് പുളിക്കിയിൽ, രണ്ട് - ജോൺ മാത്യു, മൂന്ന് - ലിനോജ് കണയങ്കൽ, നാല് - ഇ.വി. വർക്കി, അഞ്ച് - ഷിജിമോൾ ജോസ്, ആറ് - റെസി ജോഷി, ഏഴ് - കെ.കെ. സോമൻ, എട്ട് - അനുമോൾ വർഗീസ്, ഒന്‍പത് - ടി.സി. ജോസഫ്, 10 - ടി.കെ. ജയിംസ്, 11 - ലിനി ജയകുമാർ, 12 - എസ്. രമാദേവി, 13 - പ്രിയ സുരേന്ദ്രൻ, 14 - ജോൺ ഏബ്രഹാം, 15 - പ്രീതാമോൾ, 16 - ബിന്ദു തോമസ്.
എൽഡിഎഫ്
(സിപിഎം - ആറ്, കേരള കോൺഗ്രസ്-എം - നാല്, സിപിഐ - ആറ്)വാർഡ് ഒന്ന് - ടോമി കെ. വർഗീസ് (കേരള കോൺഗ്രസ്-എം), രണ്ട് - ജോജി തോമസ് (സിപിഐ), മൂന്ന് - സ്കറിയ ജോൺ (കേരള കോൺഗ്രസ്-എം), നാല് - ടോമി പറേക്കുളങ്ങര (കേരള കോൺഗ്രസ്-എം), അഞ്ച് - റീനാമ്മ മാത്യു (കേരള കോൺഗ്രസ്-എം), ആറ് - സിജി ജോയി (സിപിഐ), ഏഴ് - സുജ സുരേഷ് (സിപിഐ), എട്ട് - കെ.എസ്. ആശ ( സിപിഐ), ഒന്‍പത് - അമൽ ഏബ്രഹാം (സിപിഐ), 10 - ജോൺസൺ പുല്ലാട്ട് (സിപിഎം), 11 - ജ്യോതിലക്ഷമി ( സിപിഎം), 12 - പ്രീതു പ്രതാപ് (സിപിഐ), 13 - ഷീന തോമസ് (സിപിഎം), 14 - സിറിയക് തോമസ് (സിപിഎം), 15 - എം.കെ. മഞ്ജുമോൾ (സിപിഎം), 16 - രേണുക മുരളീധരൻ (സിപിഎം).
എൻഡിഎ
വാർഡ് ഒന്ന് - രാജി വിജയകുമാർ, രണ്ട് - റെജി തോമസ്, മൂന്ന് - തോമസ് ഡൊമിനിക്, നാല് - ലിജി കുമാർ, അഞ്ച് - ഉഷ രാജപ്പൻ, ഏഴ് - പി.പി. സുരേന്ദ്രൻ, എട്ട് - മിനി രാജു, ഒന്‍പത് - മാത്യു തോമസ്, 11 - കെ.എസ്. ഗീതുമോൾ, 12 - സൗമ്യമോൾ, 13 - കെ.എസ്. ബിന്ദുമോൾ, 14 - കെ.വി. നാരായണൻ, 15 - സൗദാമിനി.
District News
പാലാ നഗരസഭ
യുഡിഎഫ്
വാര്‍ഡ് ഒന്ന് പരമലക്കുന്ന് - ജിതിക ജോസഫ് (കോണ്‍ഗ്രസ്), രണ്ട് മുണ്ടുപാലം - സുബന് ഞാവള്ളി (കേരള കോണ്‍ഗ്രസ്), മൂന്ന് മാര്‍ക്കറ്റ് - സൗമ്യ പാവന (കോണ്‍ഗ്രസ്), നാല് കിഴതടിയൂര്‍ - സോണിയ ചിറ്റേട്ട് (കേരള കോണ്‍ഗ്രസ്), അഞ്ച് പ്ലാത്താനം - ജോസ് എടേട്ട് (കേരള കോണ്‍ഗ്രസ്), ആറ് കാനാട്ടുപാറ - സെബാസ്റ്റ്യന്‍ പനയ്ക്കല്‍ (കോണ്‍ഗ്രസ്), ഏഴ് പുലിമലക്കുന്ന് - മിനി തങ്കച്ചന് (കെഡിപി), എട്ട് കവീക്കുന്ന് - റിയ ചീരാംകുഴി (കോണ്‍ഗ്രസ്), ഒമ്പത് - സിജി ടോണി തോട്ടം (കേരള കോണ്‍ഗ്രസ്), 10 - ബിജു വരിക്കാനി (കേരള കോണ്‍ഗ്രസ്), 11 - ഐശ്വര്യ ഉഴുത്തുവാല്‍ (കേരള കോണ്‍ഗ്രസ്), 12 - ടോണി തൈപ്പറമ്പില്‍ (കോണ്‍ഗ്രസ്), 16 - ആനി ബിജോയ് (കോണ്‍ഗ്രസ്), 17 - അര്ജുന് ബാബു (കോണ്‍ഗ്രസ്), 18 - ലിസിക്കുട്ടി മാത്യു (കോണ്‍ഗ്രസ്), 19 - പ്രഫ. സതീശ് ചൊള്ളാനി (കോണ്‍ഗ്രസ്), 20 - ടെല്‍മ ആന്റോ പുഴക്കര (കേരള കോണ്‍ഗ്രസ്), 21 - മിനി പ്രിന്‍സ് (കോണ്‍ഗ്രസ്), 22 - രജിത പ്രകാശ് (കോണ്‍ഗ്രസ്), 23 പ്രിന്‍സി സണ്ണി (കെഡിപി), 24 - ബിജു മാത്യു (കോണ്‍ഗ്രസ്), 25 - ജോമോന് മൊട്ടക്കുളത്ത് (കോണ്‍ഗ്രസ്), 26 - കെ.കെ. ദിവാകരന് (കോണ്‍ഗ്രസ്).
എന്‍ഡിഎ
വാര്‍ഡ് മൂന്ന് - സന്ധ്യ ശങ്കരന്‍കുട്ടി നിലപ്പന, ആറ് - ദിവാകരന് അമ്പലപ്പുറത്ത്, 12 - വിന്‍സെന്റ് മുത്തോലിയിയില്, 13 - വിനീഷ് പാലംപുരയിടത്തില്‍, 14 - അജിത്ത് വിജയന് മ്യാല്കണ്ടത്തില്, 15 - സ്മിത എസ്. നായര്‍, 26 - ജിജോ മൂഴയില്‍.
ഈരാറ്റുപേട്ട
ബ്ലോക്ക് യുഡിഎഫ് മേലുകാവ് ഡിവിഷന് - ജോയി സ്കറിയ, മൂന്നിലവ് - ഷിബു തോമസ്, തലനാട് - ബിന്ദു ബാബു, തീക്കോയി - മോഹനന് കുട്ടപ്പന്, കല്ലേക്കുളം - റോജി തോമസ്, പാതാമ്പുഴ - രാജമ്മ ഗോപിനാഥ്, വളതൂക്ക് - ഓള്‍വിന്‍ കെ. തോമസ്, പൂഞ്ഞാര്‍ - എം.ആര്. സുനിതമോള്‍ കാഞ്ഞിരംതൊട്ടിയില്‍, പിണ്ണാക്കനാട് - ധന്യാ ജോസ്, തിടനാട് - ഓമന ശശി, കൊണ്ടൂര്‍ - മേഴ്സി മാത്യു, തലപ്പലം - ആര്. പ്രേംജി, പ്ലാശനാല്‍ - ജോഷി ജോഷ്വ, കളത്തൂക്കടവ് - ബിജി പീറ്റര്‍ പന്തലാനി.
എല്‍ഡിഎഫ്
മേലുകാവ് ഡിവിഷന് - സണ്ണി മാത്യു, മൂന്നിലവ് - ടോമി ജോണ്‍, തലനാട് - സോളി ഷാജി, തീക്കോയി - പി.എം. രാജേഷ്, കല്ലേക്കുളം - ബിനു ജോസ്, പാതാമ്പുഴ - ബീന മധുമോന്‍, വളതൂക്ക് - രമേശ് ബി. വെട്ടിമറ്റം, പൂഞ്ഞാര്‍ - ഗീതാ നോബിള്‍, പിണ്ണാക്കനാട് - ലീന ജോര്‍ജ്, തിടനാട് - എം.ടി. സംഗീത, കൊണ്ടൂര്‍ - പ്രിയ ഷിജു, തലപ്പലം - വി.കെ. മോഹനന്, പ്ലാശനാല്‍ - എ.വി. ശാമുമേല്, കളത്തൂക്കടവ് - ആന്‍ മരിയ അമല്‍.
എന്‍ഡിഎ
മേലുകാവ് ഡിവിഷന് - സിബി ജേക്കബ്, മൂന്നിലവ് - എന്‍.ജി. ഷിനോജ്, തലനാട് - ദേവിക ബാബു, തീക്കോയി - എം.ജി. വിമല്‍, കല്ലേക്കുളം - ജോര്‍ജ് മാത്യു, പാതാമ്പുഴ - തുളസി സുഗതന്, വളതൂക്ക് - ക്ലിന്റ് അരീപ്ലാക്കല്‍, പൂഞ്ഞാര്‍ - തങ്കമ്മ പുഷ്പരാജന്‍, പിണ്ണാക്കനാട് - രമ്യ അജേഷ് കടവുപുഴയില്‍, തിടനാട് - അജിത മോഹന്‍ദാസ്, കൊണ്ടൂര്‍ - അന്നി ബിജു കല്ലാച്ചേരില്‍, തലപ്പലം - പി.കെ. സുരേഷ്, പ്ലാശനാല്‍ - ടി.കെ. ബാലകൃഷ്ണന്, കളത്തൂക്കടവ് - അഖില അരുണ്‍ദേവ്.
കരൂര്‍ പഞ്ചായത്ത്
യുഡിഎഫ്
വാര്‍ഡ് ഒന്ന് - സിനിമോള്‍ ജോസഫ്, രണ്ട് - സണ്ണി കുറുക്കോട്ട്, മൂന്ന് - എന്‍. സുരേഷ്, നാല് - ബിന്‍സി റോയി, അഞ്ച് -പയസ് മാണി, ആറ് - സി.ആര്. സജീവ്, ഏഴ് - മോഹന്‍ കുമാര്‍, എട്ട് - ലളിതാംബിക കുഴിമറ്റത്തല്, ഒന്‍പത് - സന്തോഷ് കുര്യത്ത്,10 - ഷീല ബാബു,11 - സജിനി ഷൈന്‍, 12 - ലീല ശശി,13 - പ്രിന്‍സ് കുര്യത്ത്, 14 - ജോജോ ഫ്രാന്‍സിസ്, 15 - ലിസിമോള് ജോസ്,16 - എം.ടി. ബിജിമോള്‍,17 - ജിസി ബെന്നി.
എല്‍ഡിഎഫ്
വാര്‍ഡ് ഒന്ന് - സീന ജോണ്‍, രണ്ട് - വത്സമ്മ തങ്കച്ചന്, മൂന്ന് - ജയകുമാര്‍ പുതിയകുളം, നാല് - ഷീബ മാത്യു, അഞ്ച്- കുര്യാക്കോസ് ജോസഫ്, ആറ് - കെ.എന്‍. ജയപ്രകാശ്, ഏഴ് - ലിന്റണ് ജോസഫ്, എട്ട് - ആര്യ അജിത്ത്, ഒന്‍പത് - ബേബി ജേക്കബ് ,10 - പ്രേമ കൃഷ്ണസ്വാമി,11 - ഉഷ മാത്യു, 12 - വി.ആര്. ഗിരിജ ,13 - അഡ്വ. പി. ബിജു,14 - സിബി ചിറ്റാട്ടില്‍,15 - കെ.ആര്. രഞ്ജിനി,16 - ബിനി ബെന്നി,17 - റാണി ജോസ്.
കടനാട് പഞ്ചായത്ത്
യുഡിഎഫ്
വാര്‍ഡ് ഒന്ന് - തോമസ് മാത്യു, രണ്ട് - പി.ഡി. സെബാസ്റ്റ്യന്‍ പോണാട്ടുകുന്നേല്‍, മൂന്ന് - ഷേര്‍ലി സാബു കണംകൊമ്പില്‍, നാല് - ബിന്ദു മനു വടക്കേമങ്ങാട്ടുകര, അഞ്ച് - സജിമോന്‍ കുഞ്ഞപ്പന് വാക്കമറ്റത്തില്‍, ആറ് - അഗസ്റ്റിന് ടി. ജോസ് താന്നിക്കല്‍, ഏഴ് - മണിക്കുട്ടി സന്തോഷ്, എട്ട് - മജു പുത്തന്‍കണ്ടം, ഒമ്പത് - ലാലി സണ്ണി കിഴക്കേക്കര, 10 - എസ്. ജ്യോതിലക്ഷ്മി ചക്കാലയ്ക്കല്‍, 11 - സ്നേഹ തോമസ് കൊച്ചുപറമ്പില്‍, 12 - ദീപ ജോര്‍ജ് താഴത്തേല്‍, 13 - ത്രേസ്യാമ്മ സെബാസ്റ്റന്‍ ചിറപ്പുറത്ത്, 14 - ബിന്ദു സതീഷ് കുമാര്‍, 15 - റീത്താ ജോര്‍ജ് കിഴക്കേവേലിക്കകത്ത്.
എല്‍ഡിഎഫ്
വാര്‍ഡ് ഒന്ന് - റിജോ തോമസ്, രണ്ട് - ബിജു മാത്യു, മൂന്ന് - ഷാന്റി ജോഷി, നാല് - ജോര്‍ജ് ജോസഫ്, അഞ്ച് - പി.ജി. ശോഭന, ആറ് - വി.ജി. സോമന്, ഏഴ് - ജയ്സി സണ്ണി, എട്ട് - തങ്കച്ചന് കുന്നുംപുറത്ത്, ഒന്‍പത് - സൗമ്യ ദിലീപ്, 10 - ബേബി സരള, 11 - ജ്യോതി മണി, 12 - ഉഷാ രാജു, 13 - ജിജി തമ്പി, 14 - അംബിക വാസു, 15 - കെ.എ. സെബാസ്റ്റ്യന്‍.
ഭരണങ്ങാനം പഞ്ചായത്ത്
യുഡിഎഫ്
വാര്‍ഡ് ഒന്ന് - വിനോദ് വേരനാനി, രണ്ട് - സരോജിനി രാജപ്പന്, മൂന്ന് - റോബിന് തോമസ്, നാല് - വര്‍ക്കി ദേവസ്യ, അഞ്ച് - ടോമി ഫ്രാന്‍സിസ്, ആറ് - എം.പി. സൗമ്യ, ഏഴ് - ലീലമ്മ ജോസഫ്, എട്ട് - കെ.ടി.തോമസ്, ഒന്‍പത് - ജിജി ഈറ്റയ്ക്കല്,10 - ട്രീസ സെബാസ്റ്റ്യന്‍,11 - ജോളി ജെസു, 12 - അശ്വതി മഹേഷ്, 13 - സെന്‍ മാത്യൂസ്, 14 -എത്സമ്മ ജോര്‍ജുകുട്ടി.
എല്‍ഡിഎഫ്
വാര്‍ഡ് ഒന്ന്- ബോബി മൈക്കിള്‍, രണ്ട് - വിജയന് രാഘവന്, മൂന്ന് - സി.ജെ. മാര്ട്ടിന്, നാല് - കെ.എസ്.സുരേഷ്, അഞ്ച് - സുധ ഷാജി, ആറ് - സൈബി ജോസഫ്, ഏഴ് - സുനിത ബൈജു, എട്ട് - കെ.എസ്. ബേബി, ഒന്‍പത് - ഹണി തോമസ്, 10 - ലൂസി ജോസ്, 11 - വത്സല പ്രദീപ്, 12 - അനുമോള്‍ മാത്യു,13 - കെ.ടി.മഞ്ജു,14 - ടി.ഡി. രഞ്ജിത്.
തിടനാട് പഞ്ചായത്ത്
എല്‍ഡിഎ
വാര്‍ഡ് ഒന്ന് (അമ്പറനിരപ്പേല്): അജി രാജന്, രണ്ട് (കൊണ്ടൂര്‍): ഓമന രമേശ്, മൂന്ന് (പാതാഴ): സേവ്യര്‍ കണ്ടത്തിങ്കര, നാല് (വെയില്‍കാണാംപാറ): ഷാരോണ്‍ റ്റോബി, അഞ്ച് (പാക്കയം): ടോമി തോമസ്, ആറ് (പൊന്തനാല്‍): വിജി ജോര്‍ജ്, ഏഴ് (നെടുഞ്ചേരി): വി.പി. രാജു, എട്ട് (വാരിയാനിക്കാട്): മേഴ്സി ജോസഫ്, ഒന്‍പത് (ചേറ്റുതോട്): ഷീബ ജോസ്, 10 (കാളകെട്ടി): റെജി ജേക്കബ്, 11 (പിണ്ണാക്കനാട്): ജിന്റോ പി. ജോജോ, 12 (ചേരാനി): ആന്‍സി ജോസ്, 13 (ചെമ്മലമറ്റം): ജിമ്മി ജോസഫ്, 14 (മാടമല): സിന്ധു വിനോദ്, 15 (തിടനാട് ടൗണ്‍): ലിസി തോമസ്, 16 (മൂന്നാംതോട്): സ്മിതാ ബിജു.
യുഡിഎഫ്
വാര്‍ഡ് ഒന്ന്: പീതാംബരന് നെല്ലിയാനിക്കുന്നേല്‍, രണ്ട്: സുജ ജോസ്, മൂന്ന്: മാര്ട്ടിന് വയമ്പോത്തനാല്‍, നാല്: റെജീന സാബു, അഞ്ച്: സജി ജോസഫ്, ആറ്: പ്രസാദ് കൂട്ടപ്പുന്നയില്, എഴ്: സുരേഷ് കുമാര്‍ കാലായില്‍, എട്ട്: കൊച്ചുറാണി അഗസ്റ്റിന്, ഒന്‍പത്: ജെസി ഷിബു, 10: ജോസുകുട്ടി ജോസഫ്, 11: ബിനോ ജോസഫ്, 12: മിനി ബിനോ, 13: ജോയി പന്തലാനി, 14: ബിന്ദു ജോസ്, 15: ടൗണ്‍ മേരിയമ്മ ബാബു, 16: നൈസ് റോയി.എന്ഡിഎവാര്ഡ് ഒന്ന്: അജി കൂട്ടപ്പുന്നയില്, രണ്ട്: ആശാ സന്തോഷ്, മൂന്ന്: ബെന്നി ജോര്‍ജ് തയ്യില്‍, നാല്: ബെറ്റി ബെന്നി തയ്യില്‍, അഞ്ച്: ജോര്‍ജ് സ്റ്റീഫന്‍ പ്ലാത്തോട്ടം, ആറ്: എം.എസ്. ശ്രീകാന്ത് മണ്ണുതുണ്ടത്തില്, ഏഴ്: മാര്ട്ടിന് കണിപറമ്പില്‍, എട്ട്: ജെയ്സമ്മ സണ്ണി, ഒന്‍പത്: സുനിത സതീഷ്, 10: സെബാസ്റ്റ്യന്‍ ഏബ്രഹാം വിളയാനി, 11: വി.ടി. തോമസ് വടകര, 12: ബിന്ദു മനോജ്, 13: ബൈജു വി. തോമസ്, 14: സന്ധ്യ ശിവകുമാര്‍, 15: വി.എസ്. സീന, 16: പുഷ്പ സെബാസ്റ്റ്യന്‍.
എലിക്കുളം പഞ്ചായത്ത്
യുഡിഎഫ്
(കോൺഗ്രസ് - 13, കേരള കോൺഗ്രസ് - രണ്ട്, കെഡിപി - ഒന്ന്, ജെഎസ്എസ് - ഒന്ന്)വാർഡ് ഒന്ന് - യമുനാ പ്രസാദ് (കോൺഗ്രസ്), രണ്ട് - ദീപാ സജി (കേരള കോൺഗ്രസ്), മൂന്ന് - ആനിയമ്മ (കോൺഗ്രസ്), നാല് - ജോസഫ് തോമസ് (കോൺഗ്രസ്), അഞ്ച് - മാത്യൂസ് പെരുമനങ്ങാട്ട് (കെഡിപി), ആറ് - കെ.സി. മോഹനൻ (കേരള കോൺഗ്രസ്), ഏഴ് - വി.ഐ. അബ്ദുൾകരീം (കോൺഗ്രസ്), എട്ട് - സൈനറ്റ് തങ്കച്ചൻ (കോൺഗ്രസ്), ഒന്‍പത് - രശ്മി മുരളീധരൻ (ജെഎസ്എസ്), 10 - സുജ (കോൺഗ്രസ്), 11 - ജിബിൻ എസ്. ജോൺ (കോൺഗ്രസ്), 12 - ടി.ജി. രാജിമോൾ (കോൺഗ്രസ്), 13 - സിനിമോൾ (കോൺഗ്രസ്), 14 - ജിഷ്ണു എസ്. നായർ പറപ്പള്ളിൽ (കോൺഗ്രസ്), 15 - ജോഷി കെ. ആന്റണി (കോൺഗ്രസ്), 16 - മറിയമ്മ ജോസഫ് (കോൺഗ്രസ്), 17 - അന്നമ്മ ജയിംസ് ജീരകത്തിൽ (കോൺഗ്രസ്).
എൽഡിഎഫ്
(സിപിഎം - ഏഴ്, കേരള കോൺഗ്രസ്-എം - ഏഴ്, സിപിഐ - രണ്ട്, ജനാധിപത്യ കേരള കോൺഗ്രസ് - ഒന്ന്)വാർഡ് ഒന്ന് - സുധാമണി കുറുമാക്കൽ (കേരള കോൺഗ്രസ്-എം, രണ്ട് - എം.എസ്. മനു മുടവനാൽ (കേരള കോൺഗ്രസ്-എം), മൂന്ന് - ജാൻസി ബേബി ആയിലൂക്കുന്നേൽ (കേരള കോൺഗ്രസ്-എം), നാല് - ജിമ്മി ജോസ് (സിപിഎം), അഞ്ച് - വിൽസൺ പതിപ്പള്ളിയിൽ (കേരള കോൺഗ്രസ്-എം), ആറ് - സി. മനോജ് (സിപിഎം), ഏഴ് - ഷേർളി അന്ത്യാംകുളം (ജനാധിപത്യ കേരള കോൺഗ്രസ്), എട്ട് - സുര്യമോൾ (സിപിഎം), ഒന്‍പത് - ബിന്ദു പൂവേലി (സിപിഎം), 10 - അനിത മുണ്ടയ്ക്കൽ (സിപിഎം), 11 -തോമസുകുട്ടി വട്ടയ്ക്കാട്ട് (കേരള കോൺഗ്രസ്-എം), 12 - തുളസി സാബു (സിപിഎം ), 13 - സുജാത ദേവി (സിപിഐ ), 14 - കെ.കെ. രവീന്ദ്രൻ (സിപിഐ), 15 - എം.ജി. മധുസൂദനൻ (സിപിഎം), 16 - ബിൻസി ജോബി കൊച്ചുപുരക്കൽ (കേരള കോൺഗ്രസ്-എം), 17 - റാണി ബിൻസ് തൊടുകയിൽ (കേരള കോൺഗ്രസ്-എം).
എൻഡിഎ
വാർഡ് ഒന്ന് - ദീപാ ദീപു, രണ്ട് - വി.ജി. സന്തോഷ്, മൂന്ന് - അനിതാ ടോജോ, നാല് - സുനിൽ, അഞ്ച് -ജേക്കബ് ജോസഫ്, ആറ് - ദിലീപ് ബി. നായർ, ഏഴ് - പി. അനുപ്രസാദ്, എട്ട് - ശാന്തികൃഷ്ണ, ഒന്‍പത് -ശ്രീജാ സരീഷ്, 10 - സുജാതാ മുരളീധരൻ, 11 - അനീഷ്, 12 - ശ്രുതിമോൾ, 13 - സുമ പി. നായർ, 14 - സജി തകടിയാങ്കൽ, 15 - മനു ചന്ദ്രൻ, 16 - നിർമല ചന്ദ്രൻ, 17 - മഞ്ജു രാജീവ്.
Kerala
കണ്ണൂർ: പിൻവലിച്ചതും സൂക്ഷ്മപരിശോധനയിൽ തള്ളിയതും ഉൾപ്പെടെ നാലിടത്തുകൂടി സിപിഎമ്മിന് എതിരില്ല. വെള്ളിയാഴ്ച വൈകുന്നേരം പത്രികാ സമർപ്പണം കഴിഞ്ഞപ്പോൾ ആറിടത്ത് എൽഡിഎഫിന് എതിരില്ലായിരുന്നു. ഇതോടെ ജില്ലയിൽ എൽഡിഎഫിന് എതിരില്ലാത്ത സീറ്റുകളുടെ എണ്ണം പത്തായി.
മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലാണ് പത്രികയിൽ മതിയായ രേഖകളില്ലാത്തതിനാൽ പത്രിക തള്ളിയത്. ആന്തൂർ നഗരസഭയിലും കണ്ണപുരം പഞ്ചായത്തിലും ഓരോ യുഡിഎഫ് സ്ഥാനാർഥികൾ വീതം പത്രിക പിൻവലിക്കുകയായിരുന്നു.
സൂക്ഷ്മപരിശോധനാവേളയിൽ എൽഡിഎഫ് തർക്കമുന്നയിച്ച ആറിടത്തെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളുടെ അന്തിമതീർപ്പ് തിങ്കളാഴ്ചത്തേക്കു മാറ്റി. യുഡിഎഫ് പത്രിക തള്ളിയതിനാൽ മലപ്പട്ടം കാവുന്തല വാർഡിൽ സിപിഎമ്മിലെ എം.വി. ഷിഗനയും കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡ് തൃക്കോത്ത് സിപിഎമ്മിലെ പ്രേമ സുരേന്ദ്രനും എതിരില്ല.
യുഡിഎഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച ക്രിസ്തുക്കുന്നിലെ എൻ.എ ഗ്രേസി നേരിട്ടെത്തി ഭരണാധികാരിക്കു മുന്നിലോ ഉപവരണാധികാരിക്ക് മുന്നിലോ സത്യപ്രതിജ്ഞ ചൊല്ലി കേൾപ്പിക്കാത്തതിനാലാണു പത്രിക അസാധുവായത്. ഗ്രേസി മറ്റൊരാളുടെ കൈയിൽ സത്യപ്രതിജ്ഞ ഒപ്പിട്ട് കൊടുത്തയയ്ക്കുകയായിരുന്നു. സൂക്ഷ്മപരിശോധനാ സമയത്തും ഹാജരായിരുന്നില്ല.
യുഡിഎഫ് സ്ഥാനാർഥികൾ പിൻവലിക്കാൻ അപേക്ഷ നൽകിയതിനാൽ കണ്ണപുരം സെന്റർ വാർഡിലെ സിപിഎമ്മിലെ കെ.വി. സജിനയ്ക്കും ആന്തൂർ നഗരസഭയിൽ അഞ്ചാംപീടിക ഡിവിഷനിൽ സിപിഎമ്മിലെ ടി.വി. ധന്യക്കും എതിരില്ല.
കണ്ണപുരം സെന്ററിൽ യുഡിഎഫിനുവേണ്ടി പത്രിക സമർപ്പിച്ച ഷെറി ഫ്രാൻസിസാണ് പത്രിക പിൻവലിച്ചത്. ഇതോടെ കണ്ണപുരം പഞ്ചായത്തിൽ നാല് എൽഡിഎഫ് സ്ഥാനാർഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.
District News
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളായി. എൻഡിഎ ഒന്നാം ഘട്ടം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബാക്കി സ്ഥാനാർഥി പ്രഖ്യാപനം ഇന്നു നടക്കും.
യുഡിഎഫ്
യുഡിഎഫിൽ കോൺഗ്രസ് - 16, കേരള കോൺഗ്രസ് - നാല്, മുസ്ലിം ലീഗ് - മൂന്ന്, സ്വതന്ത്രർ - ഒന്ന് എന്നിങ്ങനെയാണ് മത്സരരംഗത്തുള്ളത്.
വാർഡ് ഒന്ന് - മനോജ് ജോസഫ് പൂവത്താനിക്കുന്നേൽ (കേരള കോൺഗ്രസ്), വാർഡ് രണ്ട് - ജേക്കബ് ജോസ് (ചാക്കോച്ചൻ ചുമപ്പുങ്കൽ, കോൺഗ്രസ്), വാർഡ് മൂന്ന് - ശ്രീകുമാർ എസ്. നായർ (കോൺഗ്രസ്), വാർഡ് നാല് - രഞ്ജുമോൾ രാജേന്ദ്രൻ കളപ്പുരക്കൽ (കോൺഗ്രസ്), വാർഡ് അഞ്ച് - കൊച്ചുറാണി തോമസ് കാക്കനാട്ട് (കോൺഗ്രസ്), വാർഡ് ആറ് - സുനി ജോസഫ് പത്യാല (കോൺഗ്രസ്), വാർഡ് ഏഴ് - സജി ഇല്ലത്തുപറമ്പിൽ (മുസ്ലിം ലീഗ്), വാർഡ് എട്ട് - അഡ്വ. സുനിൽ തേനമ്മാക്കൽ (കോൺഗ്രസ്), വാർഡ് ഒന്‍പത് - സിൻഷ അഷറഫ് (മുസ്ലിം ലീഗ്), വാർഡ് 10 - സുറുമി ടീച്ചർ (പൊതുസ്വതന്ത്ര), വാർഡ് 11 - സയന ഷാമോൻ കൊല്ലപുരയിടം
(കോൺഗ്രസ്), വാർഡ് 12 - റസിലി തേനമ്മാക്കൽ (കോൺഗ്രസ്), വാർഡ് 13 - കെ.എസ്. ഷിനാസ് കിഴക്കയിൽ (കോൺഗ്രസ്), വാർഡ് 14 - ജോസഫ് സെബാസ്റ്റ്യൻ കുറ്റുവേലിൽ (കോൺഗ്രസ്), വാർഡ് 15 - യു. അബ്ദുൾ അസീസ് (മുസ്ലിം ലീഗ്), വാർഡ് 16 - സബിത തുണ്ടിയിൽ (കോൺഗ്രസ്), വാർഡ് 17 - എം.ജി. സാബു മുതുകാട്ടുവയലിൽ (കോൺഗ്രസ്), വാർഡ് 18 - ലിജോ തോമസ് (കേരള കോൺഗ്രസ്), വാർഡ് 19 - ആനിയമ്മ ജോയ് കിഴക്കേത്തലക്കൽ (കേരള കോൺഗ്രസ്), വാർഡ് 20 - സന്ധ്യ വിൽസൺ (കോൺഗ്രസ്), വാർഡ് 21 - ജോൺ മാത്യു (കേരള കോൺഗ്രസ്), വാർഡ് 22 - സഫീന (കോൺഗ്രസ്), വാർഡ് 23 - സോഫിയാമ്മ ജയിംസ് ഇളവുങ്കൽ പറമ്പിൽ (കോൺഗ്രസ്), വാർഡ് 24 - സിൽവി അനിൽ (കോൺഗ്രസ്).
എൽഡിഎഫ്
എൽഡിഎഫിൽ സിപിഎം - 14, കേരള കോൺഗ്രസ് - എം - ഏഴ്, സിപിഐ - രണ്ട്, എൻസിപി - ഒന്ന് എന്നിങ്ങനെയാണ് മത്സരരംഗത്തുള്ളത്.
വാർഡ് ഒന്ന് - റാണി ടോമി (സിപിഎം), വാർഡ് രണ്ട് - ജോയി നെല്ലിയാനി (കേരള കോൺഗ്രസ് - എം), വാർഡ് മൂന്ന് - വി.എൻ. രാജേഷ് (സിപിഎം), വാർഡ് നാല് - സന്ധ്യ സുധീഷ് (സിപിഎം), വാർഡ് അഞ്ച് - സുബി സെബാസ്റ്റ്യൻ (കേരള കോൺഗ്രസ് - എം), വാർഡ് ആറ് - ബീനാ ജോബി (എൻസിപി), വാർഡ് ഏഴ് - സുബിൻ സലീം (സിപിഎം സ്വത.), വാർഡ് എട്ട് - ബി.ആർ. അൻഷാദ് (സിപിഎം), വാർഡ് ഒന്‍പത് - സുമി ഇസ്മായിൽ(സിപിഎം), വാർഡ് 10 - ആസിയ ഇല്യാസ് (സിപിഎം സ്വത.), വാർഡ് 11 - ഷക്കീല നസീർ (സിപിഎം), വാർഡ് 12 - ജിനു ചെറിയാൻ (സിപിഎം), വാർഡ് 13 - കെ.സി. അജി (സിപിഎം), വാർഡ് 14 - എം.എസ്. സാബു (സിപിഎം), വാർഡ് 15 - വി. സജിൻ (സിപിഎം), വാർഡ് 16 - ആശ ഏബ്രഹാം (കേരള കോൺഗ്രസ് - എം), വാർഡ് 17 - കെ.ആർ. തങ്കപ്പൻ (സിപിഎം), വാർഡ് 18 - റിജോ വാളാന്തറ (കേരള കോൺഗ്രസ് - എം), വാർഡ് 19 - ലൂസിമ്മ സെബാസ്റ്റ്യൻ (കേരള കോൺ.സ്വത.), വാർഡ് 20 - ജാസ്മിൻ മാത്യു (സിപിഎം സ്വത.), വാർഡ് 21 - ജോഷി തോമസ് (സിപിഐ സ്വത.), വാർഡ് 22 - മഞ്ജു മാത്യു (കേരള കോൺഗ്രസ് - എം), വാർഡ് 23 - ബിജോ മോൾ (സിപിഐ സ്വത.), വാർഡ് 24 - കുഞ്ഞുമോൾ ജോസ് (കേരള കോൺ. സ്വത.)
എൻഡിഎ
വാർഡ് രണ്ട് - എം.എസ്. സനൽ കുമാർ, വാർഡ് അഞ്ച് - രമ്യ രവിചന്ദ്രൻ, വാർഡ് ഒന്‍പത് - രമ രാജേന്ദ്രൻ, വാർഡ് 13 - കെ.ടി. രാജീവ്, വാർഡ് 14 - പി.കെ. പ്രശാന്ത്, വാർഡ് 15 - സിബി മോഹനൻ, വാർഡ് 17 - കെ.കെ. സാബു, വാർഡ് 18 - ടി.ആർ. രാധിക, വാർഡ് 23 - ചിത്ര പ്രശാന്ത്, വാർഡ് 24 - വിദ്യ വി. ശർമ.
District News
ചാലക്കുടി: നഗരസഭയിലും പഞ്ചായത്തിലും സീറ്റ് നിഷേധിച്ച കോൺഗ്രസ് നിലപാട് മുന്നണിമര്യാദയുടെ ലംഘനമാണെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.
ജില്ലയിൽ മറ്റെല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചപ്പോൾ ചാലക്കുടിയിലെ നേതാക്കളിൽനിന്ന് ലഭിച്ചത് അവഗണനമാത്രമാണെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.
സീറ്റ് വിഭജനത്തിൽ സ്റ്റാറ്റസ്കോവിട്ട് താഴേയ്ക്കുപോകരുതെന്നും പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് കൂടുതൽ സീറ്റുകൾ നൽകാവുന്നതാണെന്നും യുഡിഎഫ് നേതൃത്വം നിർദേശം നൽകിയിട്ടും ചാലക്കുടിയിലെ നേതാക്കാൾ അത് മാനിക്കാൻ വിസമ്മതിച്ചുവെന്നും കേരള കോൺഗ്രസ് യോഗം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനും സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്താനും തീരുമാനിച്ചു.
ആദ്യഘട്ടത്തിൽ മുനിസിപ്പൽ ഓഫീസ് വാർഡിൽ അഡ്വ. സജി റാഫേൽ, സെന്റ് മേരീസ് പള്ളി വാർഡിൽ ഉഷ ജോൺ, അതിരപ്പിള്ളി പഞ്ചായത്ത് വാർഡ് ഒന്നിൽ സെബാസ്റ്റ്യൻ നെടുങ്ങാട്ട് എന്നിവരെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ എം.പി. പോളി, ഉന്നതാധികാരസമിതി അംഗം ജോൺസൻ കാഞ്ഞിരത്തിങ്കൽ, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ജോൺ മുണ്ടൻമാണി എന്നിവർ അറിയിച്ച
‘ബിജെപി മുന്നണിമര്യാദകള്‍ പാലിക്കണം’
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി മുന്നണിമര്യാദ കാണിക്കണമെന്ന് ബിഡിജെഎസ് നിയോജകമണ്ഡലം കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട നഗരസഭ, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്, പടിയൂര്‍ പഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങളിലായി മൂന്നു സീറ്റുകളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ആവശ്യപ്പെട്ടത്. മൂന്ന് റൗണ്ട് ചര്‍ച്ച നടത്തിയിട്ടും തീരുമാനമായിട്ടില്ലെന്നും നിയോജകമണ്ഡലം പ്രസിഡന്റ് എ.ആര്. ജയചന്ദ്രന് കുറ്റപ്പെടുത്തി. മുന്നണിമര്യാദ പാലിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജയചന്ദ്രന് വ്യക്തമാക്കി. കഴിഞ്ഞതവണ നഗരസഭയില്‍ രണ്ടു വാര്‍ഡുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്.
അതിലൊന്നായ കുഴിക്കാട്ടുകോണം വാര്‍ഡാണ് ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. നിയോജകമണ്ഡലം ഭാരവാഹികളായ രാധാകൃഷ്ണന് ചാത്തമ്പിള്ളി, കെ.എസ്. നന്ദകുമാര്‍, പി.കെ. ഉണ്ണികൃഷ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
District News
ഇരിങ്ങാലക്കുട: നഗരസഭ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വാര്‍ഡുകളുടെയും കാര്യത്തില്‍ യുഡിഎഫില്‍ ധാരണയായി.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗങ്ങളിലാണ് വാര്‍ഡ് കമ്മിറ്റികള്‍ നല്കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ധാരണകളിലെത്തിയത്. വാര്‍ഡ് 11 - ആസാദ് റോഡ്, വാര്‍ഡ് 40 - കല്ലട എന്നീ വാര്‍ഡുകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. വാര്‍ഡ് 20 ഷണ്മുഖം കനാല്‍ വാര്‍ഡിലായിരിക്കും മുന്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സൺ ജനവിധി തേടുക. ഭരണത്തിന് നേതൃത്വം നല്കാന് രംഗത്ത് വരണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.
നിലവിലെ ഭരണസമിതിയില്‍ നിന്നും സുജ സഞ്ജീവ്കുമാര്‍, ബൈജു കുറ്റിക്കാടന്‍, മിനി ജോസ് ചാക്കോള, കെ.എം. സന്തോഷ് എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ ഭരണസമിതി അംഗങ്ങളായിരുന്ന എം.എസ്. ദാസന്, കുര്യന് ജോസഫ്, അഡ്വ.വി.സി. വര്‍ഗീസ്, കെ.എന്‍. ഗിരീഷ്, പൊറത്തിശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചിന്ത ധര്മരാജന് എന്നിവരും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസിയും പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. നഗരസഭയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആകെയുള്ള 43 വാര്‍ഡുകളില്‍ 30 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെയാണ് സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ പ്രഖ്യാപിച്ചത്.
നിലവിലെ ഭരണസമിതിയില്‍നിന്നു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, ഉപലീഡര്‍ ടി.കെ. ഷാജുട്ടന്‍, ബിജെപി മണ്ഡലം പ്രസിഡന്റുകൂടിയായ ആര്‍ച്ച അനീഷ്, അമ്പിളി ജയന്, വിജയകുമാരി അനിലന്‍, മായ അജയന് എന്നിവര്‍ ആദ്യ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
എല്‍ഡിഎഫില്‍ സിപിഐ - സിപിഐയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇതുവരെയും സമവായത്തിലെത്താനായിട്ടില്ല. 41ല്‍നിന്നു 43 ആയി വര്‍ധിച്ച് ഒരു സീറ്റ് സുപിഐക്കു വേണമെന്ന അവശ്യം അംഗീകരിക്കാത്തതാണ് സീറ്റുകളെ സംബന്ധിച്ച് ധാരണ വൈകുവാന്‍ ഇടയാകുന്നത്. സിപിഎം 26 സീറ്റിലും സിപിഐ 10 സീറ്റിലും കേരള കോണ്‍ഗ്രസ് (ജോസ് കെ. മാണി വിഭാഗം) രണ്ടു സീറ്റിലും ജനതാദള്‍ രണ്ടു സീറ്റിലും ജനതാദള്‍ സെക്കുലര്‍ ഒരു സീറ്റിലുമാണ് കഴിഞ്ഞതവണ മത്സരിച്ചത്. ടൗണില്‍ ആറും പൊറത്തിശേരി പഞ്ചായത്തു പ്രദശത്ത് നാലും സീറ്റുകളാണു സിപിഐക്കു നല്‍കിയിരുന്നത്.
ടൗണില്‍ ബോയ്സ് സ്കൂള്‍, ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, മുനിസിപ്പല്‍ ഓഫീസ്, ബസ് സ്റ്റാന്‍ഡ്, ചേലൂര്‍ക്കാവ് എന്നീ ആറു വാര്‍ഡുകളും പൊറത്തിശേരി മേഖലയില്‍ സിവില്‍ സ്റ്റേഷന്, ബംഗ്ലാവ്, കരുവന്നൂര്‍ സൗത്ത്, മാപ്രാണം എന്നീ നാലും വാര്‍ഡുകളുമാണു സിപിഐക്കു നല്‍കിയിരുന്നത്. ജനതാദളിനു ആശുപത്രി, പൂച്ചക്കുളം എന്നീ വാര്‍ഡുകളും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു ചാലാംപാടം, മാര്‍ക്കറ്റ് എന്നീ വാര്‍ഡുകളും ജനതാദള്‍ സെക്കുലറിനു ക്രൈസ്റ്റ് കോളജു വാര്‍ഡുമാണ് നല്‍കിയിരുന്നത്. തര്‍ക്കമുള്ള സീറ്റുകളൊഴികെ മറ്റു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശധാരണയിലെത്തിയിട്ടുണ്ട്.
എങ്ങിനെയെങ്കിലും വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ എല്‍ഡിഎഫ് മെനയുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം പിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ബിജെപി. നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചെയര്മാന് സ്ഥാനം ജനറലാകുന്നത്. 2010ല്‍ വനിതാ സംവരണമായിരുന്നു. 2015ല്‍ പട്ടികവിഭാഗം ജനറലിനും 2020ല്‍ വനിതാ സംവരണവുമായിരുന്നു അധ്യക്ഷ പദവി. ഇത്തവണ ജനറല്‍ വിഭാഗത്തിനാണ് അധ്യക്ഷപദവി.
District News
കുറവിലങ്ങാട്: തെരഞ്ഞെടുപ്പ് രംഗം ഇനിയും ഉണർന്നില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാൻ ഇനിയും പല പഞ്ചായത്തുകളിലും കഴിഞ്ഞിട്ടില്ല. സാമൂഹമാധ്യമങ്ങൾക്കപ്പുറം സ്ഥാനാർഥിസാന്നിധ്യം പോലും രംഗത്തില്ല.
ഈ മേഖലയിൽ ഉഴവൂരിൽ മാത്രമാണ് ഇടത്-വലത് മുന്നണികൾ സ്ഥാനാർഥികളെ പൂർണമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചിത്രം ഇനിയും വ്യക്തമല്ല. ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ്, കേരള കോൺഗ്രസ്-എം സ്ഥാനാർഥികളാവും മത്സരിക്കുക. എന്നാൽ മോനിപ്പള്ളി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് വ്യക്തതയില്ല. ഉഴവൂർ ബ്ലോക്കിലെ കോഴാ ഡിവിഷനിലും യുഡിഎഫിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായിട്ടില്ല.
കുറവിലങ്ങാട് പഞ്ചായത്ത് പ്രദേശത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇടത്-വലത് മുന്നണികളും ബിജെപിയും സ്ഥാനാർഥിയെ അവതരിപ്പിച്ചിട്ടുണ്ട്. ആം ആദ്മിക്ക് സ്ഥാനാർഥി ഉണ്ടെന്ന് അറിയിച്ചെങ്കിലും ആരും രംഗത്തില്ല. ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ്, കേരള കോൺഗ്രസ്-എം സ്ഥാനാർഥികൾ രംഗത്തുണ്ട്.
കുറവിലങ്ങാട് പഞ്ചായത്തിൽ ഇടതിൽ ഒരു ഘടകകക്ഷി സീറ്റിനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നത വാർഡുൾക്കൊള്ളുന്ന ബ്ലോക്ക് ഡിവിഷനിലേക്കും ബാധിച്ചിട്ടുണ്ട്.
കടപ്ലാമറ്റം പഞ്ചായത്തിൽ ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി രംഗത്തുണ്ട്. പഞ്ചായത്ത് വാർഡുകളുടെ ചിത്രം വ്യക്തമാകാനുണ്ട്. മരങ്ങാട്ടുപിള്ളിയിലും കടപ്ലാമറ്റത്തും ബിജെപി സ്ഥാനാർഥികളുടെ സാന്നിധ്യം പ്രകടമാണ്. കുറവിലങ്ങാട് ആം ആദ്മിയും സജീവമായി രംഗത്തുണ്ട്. കാണക്കാരി, വെളിയന്നൂർ പഞ്ചായത്തുകളിലും പാർട്ടികൾ ഇനിയും സജീവമായിട്ടില്ല.
ദമ്പതികള്‍ മത്സരരംഗത്ത്
പാലാ: ദമ്പതികളായ മുന്‍ പാലാ നഗരസഭാ ചെയര്മാന് ഷാജു തുരുത്തനും ഭാര്യ മുന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ബെറ്റി ഷാജുവും വീണ്ടും കേരള കോണ്‍ഗ്രസ്-എമ്മിനു വേണ്ടി മത്സരത്തിനിറങ്ങുന്നു.
ഷാജു തുരുത്തന് നഗരസഭാ രണ്ടാം വാര്‍ഡായ മുണ്ടുപാലത്തും ബെറ്റി ഒന്നാം വാര്‍ഡായ പരമലക്കുന്നിലുമാണ് എല്‍ഡിഎഫ് മുന്നണിക്കായി മത്സരിക്കുന്നത്. ഇരുവരും നഗരസഭാ കൗണ്‍സിലര്‍മാരായി കാല് നൂറ്റാണ്ട് പിന്നിട്ടവരാണ്. ഷാജു ഒരു തവണയും ബെറ്റി രണ്ടു തവണയും ചെയര്‍പേഴ്സണ്‍ പദവി അലങ്കരിച്ചിട്ടുണ്ട്. ബെറ്റി വനിതാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മീനച്ചില്‍ സഹകരണ ഭൂപണയബാങ്ക് ഡയറക്ടറും കൂടിയാണ്.
കൊഴുവനാല്‍: പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജും ഭര്‍ത്താവ് ട്വിങ്കിള്‍ രാജും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത്. രണ്ടു പേരും കേരള കോണ്‍ഗ്രസ്-എം പ്രതിനിധികളായി എല്‍ഡിഎഫ് ടിക്കറ്റിലാണ് മത്സരിക്കുന്നത്. ട്വിങ്കിൾ രാജ് കൊഴുവനാൽ പഞ്ചായത്തിലേക്കും നിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിലുമാണ് മത്സരിക്കുന്നത്.
കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദധാരിയായ നിമ്മി ഇതേ വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ഥിയും ജലനിധി പദ്ധതിയുടെ സംസ്ഥാന ഗവേണിംഗ് ബോഡി മെംബറും വനിതാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയാണ്. ഭര്‍ത്താവ് ടിങ്കിള്‍ രാജ് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നു. മക്കള്‍: ദിയ രാജ്, ദയരാജ്, റയാന് (മൂവരും വിദ്യാര്‍ഥികള്‍).
പ്രായം 21, പഠനത്തിരക്കിലും സ്ഥാനാര്‍ഥിയായി അഞ്ചന
പാലാ: സംസ്ഥാനത്തെതന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് അഞ്ചന തെരേസ് മാത്യു. 21-ാം വയസിൽതന്നെ രാഷ്ട്രീയത്തിലും പൊതുരംഗത്തും ഒന്നു പയറ്റി നോക്കാനാണ് അഞ്ചന തെരേസ് മാത്യുവിന്റെ തീരുമാനം.
മീനച്ചില്‍ പഞ്ചായത്ത് കിഴപറയാര് രണ്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് അഞ്ചന. കേരള കോണ്‍ഗ്രസ്-എം ബാനറിലാണ് മത്സരം. ഡിസ്റ്റിംഗ്ഷനോടെ ഹിന്ദിവിദ്വാന്‍ പാസായ അഞ്ചന ഇപ്പോള്‍ പാലാ സെന്റ് തോമസ് കോളജിലെ മലയാള ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.
കെഎസ്സി-എം മീനച്ചില്‍ മണ്ഡലം സെക്രട്ടറിയാണ്. മിഷന്‍ലീഗ് ഭരണങ്ങാനം മേഖലാ വൈസ് പ്രസിഡന്റും എസ്എംവൈഎം കിഴപറയാര് യൂണിറ്റ് സെക്രട്ടറിയും സണ്‍ഡേ സ്കൂള്‍ അധ്യാപികയുമാണ്. പിതാവ്: ബേബി ജി. വെട്ടത്ത്. അമ്മ: ലൈസമ്മ. സഹോദരങ്ങള്‍: ആന്‍സ് മാത്യു, ആല്‍ഫി മരിയ മാത്യു. മുന്‍ പഞ്ചായത്ത് മെംബര്‍ സണ്ണി വെട്ടത്തിന്റെ സഹോദരപുത്രിയാണ്.
Kerala
തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമായി നിശ്ചയിച്ചു.
മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 1,50,000 രൂപയും വരെ ചെലവാക്കാം. സ്ഥാനാർഥിയോ, തെരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ ചെലവ് നിരീക്ഷകരുണ്ടാവും.
മത്സരിച്ച എല്ലാ സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് നൽകേണ്ടത്.
സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. സ്ഥാനാർഥിയോ, തെരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. അവയുടെ ഒറിജിനൽ സ്ഥാനാർഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും വേണം.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്നവരെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും.
ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യത വരിക. നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നൽകിയതെന്ന് ബോദ്ധ്യപ്പെട്ടാലും കമ്മീഷൻ അവരെ അയോഗ്യരാക്കും.
Kerala
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. അതേസമയം എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും.
സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബിനോയ് കുര്യന് ഒഴികെയുള്ളവരെല്ലാം ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്. പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് സ്ഥാനാര്‍ഥി.
എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പിണറായി ഡിവിഷനിലാണ് മത്സരിക്കുക. കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും എസ്എഫ്ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍നിന്ന് ജനവിധി തേടും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യന് പെരളശേരിയില്നിന്നാണ് മത്സരിക്കുന്നത്.
Kerala
തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയാണ് സ്ഥാനാർഥികളെ പരിചയപ്പെടുത്തിയത്.
ഭരണം നിലനിർത്താൻ 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ട് സീറ്റിലെ സ്ഥാനാർഥികളെ പിന്നീട് അറിയിക്കും. മേയർ ആര്യ രാജേന്ദ്രന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഇല്ല. 30 വയസിൽ താഴെയുള്ള 13 പേർ മത്സരിക്കുന്നുണ്ട്.
സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -രണ്ട്, കേരള കോണ്‍ഗ്രസ് എം മൂന്ന്, ആര്‍ജെഡി മൂന്ന് എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും. നേരത്തെ കോണ്‍ഗ്രസും, ബിജെപിയും ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും.
തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല്‍ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നിരുന്നു.
രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു.
രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില്‍ മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.