x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​ശ്ച​യി​ച്ചു


Published: November 14, 2025 10:43 PM IST | Updated: November 14, 2025 10:43 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​നാ​യി ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് വി​നി​യോ​ഗി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 25,000 രൂ​പ​യും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 75,000 രൂ​പ​യും, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 1,50,000 രൂ​പ​യു​മാ​യി നി​ശ്ച​യി​ച്ചു.

മു​നി​സി​പ്പാ​ലി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​മാ​വ​ധി 75,000 രൂ​പ​യും, കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,50,000 രൂ​പ​യും വ​രെ ചെ​ല​വാ​ക്കാം. സ്ഥാ​നാ​ർ​ഥി​യോ, തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റോ ചെ​ല​വ​ഴി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക​യാ​ണി​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ല​ക​ളി​ൽ ചെ​ല​വ് നി​രീ​ക്ഷ​ക​രു​ണ്ടാ​വും.

മ​ത്സ​രി​ച്ച എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ക​ണ​ക്ക് അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഫ​ല​പ്ര​ഖ്യാ​പ​ന തീ​യ​തി മു​ത​ൽ 30 ദി​വ​സ​ത്തി​ന​ക​മാ​ണ് ചെ​ല​വ് ക​ണ​ക്ക് ന​ൽ​കേ​ണ്ട​ത്.

സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട ദി​വ​സം മു​ത​ൽ ഫ​ല​പ്ര​ഖ്യാ​പ​ന ദി​വ​സം വ​രെ​യു​ള്ള ചെ​ല​വ് ക​ണ​ക്കാ​ണ് ന​ൽ​കേ​ണ്ട​ത്. സ്ഥാ​നാ​ർ​ഥി​യോ, തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റോ ചെ​ല​വാ​ക്കി​യ തു​ക ക​ണ​ക്കി​ൽ​പ്പെ​ടു​ത്ത​ണം. ക​ണ​ക്കി​നൊ​പ്പം ര​സീ​ത്, വൗ​ച്ച​ർ, ബി​ല്ല് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​മ​ർ​പ്പി​ക്ക​ണം. അ​വ​യു​ടെ ഒ​റി​ജി​ന​ൽ സ്ഥാ​നാ​ർ​ഥി സൂ​ക്ഷി​ക്കു​ക​യും ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കു​ക​യും വേ​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ക​ണ​ക്ക് ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​രെ ക​മ്മീ​ഷ​ൻ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നോ അം​ഗ​മാ​യി തു​ട​രു​ന്ന​തി​നോ അ​യോ​ഗ്യ​നാ​ക്കും.

ഉ​ത്ത​ര​വ് തീ​യ​തി മു​ത​ൽ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കാ​ണ് അ​യോ​ഗ്യ​ത വ​രി​ക. നി​ശ്ചി​ത പ​രി​ധി​യി​ൽ കൂ​ടു​ത​ൽ തു​ക ചെ​ല​വാ​ക്കി​യാ​ലും തെ​റ്റാ​യ വി​വ​ര​മാ​ണ് ന​ൽ​കി​യ​തെ​ന്ന് ബോ​ദ്ധ്യ​പ്പെ​ട്ടാ​ലും ക​മ്മീ​ഷ​ൻ അ​വ​രെ അ​യോ​ഗ്യ​രാ​ക്കും.

Tags : Election candidates local body election

Recent News

Up