ചാലക്കുടി: നഗരസഭയിലും പഞ്ചായത്തിലും സീറ്റ് നിഷേധിച്ച കോൺഗ്രസ് നിലപാട് മുന്നണിമര്യാദയുടെ ലംഘനമാണെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.
ജില്ലയിൽ മറ്റെല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചപ്പോൾ ചാലക്കുടിയിലെ നേതാക്കളിൽനിന്ന് ലഭിച്ചത് അവഗണനമാത്രമാണെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.
സീറ്റ് വിഭജനത്തിൽ സ്റ്റാറ്റസ്കോവിട്ട് താഴേയ്ക്കുപോകരുതെന്നും പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് കൂടുതൽ സീറ്റുകൾ നൽകാവുന്നതാണെന്നും യുഡിഎഫ് നേതൃത്വം നിർദേശം നൽകിയിട്ടും ചാലക്കുടിയിലെ നേതാക്കാൾ അത് മാനിക്കാൻ വിസമ്മതിച്ചുവെന്നും കേരള കോൺഗ്രസ് യോഗം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനും സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്താനും തീരുമാനിച്ചു.
ആദ്യഘട്ടത്തിൽ മുനിസിപ്പൽ ഓഫീസ് വാർഡിൽ അഡ്വ. സജി റാഫേൽ, സെന്റ് മേരീസ് പള്ളി വാർഡിൽ ഉഷ ജോൺ, അതിരപ്പിള്ളി പഞ്ചായത്ത് വാർഡ് ഒന്നിൽ സെബാസ്റ്റ്യൻ നെടുങ്ങാട്ട് എന്നിവരെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ എം.പി. പോളി, ഉന്നതാധികാരസമിതി അംഗം ജോൺസൻ കാഞ്ഞിരത്തിങ്കൽ, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ജോൺ മുണ്ടൻമാണി എന്നിവർ അറിയിച്ച
‘ബിജെപി മുന്നണിമര്യാദകള്‍ പാലിക്കണം’
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി മുന്നണിമര്യാദ കാണിക്കണമെന്ന് ബിഡിജെഎസ് നിയോജകമണ്ഡലം കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട നഗരസഭ, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്, പടിയൂര്‍ പഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങളിലായി മൂന്നു സീറ്റുകളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ആവശ്യപ്പെട്ടത്. മൂന്ന് റൗണ്ട് ചര്‍ച്ച നടത്തിയിട്ടും തീരുമാനമായിട്ടില്ലെന്നും നിയോജകമണ്ഡലം പ്രസിഡന്റ് എ.ആര്. ജയചന്ദ്രന് കുറ്റപ്പെടുത്തി. മുന്നണിമര്യാദ പാലിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജയചന്ദ്രന് വ്യക്തമാക്കി. കഴിഞ്ഞതവണ നഗരസഭയില്‍ രണ്ടു വാര്‍ഡുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്.
അതിലൊന്നായ കുഴിക്കാട്ടുകോണം വാര്‍ഡാണ് ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. നിയോജകമണ്ഡലം ഭാരവാഹികളായ രാധാകൃഷ്ണന് ചാത്തമ്പിള്ളി, കെ.എസ്. നന്ദകുമാര്‍, പി.കെ. ഉണ്ണികൃഷ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : local nattuvishesham candidates