x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെങ്ങളേ... മറക്കരുതേ, ക്രൂ​ഷ്ചേ​വിനൊരു വോട്ട്


Published: November 26, 2025 04:29 AM IST | Updated: November 26, 2025 04:29 AM IST

​​കി​​ർ​​മാ​​ണി എ​​ന്നു വി​​ളി​​ക്കു​​ന്ന സാ​​ജു കു​​ന്നേ​​മു​​റി​​യി​​ൽ, ഡി​​ക്ല​​ർ​​ക്ക് സെ​​ബാ​​സ്റ്റ്യ​​ൻ, ക്രൂ​​ഷ്ചേ​​വ്.

തൊ​​ടു​​പു​​ഴ/ ചെ​​റു​​തോ​​ണി: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ത്ത​​വ​​ണ മ​​ത്സ​​രി​​ക്കു​​ന്ന​​വ​​രു​​ടെ പേ​​രി​​ലു​​മു​​ണ്ട് പു​​തു​​മ. അ​​റ​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ൽ ഒ​​ന്നാം​​വാ​​ർ​​ഡി​​ൽ മത്സ​​രി​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി​​ക​​ളി​​ൽ ഒ​​രാ​​ളെ നാ​​ട്ടു​​കാ​​ർ കി​​ർ​​മാ​​ണി എ​​ന്നാ​​ണു വി​​ളി​​ക്കു​​ന്ന​​ത്. 1980ൽ ​​അ​​റ​​ക്കു​​ളം സെ​​ന്‍റ് മേ​​രീ​​സ് പു​​ത്ത​​ൻ​​പ​​ള്ളി​​യു​​ടെ ഗ്രൗ​​ണ്ടി​ൽ ​ക്രി​​ക്ക​​റ്റ് ക​​ളി സ​​ജീ​​വ​​മാ​​യി ന​​ട​​ന്നി​​രു​​ന്നു. അ​​ന്ന് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു സാ​​ജു കു​​ന്നേ​​മു​​റി​​യി​​ലാ​​യി​​രു​​ന്നു വി​​ക്ക​​റ്റ് കീ​​പ്പ​​ർ.

അ​​ക്കാ​​ല​​ത്താ​​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് നേ​​ടു​​ന്ന​​ത്. അ​​ന്ന് ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യി​​രു​​ന്നു എ​​സ്.​​ കി​​ർ​​മാ​​ണി. ഇ​​തോ​​ടെ നാ​​ട്ടു​​കാ​​ർ സാ​​ജു​​വി​​നെ കി​​ർ​​മാ​​ണി എ​​ന്നു വി​​ളി​​ച്ചു​​തു​​ട​​ങ്ങി. സാ​​ജു എ​​ന്ന പേ​​രി​​നേക്കാ​​ൾ ഇ​​ദ്ദേ​​ഹം നാ​​ട്ടി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത് കി​​ർ​​മാ​​ണി എ​​ന്നാ​​ണ്. എ​​ൽ​​ഡി​​എ​​ഫി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം സ്ഥാ​​നാ​​ർ​​ഥി​​യാ​​യാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പു ഗോ​​ദാ​​യി​​ൽ വി​​ക്ക​​റ്റ് വീ​​ഴാ​​തെ വി​​ജ​​യി​​ച്ചു​​ മു​​ന്നേ​​റാ​​ൻ ക​​ഴി​​യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് കി​​ർ​​മാ​​ണി.

വാ​​ത്തി​​ക്കു​​ടി പ​​ഞ്ചാ​​യ​​ത്തി​​ലെ ജോ​​സ്പു​​രം വാ​​ർ​​ഡി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ഥി​​യാ​​യി മത്സ​​രി​​ക്കു​​ന്ന​​ത് ഡി​​ക്ല​​ർ​​ക്ക് സെ​​ബാ​​സ്റ്റ്യ​​നാ​​ണ്. ജോ​​ലി ക്ല​​ർ​​ക്കി​​ന്‍റെ​​യ​​ല്ലെ​​ങ്കി​​ലും ഡി​​ക്ല​​ർ​​ക്ക് എ​​ന്നും ക്ല​​ർ​​ക്കാ​​ണ്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മാ​​ത്ര​​മ​​ല്ല, മ​​റ്റു സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ പേ​​രു​​ക​​ളി​​ലും പു​​തു​​മ​​യുണ്ട്. പു​​സ്ത​​ക​​വാ​​യ​​ന ശീ​​ല​​മാ​​ക്കി​​യ പി​​താ​​വ് മ​​ക്ക​​ൾ മൂ​​വ​​ർ​​ക്കും പ്ര​​ശ​​സ്ത​​രാ​​യ വ്യ​​ക്തി​​ക​​ളു​​ടെ പേ​​ര് ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന വി​​ൻ​​സെ​​ന്‍റ് ഡി​​ക്ല​​ർ​​ക്കി​​ന്‍റെ പേ​​രാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​ന് ന​​ൽ​​കി​​യ​​ത്. കെ​​ന്ന​​ഡി, ഗ്ലാ​​സ്നോ എ​​ന്നി​​വ​​രാ​​ണ് സ​​ഹോ​​ദ​​ര​​ങ്ങ​​ൾ. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡി​​ക്ല​​ർ​​ക്കി​​ന്‍റെ ര​​ണ്ടാമൂ​​ഴ​​മാ​​ണി​​ത്. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി മുൻപ് മൂ​​ന്നു​​വ​​ർ​​ഷം പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

ക​​ഞ്ഞി​​ക്കു​​ഴി പ​​ഞ്ചാ​​യ​​ത്തി​​ലെ അ​​ഞ്ചാം വാ​​ർ​​ഡാ​​യ ക​​ത്തി​​പ്പാ​​റ​​യി​​ൽ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കു​​ന്ന​​ത് ക്രൂ​​ഷ്ചേ​​വാ​​ണ്. പ​​ക്ഷേ ഇ​​ത് ക​​മ്യൂ​​ണി​​സ​​ത്തി​​ന്‍റെ നേ​​താ​​വായിരു​​ന്ന ക്രൂ​​ഷ്ചേ​​വ​​ല്ലെ​​ന്നു മാ​​ത്രം. ക​​ടു​​ത്ത മാ​​ർ​​ക്സി​​സ്റ്റ് ചി​​ന്താ​​ഗ​​തി​​ക്കാ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ൾ ന​​ൽ​​കി​​യ​​താ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​ന് ക്രൂ​​ഷ്ചേ​​വ് എ​​ന്ന പേ​​ര്.

പേ​​രു​​കൊ​​ണ്ട് ശ്ര​​ദ്ധേ​​യ​​നാ​​യ ഇ​​ദ്ദേ​​ഹം ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സരി​​ക്കു​​ന്ന​​ത്. 15 വ​​ർ​​ഷം മു​​ന്പ് വാ​​ഴ​​ത്തോ​​പ്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ ക​​രി​​ന്പ​​നി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന​​പ്പോ​​ൾ ഡി​​ഐ​​സി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ൽ, എ​​ൽ​​ഡി​​എ​​ഫു​​മാ​​യി ധാ​​ര​​ണ​​യി​​ലാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽനി​​ന്നു പി​​ന്മാ​​റി. എ​​ങ്കി​​ലും പ​​ത്രി​​ക പി​​ൻ​​വ​​ലി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. പ്ര​​ചാ​​ര​​ണ​​ത്തി​​നി​​റ​​ങ്ങി​​യി​​ല്ലെ​​ങ്കി​​ലും പെ​​ട്ടി​​യി​​ൽ കു​​റെ വോ​​ട്ടു​​ക​​ൾ വീ​​ണു. പി​​ന്നീ​​ട് ക​​ഞ്ഞി​​ക്കു​​ഴി പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് താ​​മ​​സം മാ​​റി. പ​​ഞ്ചാ​​യ​​ത്തി​​ൽ എ​​ൻ​​ഡി എ ​​ഇ​​തി​​നു മു​​ന്പ് അ​​ക്കൗ​​ണ്ട ് തു​​റ​​ന്നി​​ട്ടു​​ള്ള​​തി​​നാ​​ൽ ഇ​​ത്ത​​വ​​ണ ക്രൂ​​ഷ്ചേ​​വ് ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്.

Tags : Khrushchev UDF LDF BJP Kerala Local body election Candidates

Recent News

Up