x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇവർ സ്ഥാ​നാ​ർ​ഥി​ക​ൾ


Published: November 27, 2025 12:57 AM IST | Updated: November 27, 2025 12:57 AM IST

സാം ​ഈ​പ്പ​ൻ (യു​ഡി​എ​ഫ്)


അ​പ്പ​ർ​കു​ട്ട​നാ​ട് ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ്, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​മാ​ണ്. 1988 മു​ത​ൽ 2005 വ​രെ​യും 2010 മു​ത​ൽ 2015 വ​രെ​യും പെ​രി​ങ്ങ​ര​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി.


വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. തി​രു​വ​ല്ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 2011ൽ ​മ​ത്സ​രി​ച്ചു. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: സി​ബി​ൻ (എ​ൻ​ജി​നി​യ​ർ), ഡോ. ​സി​വി​ൻ.


വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ (എ​ൻ​ഡി​എ)


1994 ൽ ​യു​വ​മോ​ർ​ച്ച തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ, സെ​ക്ര​ട്ട​റി, ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി. തി​രു​വ​ല്ല​യി​ലെ നി​ര​വ​ധി സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ ഭാ​ര​വാ​ഹി​യാ​ണ്. പു​ളി​ക്കീ​ഴ്, മ​ല്ല​പ്പ​ള്ളി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലും പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് ഡി​വി​ഷ​നി​ലും മു​ന്പു മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.


ഭാ​ര്യ: നീ​ത വി​ജ​യ​കു​മാ​ർ (അ​ധ്യാ​പി​ക ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പെ​രി​ങ്ങ​ര). മ​ക്ക​ൾ: ശ്രീ​കേ​ശ്, ശ്രീ​ല​ക്ഷ്മി.


ഏ​ബ്ര​ഹാം തോ​മ​സ് (എ​ൽ​ഡി​എ​ഫ്)


കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മ​റ്റി​യം​ഗം, 2023 - - 2025 കാ​ല​യ​ള​വി​ൽ പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​ക്കി. വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. കെ​എ​സ് യു​വി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഭാ​ര്യ: മ​ഞ്ജു. മ​ക​ൻ: എ​ബി​ൻ.

Tags : local nattuvishesham candidates

Recent News

Up