x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ടു സ്ഥാനാര്‍ഥികൾക്ക് മര്‍ദനമേറ്റതായി പരാതി


Published: December 11, 2025 02:46 AM IST | Updated: December 11, 2025 02:46 AM IST

ന​​ടു​​വ​​ണ്ണൂ​​ര്‍: ന​​ടു​​വ​​ണ്ണൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍ സ്ഥാ​​നാ​​ര്‍ഥി​​ക്ക് മ​​ര്‍ദ​​ന​​മേ​​റ്റ​​താ​​യി പ​​രാ​​തി. ഒ​​മ്പ​​താം വാ​​ര്‍ഡി​​ലെ സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍ഥി എം.​​കെ. സി​​റാ​​ജി​​നെ ര​​ണ്ടുപേ​​ർ ചേ​​ര്‍ന്നു മ​​ര്‍ദി​​ച്ച​​താ​​യാ​​ണു പ​​രാ​​തി.

സി​​റാ​​ജ് ബാ​​ലു​​ശേ​​രി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടു​​ക​​യും പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍കു​​ക​​യും ചെ​​യ്തു. ലീ​​ഗി​​ന്‍റെ സ​​ജീ​​വ പ്ര​​വ​​ര്‍ത്ത​​ക​​നാ​​യി​​രു​​ന്നു സി​​റാ​​ജ്.

യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍ഥി​​ത്വം ന​​ല്‍കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി​​യി​​ൽ സു​​ഹൃ​​ത്തി​​ന്‍റെ വീ​​ട്ടി​​ല്‍നി​​ന്നു മ​​ട​​ങ്ങും​​വ​​ഴി ര​​ണ്ടു​​പേ​​ര്‍ ചേ​​ര്‍ന്നു മ​​ര്‍ദി​​ച്ചെ​​ന്നാ​​ണ് പ​​രാ​​തി. ഷ​​ര്‍ട്ട് വ​​ലി​​ച്ചു കീ​​റു​​ക​​യും ഉ​​പ​​ദ്ര​​വി​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്ന് സി​​റാ​​ജ് പ​​റ​​ഞു.

കൂ​​​ട​​​ര​​​ഞ്ഞി: കൂ​​​ട​​​ര​​​ഞ്ഞി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ എ​​​ട്ടാം​​​വാ​​​ര്‍​ഡ് മ​​​ര​​​ഞ്ചാ​​​ട്ടി​​​യി​​​ലെ സ്ഥാ​​​നാ​​​ര്‍​ഥി​​​ക്കു​​​നേ​​​രേ മു​​​ഖം​​​മൂ​​​ടി ആ​​​ക്ര​​​മ​​​ണം. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ജ​​​യിം​​​സ് വേ​​​ളാ​​​ശേ​​​രി​​​യി​​​ലി​​​നെ​​​യാ​​​ണ് ബൈ​​​ക്കി​​​ലെ​​​ത്തി​​​യ സം​​​ഘം ക​​​ല്ലു​​​കൊ​​​ണ്ട് കു​​​ത്തി പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ച്ച​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ര്‍​ന്ന​​​ത്. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി പ​​തി​​നൊ​​ന്ന​​ര​​യോ​​​ടെ​​​യാ​​​ണ് ആ​​​ക്ര​​​മ​​ണം ഉ​​​ണ്ടാ​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച മു​​​ന്ന​​​ണി​​​യോ​​​ഗം ക​​​ഴി​​​ഞ്ഞ് വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കു​​​മ്പോ​​​ഴാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം നേ​​​താ​​​വാ​​​ണ് ജ​​​യിം​​​സ്.

Tags : candidates allege assault Kerala local body election james velassery M.K. Siraj

Recent News

Up