x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എം​സി തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് എ​ൻ​സി​പി


Published: December 29, 2025 07:49 AM IST | Updated: December 29, 2025 07:49 AM IST

മും​ബൈ: ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് എ​ൻ​സി​പി. അ​ജി​ത്ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​സി​പി 37 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ര​ണ്ടാം പ​ട്ടി​ക വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് എ​ൻ​സി​പി നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മ​നീ​ഷ് ദു​ബെ സ​ച്ചി​ൻ താ​മ്പെ അ​ക്ഷ​യ് മോ​ഹ​ൻ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള പ്ര​മു​ഖ​ർ. മ​ഹാ​യു​തി സ​ഖ്യ​ത്തി​ലു​ള്ള എ​ൻ​സി​പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മ്പോ​ൾ ബി​ജെ​പി​യും ശി​വ​സേ​ന​യും സ​ഖ്യ​മാ​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

Tags : bmc election ncp first list candidates

Recent News

Up