കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കാഞ്ഞിരപ്പള്ളി എകെജെഎം എച്ച്എസ്എസ് ടീം ട്രോഫിയുമായി.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 478 പോയിന്റ് നേടിയ കാഞ്ഞിരപ്പള്ളി എകെജെഎം എച്ച്എസ്എസ് ഓവറോൾ കിരീടം നേടി. 365 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 292 പോയിന്റുമായി പനമറ്റം ഗവൺമെന്റ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും 282 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ നാലാം സ്ഥാനവും നേടി.
എച്ച്എസ്എസ് വിഭാഗത്തിൽ 156 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി എകെജെഎം ഒന്നാം സ്ഥാനം നേടി. 140 പോയിന്റ് നേടിയ എരുമേലി സെന്റ് തോമസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 134 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും എത്തി.
എച്ച്എസ് വിഭാഗത്തിൽ 193 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസ് ഒന്നാമതെത്തി. എകെജെഎം എച്ച്എസ് 181 പോയിന്റുമായി രണ്ടാം സ്ഥാനവും 158 പോയിന്റുമായി ചിറക്കടവ് സെന്റ് ഇഫ്രേംസ് മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ 78 പോയിന്റുകൾ വീതം നേടി പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളും കാഞ്ഞിരപ്പള്ളി എകെജെഎമ്മും ഒന്നാം സ്ഥാനം പങ്കിട്ടു. 76 പോയിന്റുമായി ചിറക്കടവ് സെന്റ് ഇഫ്രേംസ് യുപിഎസ് രണ്ടാം സ്ഥാനവും 72 പോയിന്റ് നേടി പാലമ്പ്ര അസംപ്ഷൻ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
എൽപി വിഭാഗത്തിൽ 63 പോയിന്റുകൾ വീതം നേടി പാലമ്പ്ര അസംപ്ഷൻ സ്കൂളും കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയിന്റുമായി ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂൾ രണ്ടാം സ്ഥാനവും 59 പോയിന്റ് നേടിയ എരുമേലി സെന്റ് തോമസ് മൂന്നാം സ്ഥാനവും കരസ്ഥാമാക്കി.
കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ റോഷ്ന അലിക്കുഞ്ഞ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂൾ മാനേജർ ഫാ. മാത്യു വയലുങ്കൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയിലൂപ്പറന്പിൽ, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഷിബിൻ മണ്ണാറാത്ത്, സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിൻസി ഏബ്രഹാം, ഹൈസ്കൂൾ വിഭാഗം എച്ച്എം ഫോറം സെക്രട്ടറി പി.ജെ. തോമസ്, എൽപി, യുപി വിഭാഗം എംഎച്ച്എം സെക്രട്ടറി കെ. സിന്ധു, സെന്റ് ഇഫ്രേംസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസ്, എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. വർഗീസ് മാത്യു, അധ്യാപക സംഘടനാ പ്രതിനിധികളായ ടോമി ജേക്കബ്, നാസർ മുണ്ടക്കയം, പി.ആർ. പ്രവീൺ, എസ്. രാഹുൽ, ടി.ആർ. രാജമ്മ, എസ്. അഭിലാഷ്, പിടിഎ പ്രസിഡന്റ് സി.വി. അനിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജേക്കബ് മാത്യു, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എം.ആർ. പ്രവീൺ എന്നിവർ പ്രസംഗിച്ചു.