x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ചി​ക്ക​ൻ: വ്യാ​ജ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പുമായി കുടുംബശ്രീ


Published: November 7, 2025 05:20 AM IST | Updated: November 7, 2025 05:20 AM IST

മ​ല​പ്പു​റം: ജി​ല്ല​യി​ൽ"​കേ​ര​ള ചി​ക്ക​ൻ ത​നി മ​ല​യാ​ളി’ മാം​സ വി​പ​ണ​ന​ശാ​ല​ക​ളു​ടെ പേ​രി​ൽ വ്യാ​ജ​ൻ​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി കു​ടും​ബ​ശ്രീ. കു​ടും​ബ​ശ്രീ ലോ​ഗോ​യോ​ടു കൂ​ടി​യാ​ണ് അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നി​ല​വി​ൽ ജി​ല്ല​യി​ൽ കോ​ഡൂ​ർ, പ​ടി​ഞ്ഞാ​റ്റും​മു​റി, വ​ട്ടം​കു​ളം കി​ഴി​ശേ​രി, പ​ര​പ്പ​ന​ങ്ങാ​ടി മ​രു​പ്പ​റ​ന്പ്, കാ​ല​ടി, പൂ​ക്കോ​ട്ടും​ചോ​ല, കൊ​ണ്ടോ​ട്ടി, ഒ​താ​യി, അ​മ​ര​ന്പ​ലം എ​ന്നീ ഏ​ഴ് ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കു​ടും​ബ​ശ്രീ​യു​ടെ അം​ഗീ​കൃ​ത കേ​ര​ള ചി​ക്ക​ൻ വി​പ​ണ​ന​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​നോ​ട് സാ​ദൃ​ശ്യ​മു​ള്ള മ​റ്റേ​ത് മാം​സ വി​പ​ണ​ന​ശാ​ല​ക​ൾ​ക്കും കു​ടും​ബ​ശ്രീ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ക​ബ​ളി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Kudumbashree Local News Malappuram Nattuvishesham

Recent News

Up