കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മിച്ച മൂന്നാമത് വ്യാപാര ഭവന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സ
കൊച്ചി: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ പ്രതിനിധിയില്ലാത്ത മുന്നണി കേരളം ഭരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മിച്ച മൂന്നാമത് വ്യാപാര ഭവന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരി സമൂഹത്തിന്റെ പ്രതിനിധി അടുത്ത നിയസഭയില്‍ ഉണ്ടാകുമെന്നും അതിന് തയാറാകാത്ത മുന്നണി ആരായാലും അവര്‍ കേരളം ഭരിക്കില്ലെന്നും രാജു അപ്സര പറഞ്ഞു.
വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും 75 വയസ് കഴിഞ്ഞ ആദ്യകാല നേതാക്കള്‍ക്കുള്ള പെന്ഷന് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. എളമക്കര യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് അധ്യക്ഷത വഹിച്ചു. കെവിവിഇഎസ് ഓഫീസ് ഉദ്ഘാടനം ഹൈബി ഈഡന് എംപി നിർവഹിച്ചു. എസി ഹാളിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎല്‍എയും ശിലാഫലകം അനാച്ഛാദനം കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബും നിര്‍വഹിച്ചു.
കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സീന ഗോകുലന്, കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ്, ചലച്ചിത്ര നിര്‍മാതാവ് സാന്ദ്ര തോമസ്, എളമക്കര എസ്എച്ച്ഒ ഹരികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam