x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര ഐ​ടി ന​ഗ​ര​മാ​യി മാ​റു​ന്നു: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍


Published: January 20, 2026 06:09 AM IST | Updated: January 20, 2026 06:09 AM IST

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ഐ​ടി ന​ഗ​ര​മാ​യി മാ​റു​ന്നു​വെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ വ​ര്‍​ക്ക് നി​യ​ര്‍ ഹോം ‘​ക​മ്മ്യൂ​ണ്‍' ഉ​ദ്ഘാ​ട​നം കൊ​ട്ടാ​ര​ക്ക​ര​യി​ലെ അ​മ്പ​ല​ക്ക​ര മൈ​താ​ന​ത്ത് നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി എ​ല്ലാ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നാ​കും. കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​ത​ല​സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഐ​ടി പാ​ര്‍​ക്കി​ന് പു​റ​മേ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ഡ്രോ​ണ്‍ പാ​ര്‍​ക്ക്, സ​യ​ന്‍​സ് മ്യൂ​സി​യം, പ്ലാ​ന​റ്റേ​റി​യം, ആ​ധു​നി​ക സ്റ്റേ​ഡി​യം, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ റി​ജീ​ണ​ല്‍ സെ​ന്‍റ​ര്‍ എ​ന്നി​വ കൂ​ടി സ്ഥാ​പി​ക്കും. ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യം, മു​നി​സി​പ്പ​ല്‍ ആ​സ്ഥാ​ന​നി​ര്‍​മാ​ണം എ​ന്നി​വ​യു​ടെ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ബൈ​പ്പാ​സ് നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​ന​വു​മാ​യി. കി​ഫ്ബി​യി​ലൂ​ടെ സ​മാ​ന്ത​ര ധ​ന​കാ​ര്യ​സ്രോ​ത​സ് സൃ​ഷ്ടി​ച്ചാ​ണ് 90,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രമാ​യ​ത്. കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ക​സ​ന​സാ​ക്ഷ്യ​ങ്ങ​ള്‍ കാ​ണാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​യി. നേ​ത്രാ​സെ​മി, പ്രോം​ടെ​ക് ഗ്ലോ​ബ​ല്‍, വൊ​ന്യൂ, സോ​ഹോ തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍​ക്ക് വ​ര്‍​ക്ക് നി​യ​ര്‍ ഹോ​മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്രം ച​ട​ങ്ങി​ല്‍ കൈ​മാ​റി. സോ​ഹോ കോ​ര്‍​പ​റേ​ഷ​ന്‍ കോ-​ഫൗ​ണ്ട​ര്‍ ടോ​ണി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​നി​ത ഗോ​പ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ര്‍. അ​രു​ണ്‍ ബാ​ബു, വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. രേ​ഖ, ദി​വ്യ ച​ന്ദ്ര​ശേ​ഖ​ര്‍, പി ​പ്രി​യ, മ​നു ബി​നോ​ദ്, വി.​വി​ദ്യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി. ​സ​ര​സ്വ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ അ​ഡ്വ. വി.​സു​മ​ലാ​ല്‍, കെ. ​എ​സ്. ഷി​ജു​കു​മാ​ര്‍, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ. ഷാ​ജു, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​ആ​ര്‍. ര​മേ​ശ്, കെ-​ഡി​സ്‌​ക് മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​പി. വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ പി.​എം റി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്ത

 

 

Tags : nattu vishesham Kottarakkara becoming an IT city

Recent News

Up