x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ കു​ടും​ബ​ശ്രീ ഗ്രാ​ന്‍ഡ് കി​ച്ച​ന്‍ റെ​സ്റ്റ​റ​ന്‍റ് ആ​രം​ഭി​ച്ചു


Published: December 31, 2025 05:52 AM IST | Updated: December 31, 2025 05:52 AM IST

ഗാ​ന്ധി​ന​ഗ​ര്‍: കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യ ഗ്രാ​ന്‍ഡ് കി​ച്ച​ന്‍ റെ​സ്റ്റ​റ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നോ​ടോ​പ്പം സ്ത്രീ​ക​ള്‍ക്ക് സം​രം​ഭ​ക​ത്വ​ത്തി​നും തൊ​ഴി​ല്‍സാ​ധ്യ​ത​ക​ള്‍ക്കും വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് സം​രം​ഭം.

അ​തി​ര​മ്പു​ഴ സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര ശ​ശീ​ന്ദ്ര​ന്‍, മ​ഞ്ജു ഡാ​യ്, ല​ത രാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​സ്റ്റ​റ​ന്‍റ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​ടി.​കെ. ജ​യ​കു​മാ​ര്‍, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ കെ.​പി. ജ​യ​പ്ര​കാ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജിം ​അ​ല​ക്‌​സ്, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​എ. സ​ജി, പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ജോ​സ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ അ​ഭി​ലാ​ഷ് കെ. ​ദി​വാ​ക​ര്‍, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍മാ​രാ​യ പ്ര​ശാ​ന്ത് ശി​വ​ന്‍, കെ. ​ക​വി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Kudumbashree Kitchen Restaurant

Recent News

Up