x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ കെ-​ഇ​നം ഉ​ത്പന്നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി​


Published: February 18, 2026 10:47 PM IST | Updated: February 18, 2026 10:47 PM IST

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഭാ​വ​നം ചെ​യ്ത കെ-​ഇ​നം ഉ​ത്പന്ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ നിർവഹിക്കുന്നു.

തൊ​ടു​പു​ഴ: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ഉ​പ​ജീ​വ​ന സാ​ധ്യ​ത​ക​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഭാ​വ​നം ചെ​യ്ത കെ-​ഇ​നം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പു​ന​ര്‍​ജീ​വ​നം പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട അ​ഗ്രി ഇ​ന്‍​പു​ട്ട് വി​ത​ര​ണ​വും ന​ട​ന്നു. വെ​ള്ളി​യാ​മ​റ്റ​ത്ത് ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​ത്തെ മു​ന്‍​നി​ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​കവി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ ത​യാറാ​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കെ-​ഇ​നം ബ്രാ​ന്‍​ഡി​ലൂ​ടെ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. കോ​ഫി ക്യൂ​ബ്‌​സ്, മ​ഞ്ഞ​ള്‍​പ്പൊ​ടി, കാ​ര​റ്റ് -ബീ​റ്റ്‌​റൂ​ട്ട് മി​ക്‌​സ്, പ​പ്പാ​യ ടൂ​ട്ടി ഫ്രൂ​ട്ടി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന​ത്.

പു​ന​ര്‍​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​മ​റ്റം സി​ഡി​എ​സി​ലെ 40 ക​ര്‍​ഷ​ക​ര്‍​ക്ക് മ​ധു​ര​ക്കി​ഴ​ങ്ങ്, മ​ര​ച്ചീ​നി എ​ന്നി​വ​യു​ടെ ന​ടു​ത​ല വ​സ്തു​ക്ക​ളും 12 അ​ഗ്രി ഇ​ന്‍​പു​ട്ടു​ക​ളും വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി പി. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​മ​ണി​ക​ണ്ഠ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. ഷാ​ന​വാ​സ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ മോ​ഹ​ന്‍​ദാ​സ് പു​തു​ശേ​രി, അ​ജി​ത​കു​മാ​രി, ഓ​ള്‍ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​വി​രാ​ജ്, വി​എ​ഫ്പി​സി​കെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ലി​റ്റി തോ​മ​സ്, കൃ​ഷി ഓ​ഫീ​സ​ര്‍ നി​മി​ഷ അ​ഗ​സ്റ്റി​ന്‍, ശ്രീ​ക​ല സു​രേ​ഷ്, ജി.​ ഷി​ബു, ല​ക്ഷ്മി സു​ഗ​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Kudumbashree nattuvishesham local news

Recent News

Up