x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി: ബ​ഹു​നി​ല മ​ന്ദി​രം ഉദ്ഘാടനം 19ന്


Published: January 13, 2026 06:22 AM IST | Updated: January 13, 2026 06:22 AM IST

കൊ​ല്ലം: കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം 19 ന് ​രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബൈ​ജു​വി െ ന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു. എം​എ​ല്‍​എ​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ്, എം.​മു​കേ​ഷ്, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബൈ​ജു ചെ​യ​ര്‍​മാ​നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജി. ​ബാ​ബു​ലാ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് 76.13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ ഏ​ഴ് നി​ല കെ​ട്ടി​ട​ത്തി​ല്‍ 130 കി​ട​ക്ക​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ൈ​ന​ക്കോ​ള​ജി, ദ​ന്ത​ല്‍, പീ​ഡി​യാ​ട്രി​ക്സ്, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ഓ​ര്‍​ത്തോ​ഡോ​ന്‍റി​ക്, സ​ര്‍​ജ​റി, ഇ ​എ​ന്‍ ടി, ​ഒ​ഫ്താ​ല്‍​മോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളും പു​തി​യ കെ​ട്ടി​ടം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തോ​ടെ ല​ഭ്യ​മാ​കും.
ആ​ധു​നി​ക സ​ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ര​ണ്ട് ഓ​പ്പ​റേ​ഷ​ന്‍ തീയ​റ്റ​റു​ക​ള്‍, നാ​ല് ഐ​സിയു, ​ജ​ന​റ​ല്‍ പേ​വാ​ര്‍​ഡ്, സ്‌​കാ​നി​ംഗ് ല​ബോ​റ​ട്ട​റി, എ​ക്സ്-​റേ, പോ​സ്റ്റ്മോ​ര്‍​ട്ടം, മോ​ര്‍​ച്ച​റി സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​

കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ഓ​മ​ന​ക്കു​ട്ട​ന്‍, പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്യാം, ​കി​ഴ​ക്കേ​ക്ക​ല്ല​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ വ​ര്‍​ഗീ​സ്, മ​ണ്‍​ട്രോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ നെ​പ്പോ​ളി​യ​ന്‍, പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​മ​നോ​ജ്, പ​ന​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത വി​ജ​യ​ന്‍, തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ മാ​ര്‍​ഷ​ല്‍, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ബി​ന്ദു മോ​ള്‍, ഡിഎംഒ ​ഡോ എം.​എ​സ്. അ​നു, ഡിപി എം ​ഡോ. ദേ​വ് കി​ര​ണ്‍, ചി​റ്റു​മ​ല ബ്ലോ​ക്ക് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.വി​ജ​യ​കു​മാ​ര്‍, ചി​റ്റു​മ​ല ബ്ലോ​ക്ക് മു​ന്‍ പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ന്‍ തുടങ്ങിയവർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത

 

Tags : nattu vishesham Bahunila Mandir inaugurated

Recent News

Up