കുട്ടംകുളം നവീകരണത്തിന്റെ ഭാഗമായി ചുറ്റുമതില്‍ പൊളിച്ചുനീക്കുന്നു.
ഇരിങ്ങാലക്കുട: സംസ്ഥാന ബജറ്റില്‍ തുകവകയിരുത്തി നിര്‍മാണം ആരംഭിച്ച കുട്ടംകുളം നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
കുളത്തിന്റെ വടക്കേഭാഗത്തെ മതിലിനോടുചേര്‍ന്ന് മരങ്ങളും കുറ്റിക്കാടുകളും വൃത്തിയാക്കി. പഴയ, ബലക്ഷയംസംഭവിച്ച മതില്‍ക്കെട്ട് പൊളിച്ചുമാറ്റുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കുളത്തിന്റെ തെക്കുവടക്കുഭാഗങ്ങളിലെ മതിലുകള്‍ പൊളിച്ചുമാറ്റുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗതാഗതനിയന്ത്രണവും ഉണ്ടാകും. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്ലാണ് നിര്‍മാണ പ്രവൃത്തികള്‍.
Tags : Kuttamkulam nattuvisesham local newes