x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ഞ്ചി​ടി​പ്പോ​ടെ മു​ന്ന​ണി​ക​ള്‍, ആ​വേ​ശ​ത്തോ​ടെ വോ​ട്ട​ര്‍​മാ​ര്‍


Published: December 11, 2025 01:25 AM IST | Updated: December 11, 2025 01:25 AM IST

തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​മാ​യി ബൂ​ത്തു​ക​ളി​ലേ​ക്കു പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ.

ഇ​രി​ങ്ങാ​ല​ക്കു​ട: വോ​ട്ടിം​ഗി​നാ​യി പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ള്‍ സ​ജ്ജ​മാ​യി, ജ​ന​വി​ധി​ക്കാ​യി വോ​ട്ട​ര്‍​മാ​ര്‍ ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ല്‍. വോ​ട്ട​ര്‍​മാ​രെ നേ​രി​ട്ടു​ക​ണ്ട് വോ​ട്ട് ത​ങ്ങ​ളു​ടെ പെ​ട്ടി​യി​ലേ​ക്കു വീ​ഴി​ക്കാ​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ നി​ശ​ബ്ദ​ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു ഇ​ന്ന​ലെ.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ​യും മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം​ ന​ട​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ 43 വാ​ര്‍​ഡു​ക​ളി​ലാ​യി 49 ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള സാ​മ​ഗ്രി​ക​ള്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് കേ​ാള​ജി​ല്‍ ന​ട​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള കാ​ട്ടൂ​ര്‍, കാ​റ​ളം, മു​രി​യാ​ട്, പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലും വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള പ​ടി​യൂ​ര്‍, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍, വേ​ളൂ​ക്ക​ര, പൂ​മം​ഗ​ലം, പു​ത്ത​ന്‍​ചി​റ തു​ട​ങ്ങി​യ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ന​ട​വ​ര​മ്പ് സ്‌​കൂ​ളി​ലു​മാ​ണു വി​ത​ര​ണം​ചെ​യ്ത​ത്. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

ക​യ്പ​മം​ഗ​ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ന​ട​ന്നു. മ​ണ്ഡ​ല​ത്തി​ലെ എ​ട​ത്തി​രു​ത്തി, ക​യ്പ​മം​ഗ​ലം, പെ​രി​ഞ്ഞ​നം, മ​തി​ല​കം, ശ്രീ​നാ​രാ​യ​ണ​പു​രം, എ​ട​വി​ല​ങ്ങ്, എ​റി​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 234 ബൂ​ത്തു​ക​ളി​ലേ​ക്കാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം​ചെ​യ്ത​ത്.
വൈ​കീ​ട്ടോ​ടെ വോ​ട്ടെ​ടു​പ്പി​നു​ള്ള ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​യി​രു​ന്നു.

Tags : Leaders with chests nattuvisesham local newes

Recent News

Up