x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം നാ​ലാം പ​തി​പ്പ് ജ​നു​വ​രി ഏ​ഴു മു​ത​ൽ 13 വ​രെ


Published: December 16, 2025 06:58 AM IST | Updated: December 16, 2025 06:58 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ നാ​ലാം പ​തി​പ്പ് ജ​നു​വ​രി ഏ​ഴു മു​ത​ൽ 13 വ​രെ നി​യ​മ​സ​ഭാ വ​ള​പ്പി​ൽ ന​ട​ക്കും. പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള നി​യ​മ​സ​ഭാ ഹാ​ളും നി​യ​മ​സ​ഭാ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ഇ​രു​ന്നൂ​റി​ല​ധി​കം പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ൽ 250ലേ​റെ സ്റ്റാ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ​യും നി​യ​മ​സ​ഭാ​വ​ള​പ്പി​ൽ ത​യാ​റാ​കു​ന്ന​ത്.


ത​സ്ലി​മ ന​സ്രി​ൻ, റാ​ണാ അ​യൂ​ബ്, ചൂ​ളാ​ന​ന്ദ സ​മ​ര​നാ​യ​കെ, പ്ര​ഫു​ൽ ഷി​ലേ​ദാ​ർ, സൈ​റ ഷാ ​ഹ​ലീം, ബാ​നു മു​ഷ്താ​ഖ് തുടങ്ങി ദേ​ശീ​യ-അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​രാ​യ നി​ര​വ​ധി എ​ഴു​ത്തു​കാ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സാ​മൂ​ഹി​ക​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​രും പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പു​സ്ത​ക​പ്ര​കാ​ശ​ന​ങ്ങ​ൾ, പു​സ്ത​ക​ച​ർ​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ, എ​ഴു​ത്തു​കാ​രു​മാ​യു​ള്ള അ​ഭി​മു​ഖ​ സം​ഭാ​ഷ​ണ​ങ്ങ​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ആ​റു വേ​ദി​ക​ളി​ലാ​യി, നി​ര​വ​ധി പ​രി​പാ​ടി​ക​ൾ പു​സ്ത​കോ​ത്സ​വ​ത്തെ സ​ന്പ​ന്ന​മാ​ക്കും.


വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ്സ് കോ​ർ​ണ​റി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. പ​പ്പ​റ്റ് ഷോ​ക​ൾ, മാ​ജി​ക് ഷോ​ക​ൾ, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ സ്റ്റു​ഡ​ന്‍റ് കോ​ർ​ണ​ർ വേ​ദി​യെ ആ​ക​ർ​ഷ​ക​മാ​ക്കു​ം. പ്ര​സാ​ധ​ക​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും നി​യ​മ​സ​ഭ​യി​ലെ മൂ​ന്നു വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. നി​യ​മ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മാ​തൃ​കാ നി​യ​മ​സ​ഭ എ​ന്ന പ​രി​പാ​ടി മാ​ത്രം സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​ര​ത്തി​ലെ പ​ഴ​യ നി​യ​മ​സ​ഭാ ഹാ​ളി​ൽ​ ന​ട​ക്കും.


2026 ജ​നു​വ​രി എ​ട്ടു മു​ത​ൽ 12 വ​രെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ന്‍റെ ത​ന​തു​ക​ലാ​രൂ​പ​മാ​യ തെ​യ്യം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​മെ​ന്ന​ത് ഇ​ത്ത​വ​ണ​ത്തെ പു​സ്ത​കോ​ത്സ​വ​ത്തെ സ​വി​ശേ​ഷ അ​നു​ഭ​വ​മാ​ക്കി മാ​റ്റും.

Tags : Legislative Assembly International Book Festiva

Recent News

Up