x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ധാ​ന​ത്തി​ന്‍റെ ദൂ​ത​ന്മാ​രാ​കാം


Published: December 25, 2025 01:19 AM IST | Updated: December 25, 2025 01:19 AM IST

മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ്

അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു മ​ഹ​ത്വം. ഭൂ​മി​യി​ൽ ദൈ​വ​പ്ര​സാ​ദ​മു​ള്ള മ​നു​ഷ്യ​ർ​ക്കു സ​മാ​ധാ​നം. ഇ​താ​ണ് ക്രി​സ്മ​സി​ന്‍റെ സ​ന്ദേ​ശം. ക്രി​സ്തു​വി​ന്‍റെ ജ​ന​നം ഇ​ന്ന​ത്തെ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​ണ്. ഭി​ന്ന​ത​ക​ൾ, അ​സ​ഹി​ഷ്ണു​ത, വ​ർ​ഗീ​യ​ത, ദാ​രി​ദ്ര്യം, അ​നീ​തി, ഭ​യം എ​ന്നി​വ ന​മു​ക്കു ചു​റ്റു​മു​ണ്ട്. മ​നു​ഷ്യ​ൻ മ​നു​ഷ്യ​നെ സം​ശ​യ​ത്തോ​ടെ​യും വൈ​രാ​ഗ്യ​ത്തോ​ടെ​യും കാ​ണു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു.

മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ ക​ല​വ​റ​യി​ൽ, സ്നേ​ഹം, ഐ​ക്യം, സാ​ഹോ​ദ​ര്യം, ബ​ഹു​സ്വ​ര​ത എ​ന്നീ മൂ​ല്യ​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും പ്ര​കാ​ശി​ക്കേ​ണ്ട​വ​യാ​ണ്. എ​ന്നാ​ൽ, ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല​പ്പോ​ൾ ക്രി​സ്ത്യാ​നി​ക​ൾ നേ​രി​ടു​ന്ന മ​ത​പീ​ഡ​ന​ങ്ങ​ളും അ​പ​മാ​ന​ങ്ങ​ളും മ​ന​സി​നെ ദുഃ​ഖി​പ്പി​ക്കു​ന്ന​താ​ണ്.

ക്രി​സ്തു​വി​ന്‍റെ ജ​ന​നം സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും പ്ര​ഖ്യാ​പ​ന​മാ​ണ്. അ​നീ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​നും, ഭ​യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​നു​മു​ന്നി​ൽ വി​ശ്വാ​സ​ത്തോ​ടെ നി​ല​കൊ​ള്ളാ​നും, വി​ദ്വേ​ഷ​ത്തി​നു​പ​ക​രം സ്നേ​ഹം പ​ക​രാ​നും, ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ കൂ​ടെ​നി​ൽ​ക്കാ​നും, അ​പ്ര​കാ​രം ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ ആ​ത്മാ​വി​നെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് സ​മാ​ധാ​ന​ത്തി​ന്‍റെ ദൂ​ത​ന്മാ​രാ​കാ​നും ക്രി​സ്മ​സ് ന​മ്മെ വി​ളി​ക്കു​ന്നു.

എ​വ​ർ​ക്കും സ​മാ​ധാ​ന​വും പ്ര​ത്യാ​ശ​യും നി​റ​ഞ്ഞ ഒ​രു അ​നു​ഗൃ​ഹീ​ത ക്രി​സ്മ​സ് ആ​ശം​സി​ക്കു​ന്നു.

മാ​ർ ഔ​ഗി​ൻ
കു​ര്യാ​ക്കോ​സ്
( പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ
മെ​ത്രാ​പ്പോ​ലീ​ത്ത)

Tags : Let's be messengers nattuvisesham local news

Recent News

Up