വഴിയോര കച്ചവടക്കാരുടെ ലോൺമേള പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: യാതൊരുവിധ ഈടും വാങ്ങാതെ അമ്പതിനായിരം രൂപ വരെ തെരുവോര കച്ചവടക്കാർക്ക് വായ്പ നൽകുന്നുണ്ടെന്നും ഈയടുത്തകാലം വരെ പതിമൂന്ന് കോടിയിലധികം രൂപ തെരുവോര കച്ചവടക്കാർക്ക് വായ്പ നൽകിയിട്ടുണ്ടെന്നും നഗരസഭ വൈസ് ചെയർമാർ അഡ്വ.ഇ. കൃഷ്ണദാസ് പറഞ്ഞു. സ്ട്രീറ്റ് വെൻഡേഴ്സ് സെൽഫ് എംപ്ലോയീസ് അസോസിയേഷനും ജില്ലാ ലീഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വഴിയോരകച്ചവടക്കാരുടെ ലോൺമേള സുൽത്താൻപേട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെൽഫ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എം. കബീർ അധ്യക്ഷനായി. ലീഡ് ബാങ്ക് മാനേജർ പി.ടി. അനിൽകുമാർ മുഖ്യാതിഥിയായി. ബി. സതീഷ് വിഷയാവതരണം നടത്തി. എ. ഇല്ല്യാസ്, സെയ്ത് ബീരാൻ, ഉണ്ണികൃഷ്ണൻ, കെ.ആർ. ബിർള, മുഹമ്മദ് അഷറഫ്, എച്ച്. നൈസാം, വി. ഗോപി പ്രസംഗിച്ചു.
Tags : Loan nattuvisesham local news