x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ; ഇ​ന്ന് ഉ​ദ്ഘാ​ട​ന​പ്പെ​രു​മ​ഴ


Published: November 4, 2025 05:53 AM IST | Updated: November 4, 2025 05:53 AM IST

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​നം വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്നി​രി​ക്കേ ഇ​ന്ന് ജി​ല്ല​യി​ൽ ഉ​ദ്ഘാ​ട​ന​പ്പെ​രു​മ​ഴ. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നാ​ലു​ട​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് വ​രു​മെ​ന്ന​തി​നാ​ലാ​ണ് തി​ര​ക്കു പി​ടി​ച്ച പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു​വ​രി​ക​യാ​ണ്.


ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ആ​സൂ​ത്ര​ണ​സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി. വ​ർ​ഷ​ങ്ങ​ളാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു കി​ട​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ ട്രാ​വ​ലേ​ഴ്സ് ലോ​ഞ്ചും ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​നൊ​പ്പം കു​ടും​ബ​ശ്രീ ക​ഫേ​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു​ണ്ട്. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലാ​യി​രു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു ന​ഗ​ര​സ​ഭ​യ്ക്കു കൈ​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്കം നീ​ണ്ട​തോ​ടെ​യാ​ണ് ട്രാ​വ​ലേ​ഴ്സ് ലോ​ഞ്ച് തു​റ​ക്കാ​നും വൈ​കി​യ​ത്. പ​ത്ത​നം​തി​ട്ട അ​ണ്ണി​പ്പാ​റ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഭ​ക്ഷ്യ​ലാ​ബും ഇ​ന്ന് തു​റ​ന്നു കൊ​ടു​ക്കും.


ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ്ഉ​ദ്ഘാ​ട​നം ഇ​ന്ന്


പ​ത്ത​നം​തി​ട്ട: ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ആ​സൂ​ത്ര​ണ​സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്നു രാ​വി​ലെ 10 ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് വി​കേ​ന്ദ്രീ​കൃ​താ​സൂ​ത്ര​ണ​വി​ഭാ​ഗം ചീ​ഫ് ജെ ​ജോ​സ​ഫൈ​ൻ, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം പ്രൊ​ഫ. ജി​ജു പി ​അ​ല​ക്സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


ആ​സൂ​ത്ര​ണ ബോ​ര്‍​ഡ്, ഇ​ക്ക​ണോ​മി​ക്സ് ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ്, ടൗ​ണ്‍ പ്ലാ​നിം​ഗ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ ഓ​ഫീ​സു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മ​ന്ദി​രം നി​ര്‍​മി​ച്ച​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ര്‍​ഷി​ക പ​ദ്ധ​തി വി​ഹി​ത​വും സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് ല​ഭ്യ​മാ​ക്കി​യ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ഹി​ത​വും വി​നി​യോ​ഗി​ച്ചാ​ണ് മ​ന്ദി​രം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.


സെ​ല്ലാ​ർ, മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ഉ​ള്‍​പ്പെ​ടെ ഗ്രൗ​ണ്ട് ഫ്ളോ​ർ, ഒ​ന്നാം നി​ല​യി​ല്‍ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ്, ര​ണ്ടാം നി​ല​യി​ല്‍ ടൗ​ണ്‍ പ്ലാ​നിം​ഗ് ജി​ല്ലാ ഓ​ഫീ​സ്, മൂ​ന്നാം നി​ല​യി​ല്‍ ഇ​ക്ക​ണോ​മി​ക്സ് ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ജി​ല്ലാ ഓ​ഫീ​സ്, നാ​ലാം നി​ല​യി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ എ​ന്നി​വ​യു​ണ്ട്. 2937.54 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മാ​ണ് കെ​ട്ടി​ട​ത്തി​ന്. ശീ​തീ​ക​രി​ച്ച കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ 200 പേ​ര്‍​ക്ക് ഇ​രി​ക്കാ​ന്‍ സൗ​ക​ര്യ​വും സെ​ല്ലാ​ര്‍ ഫോ​റി​ല്‍ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​രം പൂ​ര്‍​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. 2010 - 15 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന കാ​ല‍​യ​ള​വി​ലാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു ത​റ​ക്ക​ല്ലി​ട്ട​ത്.


കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള വാ​യ്പാ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ഇ​ന്ന്


പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സി​ഡി​എ​സ് മു​ഖേ​ന പ​ട്ടി​ക​വി​ഭാ​ഗം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ വാ​യ് പാ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​റാ​ട്ടു​പ്പു​ഴ ത​രം​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കും.


സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​കെ. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​എ​സ്. അ​നീ​ഷ്മോ​ന്‍ വാ​യ്പ വി​ത​ര​ണം ന​ട​ത്തും. ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ റ്റി. ​റ്റോ​ജി, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി ഫി​ലി​പ്പ്, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ആ​ദി​ല, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


നി​ല​യ്ക്ക​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്


പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​ല്‍ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള സ്പെ​ഷ​ലാ​റ്റി ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​യ്ക്ക​ലി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​നു​വ​ദി​ച്ച ഭൂ​മി​യി​ലാ​ണ് ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​ത്. 6.12 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് 12 ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും.


ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ക​രു​ത​ലാ​യാ​ണ് നി​ല​യ്ക്ക​ലി​ല്‍ ശ​ബ​രി​മ​ല ബേ​സ് ക്യാ​മ്പ് ആ​ശു​പ​ത്രി കെ​ട്ടി​ടം ഒ​രു​ങ്ങു​ന്ന​ത്. 10700 ച​തു​ര​ശ്ര വി​സ്തീ​ര്‍​ണ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ റി​സ​പ്ഷ​ൻ, പോ​ലീ​സ് ഹെ​ല്‍​പ് ഡെ​സ്‌​ക്, മൂ​ന്ന് ഒ​പി മു​റി​ക​ൾ, അ​ത്യാ​ഹി​ത വി​ഭാ​ഗം, ന​ഴ്സ​സ് സ്റ്റേ​ഷ​ൻ, ഇ​സി​ജി റൂം, ​ഐ​സി​യു, ഫാ​ര്‍​മ​സി, സ്റ്റോ​ര്‍ ഡ്ര​സിം​ഗ് റൂം, ​പ്ലാ​സ്റ്റ​ര്‍ റൂം, ​ലാ​ബ്, സാ​മ്പി​ള്‍ ക​ള​ക്‌​ഷ​ന്‍ ഏ​രി​യ, ഇ-​ഹെ​ല്‍​ത്ത് റൂം, ​ഇ​ല​ക്‌​ട്രി​ക്ക​ല്‍ പാ​ന​ല്‍ റൂം, ​ലി​ഫ്റ്റ് റൂം, ​ടോ​യ്‌​ല​റ്റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഒ​ന്നാം നി​ല​യി​ല്‍ എ​ക്സ്-​റേ റൂം, ​ഓ​ഫീ​സ് റൂം, ​ഡോ​ക്ടേ​ഴ്സ് റൂം, ​മൈ​ന​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ർ, സ്‌​ക്ര​ബ്, ഓ​ട്ടോ​ക്ല​വ്, ഡ്ര​സിം​ഗ് റൂം, ​സ്റ്റോ​ര്‍ റൂം ​എ​ന്നി​വ​യു​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


നി​ല​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് മു​ന്‍​വ​ശ​ത്തെ ന​ട​പ്പ​ന്ത​ലി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


പ​ത്ത​നം​തി​ട്ട ഭ​ക്ഷ്യ​സു​ര​ക്ഷാ ലാ​ബ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം


പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ ലാ​ബി​ന് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള കെ​ട്ടി​ടം യാ​ഥാ​ര്‍​ഥ്യ​മാ​യി. പൂ​ര്‍​ണ​മാ​യും സം​സ്ഥാ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ലാ​ബ് ആ​ധു​നി​ക​വ​ത്ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ അ​ണ്ണാ​യി​പാ​റ​യി​ലു​ള​ള ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും.


ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ഴി​പാ​ട് സാ​ധ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 1997ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 1998 മു​ത​ല്‍ ജി​ല്ല​യി​ല്‍ ജി​ല്ലാ ഭ​ക്ഷ്യ​പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി പ്ര​വ​ര്‍​ത്തി​ച്ചുവ​രു​ന്നു. ല​ബോ​റ​ട്ട​റി​യി​ല്‍ കു​ടി​വെ​ള്ള പ​രി​ശോ​ധ​യ്ക്കും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നു​മു​ള്ള സൗ​ക​ര്യം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജ​ല്ലാ ഭ​ക്ഷ്യ​പ​രി​ശോ​ധ​ന ലാ​ബ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ച്ച​ത്.


ല​ബോ​റ​ട്ട​റി​യു​ടെ താ​ഴ​ത്തെ നി​ല​യി​ല്‍ സാ​മ്പി​ള്‍ റി​സീ​വിം​ഗ് ആ​ൻ​ഡ് സ്റ്റോ​റേ​ജ്, ഓ​ഫീ​സ്, കെ​മി​ക്ക​ല്‍ സ്റ്റോ​റേ​ജ് റൂം, ​ല​ബോ​റ​ട്ട​റി, സ്റ്റാ​ഫ് റൂം, ​ഫു​ഡ് അ​നാ​ലി​സി​സ് റൂ​മു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണു​ള്ള​ത്. ര​ണ്ടാം നി​ല​യി​ല്‍ ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍ റും, ​സാ​മ്പി​ള്‍ പ്രി​പ്പ​റേ​ഷ​ന്‍ എ​രി​യ, സ്റ്റാ​ഫ് റൂം ​എ​ന്നി​ങ്ങ​നെ വേ​ര്‍​തി​രി​ച്ചി​രി​ക്കു​ന്നു. മൂ​ന്നാം നി​ല​യി​ല്‍ വാ​ട്ട​ര്‍ ലാ​ബ്, ഫു​ഡ് ലാ​ബ്, ബാ​ല​ന്‍​സ് റൂം, ​മൈ​ക്രോ​ബ​യോ​ള​ജി ലാ​ബ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം എ​ന്നി​ങ്ങ​നെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.


ലാ​ബി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി നി​ല​വി​ലു​ള്ള മൂ​ന്ന് ത​സ്തി​ക​ക​ള്‍​ക്ക് പു​റ​മേ 10 ത​സ്തി​ക​ക​ള്‍ സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ലാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


കു​ടും​ബ​ശ്രീ പ്രീ​മി​യം ക​ഫേ​യു​ടെ​യും ട്രാ​വ​ലേ​ഴ്സ് ലോ​ഞ്ചി​ന്‍റെ​യും ഉ​ദ്ഘാ​ട​നം


പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ പ്രീ​മി​യം ക​ഫേ​യു​ടെ​യും ട്രാ​വ​ലേ​ഴ്സ് ലോ​ഞ്ചി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് മൂ​ന്നി​ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം നി​ര്‍​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം​ ജ്യൂ​സ് കൗ​ണ്ട​റും ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ ടീ ​ആ​ന്‍​ഡ് സ്നാ​ക്സ് കൗ​ണ്ട​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.


കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ് ആ​ദി​ല, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags : local nattuvishesham ceremony

Recent News

Up