x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തദ്ദേശ തെരഞ്ഞെടുപ്പ് : നാടെങ്ങും റാലികളും സ​മ്മേ​ള​ന​ങ്ങളും


Published: December 8, 2025 01:52 AM IST | Updated: December 8, 2025 01:52 AM IST

യുഡിഎ​ഫ് എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ലം ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി.

എ​രു​മ​പ്പെ​ട്ടിയില്‌

എ​രു​മ​പ്പെ​ട്ടി: യുഡിഎ​ഫ് എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. മ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ച്ച റാ​ലി ക​ട​ങ്ങോ​ട് റോ​ഡ് സെ​ന്‍റ​റി​ൽ സ​മാ​പി​ച്ചു.​ തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കെ​പിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യുഡിഎ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​എം. നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​ഡി.​എ​ഫ് കു​ന്നം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​മ്പ​ല​പ്പാ​ട്ട് മ​ണി​ക​ണ്ഠ​ൻ, ഡിസിസി സെ​ക്ര​ട്ട​റി ബി​ജോ​യ് ബാ​ബു, ഡിസിസി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​എ​സ്. സു​നീ​ഷ്, എം.​കെ ജോ​സ്, ഷാ​ജ​ൻ കു​ണ്ട​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തെ​ക്കും​ക​ര​യി​ൽ

വ​ട​ക്കാ​ഞ്ചേ​രി: തെ​ക്കും​ക​ര​യി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ന്നു.​ പുന്നംപറമ്പിൽ നിന്നും ആരംഭിച്ച റാലി മലാക്ക സെന്‍ററിൽ സമാപിച്ചു.

തുടര്‌ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കെപിസിസി സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സിസി ​സെ​ക്ര​ട്ട​റി ജി​ജോ​ കു​രി​യ​ൻ ​അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ​ മാ​ത്യു, ഡിസിസി ​സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ഹി​ദ​റ​ഹ്മാ​ൻ, പി.ജെ. രാ​ജു, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സെ​ല​ക്റ്റ് മു​ഹ​മ്മ​ദ്, ഹം​സ​ നാ​രോ​ത്ത്, വി.എം. കു​രി​യാ​ക്കോ​സ്, എ.ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, എ​ൽ​ദോ​ തോ​മ​സ്, വ​റീ​ത് ചി​റ്റി​ല​പ്പി​ള്ളി, വി​ജി​ സു​രേ​ഷ്, കെ.ബി​. സുരേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നാട്ടികയിൽ

തൃ​പ്ര​യാ​ർ: കേ​ര​ള​ത്തി​ലെ പാ​ല​ങ്ങ​ൾ പൊ​ളി​ഞ്ഞ് വീ​ഴു​മ്പോ​ഴും മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ലെ പൊ​ളി​യാ​ത്ത പാ​ല​മാ​യി ജോ​ൺ ബ്രി​ട്ടാ​സ് എം​പി നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് മു​സ്‌ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി പാ​ണ​ക്കാ​ട് സ​യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ട്ടി​ക ശ്രീ​നാ​രാ​യ​ണ ഹാ​ളി​ൽ യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ന​വ​റ​ലി ത​ങ്ങ​ൾ.

യു​ഡി​എ​ഫ് നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് ആ​റ്റ​പ​റ​മ്പ​ത്ത് അ​ധ്യ​ക്ഷ​നാ​യി. എ​ഐ​സി​സി സെ​ക്ര​ട്ട​റി ടി.​എ​ൻ. പ്ര​താ​പ​ൻ, മു​സ്‌ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ‌പി.​എം. സാ​ദി​ക്ക​ലി, കെ.​എ. ഹാ​റൂ​ൺ റ​ഷീ​ദ്, വി.​ആ​ർ. വി​ജ​യ​ൻ, അ​നി​ൽ പു​ളി​ക്ക​ൽ, കെ.​എ. ക​ബീ​ർ, പി.​എം. സി​ദ്ദി​ഖ്, സി.​കെ. ഷാ​ജി, കെ.​എ. റ​ഷീ​ദ്, എ.​എ​ൻ. സി​ദ്ധ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ള​വ​ള്ളിയിൽ

ചി​റ്റാ​ട്ടു​ക​ര: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ൽഡിഎ​ഫ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി.

നാ​സി​ക് ഡോ​ളി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന പ്ര​ക​ട​നം കി​ഴ​ക്കേ​ത​ല​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം എ​ൽഡിഎ​ഫ്‌ ജി​ല്ലാ ക​ൺ​വീ​ന​ർ പി ​.കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി.കെ. ര​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി. സിപിഎം ​മ​ണ​ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി.എ.ര​മേ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി രാ​ഗേ​ഷ് ക​ണി​യാം​പ​റ​മ്പി​ൽ, തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി ​ജി. സു​ബി​ദാ​സ്, സിപിഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ടേറി​യേ​റ്റ് അം​ഗം ഷാ​ജി കാ​ക്ക​ശേ​രി, വി.സി. വി​ൻ​സെ​ന്‍റ്്, ബി.ആ​ർ. സ​ന്തോ​ഷ്, പി.എ. ഷൈ​ൻ, ആ​ഷി​ക്ക് വ​ലി​യ​ക​ത്ത്, ടി.എ. ല​നി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തെ​ക്കും​ക​ര​യി​ൽ

വ​ട​ക്കാ​ഞ്ചേ​രി: തെ​ക്കും​ക​ര​യി​ൽ എ​ൽ ഡി ​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. പു​ന്നം​പ​റ​മ്പ് സെ​ന്‍റ​റി​ൽ ന​ട​ന്ന പൊ​തു​യോ​ഗം​എ​സി മൊ​യ്തീ​ൻ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പിഐ ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി നി​ഷാ​ന്ത് മ​ച്ചാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നേ​താ​ക്ക​ളാ​യ മേ​രി​തോ​മ​സ്, ഇ​.എം. സ​തീ​ശ​ൻ, ടി.വി. സു​നി​ൽ​കു​മാ​ർ, പ്ര​ശാ​ന്ത് കോ​ക്കൂ​രി, സി​.വി. സു​നി​ൽ​കു​മാ​ർ, എം ​ജി. സ​ന്തോ​ഷ് ബാ​ബു, എം.കെ. ശ്രീ​ജ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​രു​മ​ത്ര​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി പു​ന്നം​പ​റ​മ്പ് സെ​ന്റ​റി​ൽ സ​മാ​പി​ച്ചു.

വെ​ങ്കി​ട​ങ്ങി​ൽ

വെ​ങ്കി​ട​ങ്ങ്: പ​ഞ്ചാ​യ​ത്തി​ൽ എ​ൽഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി. ക​രു​വ​ന്ത​ല സെ​ന്‍റ​റി​ൽ നി​ന്നും നാ​സി​ക്ക് ഡോ​ളി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ നൂ​റ് ക​ണ​ക്കി​ന് സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും കു​ട്ടി​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​നി​ര​ന്ന പ്ര​ക​ട​നം വെ​ങ്കി​ട​ങ്ങ് സെ​ൻ്റ​റി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം സിപിഎം ജി​ല്ലാ ക​മ്മ​റ്റി അം​ഗം സി.​ സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് കൊ​ച്ച​പ്പ​ൻ വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി രാ​ഗേ​ഷ് ക​ണി​യാം​പ​റ​മ്പി​ൽ, എ​ൽഡിഎ​ഫ് നേ​താ​ക്ക​ളാ​യ ബെ​ന്നി ആ​ന്‍റ​ണി, കെ.​കെ. ബാ​ബു, കെ.​എ. ബാ​ല​കൃ​ഷ്ണ​ൻ, സി.​ആ​ർ. ദി​ലീ​പ്, എ​ൽഡിഎ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ ഷീ​ജ രാ​ജീ​വ്, ഇ.​പി.​ ഡേ​വി​സ്, ആ​ർ.​പി. ​റ​ഷീ​ദ്, സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മു​ല്ല​ശേരിയിൽ

മു​ല്ല​ശേരി: പ​ഞ്ചാ​യ​ത്തി​ൽ എ​ൽഡിഎ​ഫ് തെ​രെ​ഞ്ഞെ​ടു​പ്പ് റാ​ലി​യും പ്ര​ക​ട​ന​വും ന​ട​ന്നു. ബ്ലോ​ക്ക് സെ​ന്‍ററി​ൽ നി​ന്ന് പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ നൂ​റു ക​ണ​ക്കി​ന് സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​നി​ര​ന്ന പ്ര​ക​ട​നം മു​ല്ല​ശേ​രി സെ​ന്‍ററി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം എ​ൻ.കെ. ​അ​ക്ബ​ർ എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​തി​ർ​ന്ന സി​പിഐ ​നേ​താ​വ് എ​ൻ.​കെ.​സു​ബ്ര​ഹ​്മ​ണ്യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
മു​ര​ളി പെ​രു​നെ​ല്ലി എംഎ​ൽഎ, ​ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളാ​യ പി.എ​സ്. ജ​യ​ൻ, എ.​കെ . ഹു​സൈ​ൻ, കെ.പി. ആ​ലി, ഗീ​താ ഭ​ര​ത​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി രാ​ഗേ​ഷ് ക​ണി​യാം​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ

എ​രു​മ​പ്പെ​ട്ടി: വേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സിപിഎ​മ്മും കോ​ൺ​ഗ്ര​സും അ​വി​ശു​ദ്ധ കൂ​ട്ട് കെ​ട്ടു​ണ്ടാ​ക്കി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ബിജെപി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലും ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണ് ബി​ജെപി ന​ട​ത്തു​ന്ന​ത്. എ​ട്ട് വാ​ർ​ഡു​ക​ളി​ൽ ബിജെപി സ്ഥാ​നാ​ർ​ഥി​ക​ൾ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. ഇ​ത് മ​ന​സി​ലാ​ക്കി​യ സിപിഎ​മ്മും കോ​ൺ​ഗ്ര​സും ധാ​ര​ണ​യു​ണ്ടാ​ക്കി ബിജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​വാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

ബിജെപി വി​ജ​യസാ​ധ്യ​ത​യു​ള​ള വാ​ർ​ഡു​ക​ളി​ൽ സി​പിഎ​മ്മി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് ക​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​ത് പോ​ലെ കോ​ൺ​ഗ്ര​സും ചെ​യ്യു​ന്നു​ണ്ടെ​ന്നും ബിജെ​പി നേ​താ​ക്ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

2015 ൽ ​ബിജെപി മൂ​ന്ന് സീ​റ്റു​ക​ൾ നേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് 2020 ൽ ​കോ​ൺ​ഗ്ര​സ് സി​പിഎം കൂ​ട്ട് കെ​ട്ടു​ണ്ടാ​ക്കി​യ​തി​നാ​ൽ ബിജെപി​ക്ക് ഒ​രു സീ​റ്റി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും ഇ​ത്ത​വ​ണ ബിജെപി വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​രു​മ​പ്പെ​ട്ടി പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ബി.​ജെ.​പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ന​ൽ​കു​മാ​ർ, ജി​ല്ലാ ക​മ്മ​റ്റി​യം​ഗം അ​ശോ​ക​ൻ മ​മ്പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് ഇ​ൻ ചാ​ർ​ജ് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​മ്മാ​ത്ത്, എ​സ്.​സി. മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡന്‍റ് അ​ഭി​ലാ​ഷ് ത​യ്യൂ​ർ, പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് തി​രു​ത്തി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local elections nattuvisesham local news

Recent News

Up