x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു, ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്


Published: November 19, 2025 07:01 AM IST | Updated: November 19, 2025 07:01 AM IST

ത​ല​യോ​ല​പ്പ​റ​മ്പ്:​ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്കു പ​രി​ക്കേറ്റു. വ​ട​ക​ര വ​രി​ക്കാം​കു​ന്ന് പ്ര​സാ​ദ​ഗി​രി പള്ളി​ക്കു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ കോ​ട്ട​യം സ്വ​ദേ​ശി​ ലോ​റി ഡ്രൈ​വ​ർ ഒ.​എം. വൈ​ശാ​ഖി(36)നെ ​പൊ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കുശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


എ​റ​ണാ​കു​ള​ത്തുനി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പാ​ഴ്സ​ലു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി​യും കോ​ട്ട​യ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് ലോ​ഡെടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ​


‌വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് - എ​റ​ണാ​കു​ളം പ്ര​ധാ​ന റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക്രെയി​ൻ എ​ത്തി​ച്ച് ലോ​റി നീ​ക്കം ചെ​യ്താ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

Tags : local nattuvishesham injured

Recent News

Up