x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യ​ങ്ങാ​ട് കാ​ട്ടാ​ന​ക​ൾ കാ​ട് ക​യ​റി​യി​ല്ല; വീ​ണ്ടും കൃ​ഷി നാ​ശം


Published: December 31, 2025 07:32 AM IST | Updated: December 31, 2025 07:32 AM IST

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ട് ക​യ​റി​യി​ല്ല. വീ​ണ്ടും കൃ​ഷി നാ​ശം. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ ക​ർ​ഷ​ക​രാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ച​ത് ക​ണ്ട​ത്. ക​ർ​ഷ​ക​ർ വ​നംവ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​രും ആ​ർ​ആ​ർ​ടി സം​ഘ​വും സ്ഥ​ല​ത്തെ​ത്തി രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ആ​ന​ക​ളെ ക​ണ്ണ​വം വ​ന​ത്തി​ലേ​ക്ക് തു​ര​ത്തിയെങ്കി​ലും ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ച​യോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം തി​രി​ച്ചെത്തി.

കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം തെ​ങ്ങ്, ക​മു​ങ്ങ്, റ​ബ​ർ തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു. എ​ഴു​കു​ന്നേ​ൽ ബാ​ബു, വാ​ഴ​യി​ൽ അ​മ്മ​ത് എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് വൈ​ദ്യു​തി ക​മ്പി​വേ​ലി​യി​ല്ലാ​ത്ത പൂ​വ്വ​ത്താം ക​ണ്ടി​വ​ഴി​യാ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി മ​ല​യ​ങ്ങാ​ട് കൃ​ഷി ഭൂ​മി​യി​ലെ​ത്തു​ന്ന​ത്.

സ​മീ​പ പ്ര​ദേ​ശ​മാ​യ ചി​റ്റാ​രി, കു​റ്റ​ലോ്ലൂ​ർ, പ​റ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലും കു​റ​ച്ച് ദി​വ​സ​മാ​യി കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​പ​തി​ല​ധി​കം കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ

Tags : nattu vishesham Malayangad forests destroyed

Recent News

Up