കോടഞ്ചേരി: കുന്നത്തു പടിയിൽ കാട്ടു തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്.ഇന്നലെ ഉച്ചയ്ക്ക് 12 മുതലാണ് ഇളകിയ തേനീച്ചകൂട്ടം ആളുകളെ കുത്താൻ തുടങ്ങിയത്.
കോടഞ്ചേരി സ്വദേശികളായ ജോസ് കുന്നത്ത്, അതുൽ സണ്ണി ഇളയിടത്ത്, ബിജു വളയത്തിൽ, ബാബു പുളിമൂട്ടിൽ, മക്കോളിൽ ഷീന, മകൻ ജിയോസ്, ചെറുപുഴ സ്വദേശി കെ.ജെ. സംഗീത്, മീനങ്ങാടി സ്വദേശി എം.കെ. സുനിൽ, ചെമ്പുകടവ് സ്വദേശി കളപ്പുരക്കൽ ഷാജി എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.
പരിക്കേറ്റവരെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുന്തിന്റെ ആക്രമണത്തിൽ കാട്ടുതേനീച്ചക്കൂട്ടം ഇളകിയതാണെന്ന് സംശയിക്കുന്നു.
Tags : nattu vishesham Many people i injured