അനധികൃത ചെങ്കൽ ഖനനത്തിനെതിരേ ബാലേശുഗിരി ആക്ഷൻ കമ്മിറ്റിയുടെയും ടിടികെ പടപ്പേങ്ങാട് ദേവസ്വം കോ-ഓർഡിനേഷൻ കമ്മറ്റിയുടെയും നേതൃത്വത്തിൽ ചെങ്കൽ പണകളിലേ
ചപ്പാരപ്പടവ്: കളക്ടർ നിരോധിച്ചിട്ടും തുടരുന്ന അനധികൃത ചെങ്കൽ ഖനനത്തിനെതിരേ ബാലേശുഗിരി ആക്ഷൻ കമ്മിറ്റിയുടെയും ടിടികെ പടപ്പേങ്ങാട് ദേവസ്വം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചെങ്കൽ പണകളിലേക്ക് മാർച്ച് നടത്തി.
ചെങ്ങളായി പഞ്ചായത്തിൽപ്പെട്ട ചുഴലി വില്ലേജിൽ ദേവസ്വം ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയും വ്യാജരേഖ ചമച്ചും നടക്കുന്ന അനധികൃത ചെങ്കൽ ഖനനം പടപ്പേങ്ങാട് ബാലേശുഗിരി മേഖലയിലെ വീട്ടുക്കിണറുകൾ മലിനമാക്കുന്നതായി പരാതി ഉണ്ടായതിനെ തുടർന്നും ദേവസ്വം ഭൂമി കൈയേറുന്നതായുള്ള ആക്ഷേപത്തെ തുടർന്നുമാണ് കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ നിയമത്തെ വെല്ലുവിളിച്ചു നടക്കുന്ന ചെങ്കൽ ഖനനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു മാർച്ച് നടത്തിയത്. നിരവധി ആളുകൾ മാർച്ചിൽ പങ്കെടുത്തു. ടിടികെ ദേവസ്വം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആക്ഷൻ കമ്മിറ്റി ചെയർമാനുമായ സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ എ.എൻ. വിനോദ്, ടിടികെ ദേവസ്വം ബോർഡ് പ്രസിഡന്റ് ടി.കെ. വിനോദ് കുമാർ, ചെങ്ങളായി ഗ്രാമപഞ്ചായത്തംഗം കെ. ശിവദാസൻ, ട്രസ്റ്റി അംഗം ശശിധരൻ കൈമൾ, ദേവസ്വം സേവാസമിതി പ്രസിഡന്റ് എ. രവീന്ദ്രൻ, മനോജ് ശാസ്താംപടവിൽ, ജോസ് മുടവനാട്, എം. ഭാസ്കരൻ, സിന്ധു അശോകൻ എന്നിവർ പ്രസംഗിച്ചു.
Tags : mining nattuvisesham local news