x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ പു​ര​സ്‌​കാ​ര നി​റ​വി​ൽ മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി


Published: December 26, 2025 09:59 PM IST | Updated: December 26, 2025 09:59 PM IST

കോ​ൽ​ക്ക​ത്ത​യി​ലെ ഫെ​യ​ർ ഫീ​ൽ​ഡ് മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച വേ​ൾ​ഡ് ടാ​ല​ന്‍റ് ഫെ​സ്റ്റി​വ​ലി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം

കാ​ഞ്ഞി​ര​പ്പ​ള്ളി: വേ​ൾ​ഡ് ടാ​ല​ന്‍റ് ഫെ​സ്റ്റി​വ​ലി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കോ​ൽ​ക്ക​ത്ത​യി​ലെ ഫെ​യ​ർ ഫീ​ൽ​ഡ് മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​സി​റി​ൽ ത​ളി​യ​ൻ സി​എം​ഐ, മാ​നേ​ജ​ർ അ​ജോ വാ​ന്തി​യി​ൽ എ​ന്നി​വ​ർ ബം​ഗാ​ൾ മു​ൻ കാ​ബി​ന​റ്റ് മ​ന്ത്രി​യും കോ​ൽ​ക്ക​ത്ത ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ മ​ദ​ൻ മി​ത്ര എം​എ​ൽ​എ​യി​ൽ​നി​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

കോ​ൽ​ക്ക​ത്ത കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ത​രു​ൺ സാ​ഹ, ടി​എം​സി വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ഹി​നൂ​ർ മ​ജും​ദാ​ർ, യു​ആ​ർ​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​ന്ന​സ് സൗ​ദീ​പ് ചാ​റ്റ​ർ​ജി, ചീ​ഫ് എ​ഡി​റ്റ​ർ ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ്, യു​എ​ൻ​ഐ​ജി​ഒ പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​സ്ബി​ർ സിം​ഗ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Mary Queen's Mission Hospital nattuvisesham local news

Recent News

Up