ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മെഡി ടാക്സിയുടെ ഫ്ളാഗ് ഓഫ് പി.ജെ. ജോസഫ് എംഎല്‍എ നിര്‍വഹിക്കുന്നു.
തൊടുപുഴ: ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മെഡി ടാക്സി സംവിധാനം ഒരുക്കുന്നതിനായി സംഘം പ്രസിഡന്റും യുണൈറ്റഡ് ഗ്രാനൈറ്റ്സ് ആന്‍ഡ് മെറ്റല്‍സ് ഉടമയുമായ ജോര്‍ജ് കൊച്ചുപറമ്പില്‍ സിഎസ്ആര്‍ ഫണ്ടില്‍നിന്നും മാരുതി ഇക്കോ വാഹനം നല്കി.
വിട്ടുമാറാത്ത രോഗമുള്ളവര്‍, ശസ്ത്രക്രിയാനന്തര പരിശോധനകള്‍ക്കു പോകുന്നവര്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ സേവനം ലഭിക്കും.
മണക്കാട് പഞ്ചായത്തിലെ നിര്‍ധന രോഗികള്‍ക്കു സൗജന്യനിരക്കില്‍ സേവനം ലഭ്യമാകും. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് പി.ജെ. ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡിജിറ്റല്‍ എക്സ്റേ യൂണിറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.എന്‍. ഗീത, സെക്രട്ടറി സാജു വി. ചെമ്പരത്തി, ഭരണസമിതിയംഗങ്ങളായ മാത്യുജോണ്‍, ഡെന്നി ജോസഫ്, മിനി ആന്റണി, ബോണി തോമസ്, മുന്‍പ്രസിഡന്റ് ബെന്നി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Medi Taxi nattuvisesham local news