x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ മി​നി ടോ​മി ക​രി​യി​ല​ക്കു​ളം പ്ര​സി​ഡ​ന്‍റാ​കും


Published: December 26, 2025 10:48 PM IST | Updated: December 26, 2025 10:49 PM IST

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, നെ​ടു​ങ്ക​ണ്ടം, പാ​മ്പാ​ടും​പാ​റ, ക​രു​ണാ​പു​രം, ഉ​ടു​മ്പ​ന്‍​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് മു​ന്ന​ണി​ക​ളി​ല്‍ ധാ​ര​ണ​യാ​യി. എ​ല്‍​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച ഉ​ടു​മ്പ​ന്‍​ചോ​ല, ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥിക​ളെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല.

യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ മി​നി ടോ​മി ക​രി​യി​ല​ക്കു​ള​മാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി. പാ​മ്പാ​ടും​പാ​റ ഡി​വി​ഷ​നി​ല്‍നി​ന്നാ​ണ് ഇ​വ​ര്‍ വി​ജ​യി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സി.​എ​സ്. യ​ശോ​ധ​ര​ന്‍ മ​ത്സ​രി​ക്കും. ബ്ലോ​ക്കി​ല്‍ 14 ഡി​വി​ഷ​നു​ക​ളി​ല്‍ ഒ​മ്പ​ത് പേ​ര്‍ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും അ​ഞ്ചു ​പേ​ര്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​മാ​ണ്.

യുഡിഎ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ലി​ന്‍റെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കോ​ണ്‍​ഗ്ര​സി​ലെത​ന്നെ ശ്യാ​മ​ളാ വി​ശ്വ​നാ​ഥ​ന്‍റെ​യും പേ​രു​ക​ളാ​ണ് ഉ​യ​ര്‍​ന്നുകേ​ള്‍​ക്കു​ന്ന​ത്. ഷി​ഹാ​ബ് 16 -ാം വാ​ര്‍​ഡി​ല്‍നി​ന്നും ശ്യാ​മ​ള പത്താം വാ​ര്‍​ഡി​ല്‍നി​ന്നു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. യു​ഡി​എ​ഫ് - 16, എ​ല്‍​ഡി​എ​ഫ് - 6, ബി​ജെ​പി - 1, സ്വ​ത​ന്ത്ര​ന്‍ - 1 എ​ന്ന​താ​ണ് ക​ക്ഷി​നി​ല.

പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ റൂ​ബി ജോ​സ​ഫും കോ​ണ്‍​ഗ്ര​സി​ലെ​ത​ന്നെ ബി.​സി. അ​നി​ല്‍​ കു​മാ​റു​മാ​ണ് പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥിക​ള്‍. റൂ​ബി ജോ​സ​ഫ് 14 -ാം വാ​ര്‍​ഡി​ല്‍നി​ന്നും അ​നി​ല്‍​കു​മാ​ര്‍ ഏ​ഴാം വാ​ര്‍​ഡി​ല്‍നി​ന്നു​മാ​ണ് വി​ജ​യി​ച്ച​ത്. 16 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍ യു​ഡി​എ​ഫ് - 13, എ​ല്‍​ഡി​എ​ഫ് - 3 എ​ന്ന​താ​ണ് ക​ക്ഷി​നി​ല.

ക​രു​ണാ​പു​ര​ത്ത് 12 -ാം വാ​ര്‍​ഡി​ല്‍നി​ന്നു​ള്ള സി​പി​എ​മ്മി​ലെ വി.​എ​സ്. ബി​നു​വും എ​ട്ടാം വാ​ര്‍​ഡി​ല്‍നി​ന്നു​ള്ള സി​പി​ഐ​യി​ലെ ഷീ​ന അ​നി​ല്‍​കു​മാ​റു​മാ​ണ് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. എ​ല്‍​ഡി​എ​ഫ് - 10, യു​ഡി​എ​ഫ് -8 എ​ന്ന​താ​ണ് ക​ക്ഷി​നി​ല.

ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴാം വാ​ര്‍​ഡി​ല്‍നി​ന്നു​ള്ള സി​പി​എം അം​ഗം നാ​ഗ​ജ്യോ​തി, ആ​റാം വാ​ര്‍​ഡി​ല്‍നി​ന്നും വി​ജ​യി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് -എമ്മിലെ നി​മ്മി എ​ലി​സ​ബ​ത്ത് ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥിക​ള്‍. എ​ല്‍​ഡി​എ​ഫ് - 12, യു​ഡി​എ​ഫ് - 2 എ​ന്ന​താ​ണ് ക​ക്ഷി​നി​ല.

മണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍
അ​ധ്യ​ക്ഷപ​ദ​വി​ക​ള്‍
ന​റു​ക്കെ​ടു​പ്പി​ലൂ​ടെ

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫി​നും എ​ല്‍​ഡി​എ​ഫി​നും തു​ല്യ​സീ​റ്റു​ക​ള്‍ വീ​തം ല​ഭി​ച്ച​തോ​ടെ ഇ​വി​ടെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന​റു​ക്കെ​ടു​പ്പി​നു​ള്ള സാ​ധ്യ​ത​യേ​റി. യു​ഡി​എ​ഫ്-5, എ​ല്‍​ഡി​എ​ഫ്-5, ബി​ജെ​പി-2, ട്വ​ന്‍റി-​ട്വ​ന്‍റി -2 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.

നി​ല​വി​ല്‍ ബി​ജെ​പി​യും ട്വ​ന്‍റി ട്വ​ന്‍റി​യും ആ​രെ​യും പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ ന​റു​ക്കെ​ടു​പ്പി​നു​ള്ള സാ​ധ്യ​ത തെ​ളി​യു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​യ ഇ​വി​ടെ യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ അ​ഞ്ജു ച​ന്ദ​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കും മ​ത്സരി​ക്കാ​നാ​ണ് സാ​ധ്യ​ത.

എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എ​മ്മി​ലെ വ​ല്‍​സ ജോ​ണാ​യി​രി​ക്കും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍നി​ന്നു​ള്ള അം​ഗ​വും മ​ത്സ​രി​ച്ചേ​ക്കും.

Tags : president of Nedumkandam nattuvisesham local news

Recent News

Up