x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​നാ​ഞ്ചി​റ-​മ​ലാ​പ്പ​റ​മ്പ് നാ​ലു​വ​രി​പ്പാ​ത, ടോ​പ് ഗി​യ​റി​ലാ​ക്കാ​ന്‍​ മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: December 24, 2025 07:47 AM IST | Updated: December 24, 2025 07:47 AM IST

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ത്തി​ൽ സ​മ​ഗ്ര മാ​റ്റം വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന മാ​നാ​ഞ്ചി​റ–​മ​ലാ​പ്പ​റ​മ്പ് നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചെ​ങ്കി​ലും ക​ട​മ്പ​ക​ള്‍ ഏ​റെ.


നി​ല​വി​ല്‍ പ്ര​വൃ​ത്തി മെ​ല്ലെ​പ്പോ​ക്കി​ലാ​ണ്. ഇ​ന്ന​ലെ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കും പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ടം പൊ​ളി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കു​ന്ന​തും കാ​ല​താ​മ​സം വ​രു​ത്തു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.


നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ത​ന്നെ റോ​ഡ് ന​വീ​ക​ര​ണം​തീ​ര്‍​ക്കാ​നാ​ണ് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഓ​ട​യു​ടെ നി​ർ​മാ​ണം ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. വൈ​ദ്യു​തി, ടെ​ലി​ഫോ​ൺ പോ​സ്റ്റു​ക​ൾ നീ​ക്കു​ന്ന​തും ജ​ല അ​തോ​റി​റ്റി​യു​ടെ ശു​ദ്ധ​ജ​ല പൈ​പ്പു​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തും മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കു​ന്ന​തും കേ​ബി​ളു​ക​ൾ മാ​റ്റു​ന്ന​തും അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തും കാ​ല​താ​മ​സം വ​രു​ത്തു​ന്നു​ണ്ട്.​മ​ലാ​പ്പ​റ​മ്പ് ഭാ​ഗ​ത്ത്, റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ജോ​ലി​ക​ള്‍ തു​ട​ങ്ങി​യി​ട്ടേ​യു​ള്ളു.


കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നാ​ണു നി​ർ​മാ​ണ ചു​മ​ത​ല. മി​ഡ്‌​ലാ​ൻ​ഡ് ആ​ണ് നി​ർ​മാ​ണ ക​രാ​റു​കാ​ർ. 24 മീ​റ്റ​ർ വീ​തി​യി​ൽ, 5.320 കി​ലോ​മീ​റ്റ​ർ റോ​ഡി​ന് 76.90 കോ​ടി​യാ​ണ് അ​ട​ങ്ക​ൽ. ര​ണ്ട് വ​രി​യി​ൽ ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കി, 8.5 മീ​റ്റ​ർ വീ​തി​യാ​ണ് ഒ​രു ഭാ​ഗ​ത്തു പാ​ത​യ്ക്കു​ണ്ടാ​കു​ക. 2 മീ​റ്റ​ർ വീ​തി​യി​ൽ മീ​ഡി​യ​നും ഇ​രു​വ​ശ​ത്തും ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യു​മു​ണ്ട്. ഇ​രു​ഭാ​ഗ​ത്തും റോ​ഡ​രി​കി​ൽ അ​ര മീ​റ്റ​ർ മ​ണ്ണി​ട്ടു നി​ര​പ്പാ​ക്കും.


ന​ട​പ്പാ​ത​യ്ക്ക് അ​ടി​യി​ലാ​യാ​ണ് ഓ​ട​യും കേ​ബി​ളു​ക​ൾ​ക്കും പൈ​പ്പു​ക​ൾ​ക്കു​മാ​യി യൂ​ട്ടി​ലി​റ്റി ഡ​ക്റ്റു​മു​ണ്ടാ​കു​ക. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നും കേ​ബി​ളും പൈ​പ്പു​മി​ടാ​ൻ പാ​ത മു​റി​ക്കേ​ണ്ട സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.


സി​എ​സ്ഐ, സി​എ​ച്ച് ഫ്ലൈ ​ഓ​വ​ർ, മാ​വൂ​ർ റോ​ഡ്, വൈ​എം​സി​എ ക്രോ​സ് റോ​ഡ്, ക്രി​സ്ത്യ​ൻ കോ​ള​ജ്, മ​നോ​ര​മ, ന​ട​ക്കാ​വ് ക്രോ​സ് റോ​ഡ്, എ​ര​ഞ്ഞി​പ്പാ​ലം, ക​രി​ക്കാം​കു​ളം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ട്രാ​ഫി​ക് ജം​ഗ്ഷ​നു​ക​ള്‍. എ​ര​ഞ്ഞി​പ്പാ​ലം, ക്രി​സ്ത്യ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും വ​ലി​യ ജം​ഗ്ഷ​നു​ക​ൾ. ഇ​ട​റോ​ഡു​ക​ളി​ൽ നി​ന്ന് പ്ര​വേ​ശ​ന​മു​ണ്ടാ​കും. പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മീ​പം യു ​ടേ​ൺ അ​നു​വ​ദി​ക്കും.

Tags : nattu vishesham Mananchira-Malaparamba highway

Recent News

Up