x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റ്; പെ​രി​യാ​ർ റൈ​സ് ജേ​താ​ക്ക​ൾ


Published: December 23, 2025 07:50 AM IST | Updated: December 23, 2025 07:50 AM IST

അ​ങ്ക​മാ​ലി: റോ​ജി എം.​ജോ​ണ്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച എം​എ​ല്‍​എ ക​പ്പ് സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സീ​സ​ണ്‍-3​ല്‍ കാ​ല​ടി പെ​രി​യാ​ര്‍ റൈ​സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ല്‍ മ​ഞ്ഞ​പ്ര ബാ​ഡ് ബോ​യ്‌​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ് പെ​രി​യാ​ര്‍ റൈ​സ് തോ​ല്‍​പ്പി​ച്ച​ത്.

പാ​റ​ക്ക​ട​വ് വി​ക്ടോ​റി​യ​ന്‍​സ് മൂ​ന്നാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ള്‍​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 25,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 15,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 10,000 രൂ​പ​യും കാ​ഷ് പ്രൈ​സ് ന​ല്‍​കി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ എം​പി, റോ​ജി എം.​ജോ​ണ്‍ എം​എ​ല്‍​എ, സി​നി​മാ​താ​രം സി​ജു വി​ല്‍​സ​ണ്‍, പി​ന്ന​ണി ഗാ​യി​ക ര​ശ്മി സ​തീ​ശ​ന്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​ജോ പ​റ​മ്പി, ജി​ന്‍റോ ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സീ​ന ദേ​വ​സി​ക്കു​ട്ടി, ജ​യ ഫ്രാ​ന്‍​സി​സ്, വാ​ര്‍​ഡംഗം പ്രി​ന്‍​സി ഡൊ​മി​നി എ​ന്നി​വ​ര്‍ പങ്കെടുത്തു.

Tags : nattu vishesham Tournament MLA Cup

Recent News

Up