മേൽനോട്ടസമിതി അംഗങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തുന്നു.
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ദേശീയ അണക്കെട്ട് സുരക്ഷാ അഥോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായുള്ള ഏഴംഗസമിതി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബിഡാം, സ്പിൽവേ, ഗാലറികൾ എന്നിവ സംഘം പരിശോധിച്ചു. സ്പിപിൽവേ ഷട്ടറുകളിൽ ഒന്ന് ഉയർത്തിയും പരിശോധിച്ചു. മിനിറ്റിൽ 93.608 ലിറ്ററാണ് സീപ്പേജ് വെള്ളത്തിന്റെ അളവ്. മധുരയിലേക്ക് മടങ്ങിയ സംഘം അവിടെ യോഗം ചേർന്നു.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ആനന്ദ് രാമസ്വാമി, ദേശീയ ദുരന്തനിവാരണ അഥോറിറ്റി അംഗം രാഗേഷ് റ്റോറ്റേജ, തമിഴ്നാട് സെക്രട്ടറി ജെ. ജയകാന്തൻ, കേരള ജലവിഭവവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിഷ്വന്ദ് സിൻഹ, ജലസേചന വകുപ്പ് ചീഫ് എൻജിനിയർ ആർ. പ്രിയേഷ്, കാവേരി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ആർ. സുബ്രഹ്മണ്യൻ എന്നിവരാണ് സമിതിയിലുള്ളത്.