കരുമാലൂർ: മാഞ്ഞാലി മാട്ടുപുറം ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം. ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി കരുതുന്നു. പള്ളിയുടെ പ്രധാന കവാടത്തിനരികിലായി സ്ഥാപിച്ചിരുന്ന ഭണ്ഡരമാണു കമ്പി പാര ഉപയോഗിച്ചു കുത്തിത്തുറന്നു മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ പുലർച്ചെയാണു മോഷണം നടന്ന വിവരമറിയുന്നത്.
പരാതിയെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനനടത്തി. സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. യുവാക്കളുടെസംഘമാണ് മോഷണത്തിനു പിന്നിലെന്നാണു സംശയം. രണ്ടുദിവസം മുൻപ് സമീപ പ്രദേശങ്ങളായ പുറപ്പിള്ളിക്കാവ്, മാഞ്ഞാലി ഭാഗത്തെ വീടുകളിലെ വാട്ടർമീറ്ററുകൾ മോഷണം പോയിരുന്നു അതിനു തൊട്ടു പിന്നാലെയാണ് അടുത്ത മോഷണം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ അൻപതിലേറെമോഷണങ്ങളാണ് ആലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നിരിക്കുന്നത്.
ഇതിൽ ഭൂരിഭാഗം സംഭവത്തിലും പൊലീസിനു പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ആലങ്ങാട് പോലീസിന്റെ വീഴ്ചയാണ് അടിക്കടി മോഷണംനടക്കാൻ കാരണമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
Tags : nattu vishesham Mosque treasury robbed