x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റേ​ഡി​യം തു​റ​ന്നു


Published: November 5, 2025 11:22 PM IST | Updated: November 5, 2025 11:22 PM IST

അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ മ​ൾ​ട്ടി​ പ​ർ​പ്പ​സ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം​ കാ​യി​കമ​ന്ത്രി വി.​ അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

അമ്പ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് 3400 കോ​ടി രൂ​പ​യു​ടെ കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ഇ​തി​ൽ 50 ശ​ത​മാ​നം പ്ര​വൃത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യും കാ​യി​കമ​ന്ത്രി വി.​ അ​ബ്ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ചെ​റു​തും വ​ലു​തു​മാ​യ 369 സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​ക്കി. ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 169 ക​ളി​ക്ക​ള​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന-​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലു​ക​ൾ​ക്ക് താ​ഴെ പ​ഞ്ചാ​യ​ത്ത് സ്പോ​ർ​ട്സ് കൗ​ൺ​സി​ലു​ക​ൾ രൂ​പീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

രാ​ജ്യ​ത്താ​ദ്യ​മാ​യി സ്പോ​ർ​ട്സ് ഇ​ക്ക​ണോ​മി ന​ട​പ്പി​ലാ​ക്കു​ന്ന സം​സ്ഥാ​ന​മാ​യും കാ​യി​ക​ന​യം ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന​മാ​യും കേ​ര​ളം മാ​റിയെന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം വി​ക​സ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്.

എ​ച്ച്. സ​ലാം എം​എ​ൽ​എയു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് 50 ല​ക്ഷ​വും കാ​യി​ക​വ​കു​പ്പി​ന്‍റെ ഫ​ണ്ടി​ൽനി​ന്ന് 50 ല​ക്ഷം രൂ​പ​യു​മു​ൾ​പ്പെടെ ഒ​രു കോ​ടി​ രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ത്തി​ൽ മ​ഡ് ഫു​ട്ബോ​ൾ കം ​ക്രി​ക്ക​റ്റ്, സി​ന്ത​റ്റി​ക് ബാ​സ്ക​റ്റ്ബോ​ൾ, വോ​ളിബോ​ൾ, സൈ​ക്കി​ൾ പോ​ളോ എ​ന്നി​വ​ക്കു​ള്ള കോ​ർ​ട്ടു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. ഇന്‍റർ​ലോ​ക്ക്, ഡ്രെ​യി​നേ​ജ്, ഫെ​ൻ​സിം​ഗ് എ​ന്നി​വ​യും​പൂ​ർ​ത്തീ​യാ​ക്കി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജേ​ശ്വ​രി, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ ബാ​ല​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ര​മേ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ. ജ​യ​രാ​ജ്‌ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Tags : Ambalappuzha nattuvisesham local news

Recent News

Up