ദേശീയ ഉപഭോക്തൃദിന ജില്ലാതല ആഘോഷം കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ദിനാഘോഷം കെ.വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന് ഇത്തരം ദിനങ്ങള്‍ സഹായകരമാകുമെന്ന് എംഎല്‍എ പറഞ്ഞു.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ മുഖേനയുള്ള കാര്യക്ഷമവും വേഗത്തിലുള്ളതുമായ നീതിന്യായ പരിഹാരങ്ങള്‍' എന്ന വിഷയത്തില്‍ ഉപഭോക്തൃ പരിഹാര കമ്മീഷന് അംഗം അഡ്വ. മോളിക്കുട്ടി മാത്യു വിഷയാവതരണം നടത്തി.
കമ്മീഷന് അംഗം കെ.പി സജീഷ് മോഡറേറ്ററായി. പരിപാടിയുടെ ഭാഗമായി ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനില്‍ പ്രത്യേക അദാലത്തും സംഘടിപ്പിച്ചു.ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ജില്ലാ പ്രസിഡന്റ് അഡ്വ. രവിസുഷ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് അസി. രജിസ്ട്രാര്‍ കെ.ജി മനു എന്നിവര്‍ പങ്കെടുത്തു.