x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ പൈ​തൃ​ക ഇ​ട​നാ​ഴി: ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി


Published: December 25, 2025 02:08 AM IST | Updated: December 25, 2025 02:08 AM IST

ദേ​ശീ​യ പൈ​തൃ​ക ഇ​ട​നാ​ഴി​യു​ടെ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​രാ​ട്ടു​വ​യ​ലി​ലെ​ത്തി​യ​പ്പോ​ൾ.

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ദേ​ശീ​യ പൈ​തൃ​ക ഇ​ട​നാ​ഴി​ക്കാ​യി ആ​ലാ​മി​പ​ള്ളി മു​ത​ൽ അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ടി​യ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സ​ബീ​ഷ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വി.​വി. ര​മേ​ശ​ൻ, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​എ. ന​സീ​ബ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​സ​ജി​ത് കു​മാ​ർ, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ.​കെ. ജി​ജേ​ഷ് കു​മാ​ർ, പ​ദ്ധ​തി ആ​ദ്യ​മാ​യി മു​ന്നോ​ട്ടു​വ​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ. ​പ്ര​സേ​ന​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തി.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ​യും സാം​സ്കാ​രി​ക നാ​യ​ക​രു​ടെ​യും ജ​ന്മ-​ക​ർ​മ​ഭൂ​മി​ക​ളി​ലൂ​ടെ​യാ​ണ് പൈ​തൃ​ക ഇ​ട​നാ​ഴി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലും അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലു​മാ​യാ​ണ് ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന​ത്. മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ, വി​ദ്വാ​ൻ പി. ​കേ​ളു നാ​യ​ർ, എ.​സി. ക​ണ്ണ​ൻ നാ​യ​ർ, ര​സി​ക​ശി​രോ​മ​ണി കോ​മ​ൻ നാ​യ​ർ, കെ. ​മാ​ധ​വ​ൻ, വി​ദ്വാ​ൻ കെ.​കെ. നാ​യ​ർ, കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ട​നാ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ചെ​മ്മ​ട്ടം​വ​യ​ലി​ലെ കെ. ​മാ​ധ​വ​ൻ സ്മാ​ര​ക​വും വെ​ള്ളി​ക്കോ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന വി​ദ്വാ​ൻ പി. ​സ്മാ​ര​ക സാം​സ്കാ​രി​ക സ​മു​ച്ച​യ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം കാ​രാ​ട്ടു​വ​യ​ലി​ലെ കാ​ർ​ഷി​ക പു​ന​രു​ദ്ധാ​ര​ണം, ച​ളി​ക്ക​ള​ങ്ങ​ളി​ലെ കാ​യി​ക​വി​നോ​ദ​ങ്ങ​ൾ, മേ​ലാ​ങ്കോ​ട്ട് ഷേ​ക്സ്പീ​രി​യ​ൻ മാ​തൃ​ക​യി​ലു​ള്ള നാ​ട​ക​ശാ​ല​യും പാ​ർ​ക്കും ച​രി​ത്ര സ​ങ്കേ​ത​മാ​യ കാ​ലി​ഡോ​സ്കോ​പ്പും ഉ​ൾ​പ്പെ​ടു​ന്ന സാം​സ്കാ​രി​ക സ​മു​ച്ച​യം, ചെ​റു​കി​ട-​പാ​ര​മ്പ​ര്യ കു​ടി​ൽ വ്യ​വ​സാ​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, കു​ശ​വ​ൻ​കു​ന്നി​ൽ മ​ൺ​പാ​ത്ര/ പ്ര​തി​മാ നി​ർ​മാ​ണ​ശാ​ല, മു​ച്ചി​ലോ​ട്ട് ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ന​കേ​ന്ദ്രം, തെ​യ്യം അ​ണി​യ​ലം അ​ക്കാ​ദ​മി, അ​ടോ​ട്ട് കൈ​ത്ത​റി പു​ന​രു​ദ്ധാ​ര​ണം, പ​ഴ​വ​ർ​ഗ തോ​ട്ട​വും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ളും മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി ആ​യി​ര​ത്തി​ല​ധി​കം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി വൈ​കാ​തെ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് ധാ​ര​ണ.

Tags : National Heritage Corridor nattuvisesham local news

Recent News

Up