x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​കേ​ര​ളം സി​റ്റി​സ​ണ്‍​സ് റെ​സ്പോ​ണ്‍​സ് പ്രോ​ഗ്രാം: പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു


Published: December 25, 2025 02:21 AM IST | Updated: December 25, 2025 02:21 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ന​വ​കേ​ര​ളം സി​റ്റി​സ​ണ്‍​സ് റെ​സ്പോ​ണ്‍​സ് പ്രോ​ഗ്രാം വി​ക​സ​ന​ക്ഷേ​മ പ​ഠ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ലം​ത​ല ക​ര്‍​മ​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കു​ള​ള ദ്വി​ദി​ന പ​രി​ശീ​ല​നം കാ​ഞ്ഞ​ങ്ങാ​ട് കി​ല പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി, മ​ടി​ക്കൈ, പ​ള്ളി​ക്ക​ര, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍​ക്കു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന​മാ​ണ് ന​ട​ന്ന​ത്. ജി​ല്ലാ ഇ​ന്‍​ഫ​ർ​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. കി​ല​യു​ടെ പ​രി​ശീ​ല​ക​ന്മാ​രാ​യി​ട്ടു​ള്ള പ​പ്പ​ന്‍ കു​ട്ട​മ​ത്ത്, ജി​ല്ലാ നി​ര്‍​വ​ഹ​ണ സ​മി​തി അം​ഗം കെ. ​അ​നി​ല്‍​കു​മാ​ര്‍ എം. ​വേ​ണു​ഗോ​പാ​ല്‍, രേ​ഷ്മ ബാ​ല​ന്‍, കെ.​കെ. രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​സ​ജി​ത് കു​മാ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​രോ വാ​ര്‍​ഡി​ലു​മു​ള്ള വീ​ടു​ക​ള്‍, ഫ്ലാ​റ്റു​ക​ള്‍, മ​റ്റ് താ​മ​സ​സ്ഥ​ല​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍, തൊ​ഴി​ല്‍​ശാ​ല​ക​ള്‍, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് കൂ​ട്ടാ​യ്മ​ക​ള്‍, ബ​സ്, ഓ​ട്ടോ, ടാ​ക്‌​സി സ്റ്റാ​ന്‍​ഡു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, ക്ല​ബു​ക​ള്‍ തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പ​ഠ​ന റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കും. ഓ​രോ വാ​ര്‍​ഡി​ലും നാ​ലു സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ക്കു​ന്ന​ത്.

പ്ര​തി​ഫ​ലം കൂ​ടാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​വ​ര്‍​ക്ക് അം​ഗീ​കാ​ര​സൂ​ച​ക​മാ​യി അ​നു​മോ​ദ​ന​പ​ത്രം ന​ല്‍​കും. മാ​ര്‍​ച്ച് 31ന​കം പ​ഠ​ന റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ത്തി​യാ​ക്കി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പിക്കും. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും സ​ർ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും ന​വ​കേ​ര​ള സൃ​ഷ്ടി​യി​ല്‍ പ​ങ്കു​ചേ​രാ​നും ഇ​തി​ലൂ​ടെ ഓ​രോ പൗ​ര​നും അ​വ​സ​രം ല​ഭി​ക്കും. പ​ടു​വ​ള​ത്ത് നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ക്സ്റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലും കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​നി​താ പ​രി​ശീ​ല​ന കേ​ന്ദ്രം പൊ​വ്വ​ലി​ലും ന​ട​ന്നു​വ​ന്ന ക​ര്‍​മ​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി. 26നു ​മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ട​ക്കും.

Tags : Navakerala Citizens nattuvisesham local news

Recent News

Up