പെരിയ: നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രാവണേശ്വരം കുന്നുപാറയിലെ കരിപ്പാട് വീട്ടിൽ രാധാകൃഷ്ണന്റെയും രജിതയുടെയും മകൻ പി. രമിത്ത് (15) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് വീട്ടിൽവച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. നാളെ നടക്കുന്ന പരീക്ഷയ്ക്ക് പഠിക്കാനായി വീട്ടിലെത്തിയതായിരുന്നു. പരീക്ഷക്കാലം തുടങ്ങിയതിനുശേഷം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന മൂന്നാമത്തെ വിദ്യാർഥിയാണ്. സഹോദരി: റിതിക.
Tags : School student suicide