x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യേ​ശു​വി​ൽ രൂ​പ​പ്പെ​ടാ​നു​ള്ള ഒ​ത്തു​ചേ​ര​ലാ​ണ് ന​സ്രാ​ണി യു​വ​ശ​ക്തി: യൂ​ഹാ​ന്നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്


Published: December 26, 2025 10:02 PM IST | Updated: December 26, 2025 10:02 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം യു​വ​ജ​ന​ങ്ങ​ളു​ടെ മ​ഹാ​സം​ഗ​മം - ന​സ്രാ​ണി യു​വ​ശ​ക്തി 2025 മൂ​വാ​റ്റു​പു​ഴ മ​ല​ങ്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​ന്നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്

കു​ട്ടി​ക്കാ​നം: യേ​ശു​വി​ൽ രൂ​പ​പ്പെ​ടാ​നു​ള്ള ഒ​ത്തു​ചേ​ര​ലാ​ണ് ന​സ്രാ​ണി യു​വ​ശ​ക്തി യു​വ​ജ​ന സം​ഗ​മ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ മ​ല​ങ്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​ന്നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്. കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് ഓ​ട്ടോ​ണ​മ​സി​ല്‍ ന​ട​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം യു​വ​ജ​ന​ങ്ങ​ളു​ടെ മ​ഹാ​സം​ഗ​മം - ന​സ്രാ​ണി യു​വ​ശ​ക്തി 2025 ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു യൂ​ഹാ​ന്നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്.

സ​ഭ​യു​ടെ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും ശ​ക്തി തി​രി​ച്ച​റി​ഞ്ഞ് ഐ​ക്യ​ത്തി​ൽ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും​വേ​ണ്ടി നി​ല​കൊ​ള്ളാ​ൻ ഇ​ങ്ങ​നെ​യു​ള്ള സം​ഗ​മ​ങ്ങ​ൾ ഏ​റെ അ​നി​വാ​ര്യ​മാ​ണ്. ന​മ്മു​ടെ ഐ​ഡി​യോ​ള​ജി​ ആ​കേ​ണ്ട​ത് നമ്മു​ടെ ക​ർ​ത്താ​വും തോ​മാ​ശ്ലീ​ഹാ​യും പി​താ​ക്ക​ന്മാ​രു​മാ​ണെ​ന്ന് പ​റ​യാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് യൂഹാ​ന്നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഭ​യു​ടെ ക​രു​ത്ത് യു​വ​ജ​ന​ങ്ങ​ളാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു. ലോ​ക​ത്തി​ൽ എ​വി​ടെ​യാ​യി​രു​ന്നാ​ലും സ​ഭ​യു​ടെ അ​ഭി​മാ​ന​മു​ള്ള മ​ക​നും മ​ക​ളു​മാ​യി സ​ത്യ​വി​ശ്വാ​സ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നും സ​മൂ​ഹ നി​ർ​മി​തി​ക്കു​വേ​ണ്ടി ജീ​വ​ൻ കൊ​ടു​ക്കാ​നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ന​സ്രാ​ണി യു​വ​ശ​ക്തി സം​ഗ​മം യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും സ്വ​ർ​ഗം വെ​ളി​പ്പെ​ടു​ത്തി​യ വി​ശ്വാ​സ​ത്തി​ൽ ആ​ഴ്ന്നി​റ​ങ്ങി ജീ​വി​ക്കാ​ൻ എ​ല്ലാ യു​വ​ജ​ന​ങ്ങ​ൾ​ക്കും ദൈ​വം കൃ​പ ന​ൽ​ക​ട്ടെ​യെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ ആശംസിച്ചു.

എ​സ്എം​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ൻ ക​ല്ലു​രാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, രൂ​പ​ത എ​സ്എം​വൈ​എം ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ, വൈ​ദി​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, മ​രി​യ​ൻ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ൽ, എ​സ്എം​വൈ​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെബി​ൻ ജോ​യി പാ​ല​യ്ക്ക​ൽ, വൈസ് പ്ര​സി​ഡ​ന്‍റ് സീ​നാ ജോ​യി പു​ല്ലു​മാ​രി​കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഗ​മ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ 148 ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. യു​വ​ജ​ന ആ​രാ​ധ​ന, ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, വി​ശ്വാ​സ​സാ​ക്ഷ്യ​ങ്ങ​ൾ, സം​ഗീ​ത ആ​രാ​ധ​ന എ​ന്നി​വ​യും ഡൗ​ൺ ടൗ​ൺ ഡി​സി​പ്പി​ൾ​സി​ന്‍റെ മ്യൂ​സി​ക്ക​ൽ ബാ​ന്‍ഡും ന​ട​ത്തി.

എ​സ്എം​വൈ​എം രൂ​പ​ത അ​നി​മേ​റ്റേ​ർ സി​സ്റ്റ​ർ ബ്രി​ജി​റ്റ് എ​സ്എ​ബി​എ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഡി​ജു തോ​മ​സ് കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ, ജി​യ​ന്ന ജ​യിം​സ് കാ​ണ​ക്കാ​ട്ട്, മെ​റീ​ന സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​ന്പി​ൽ, ആ​ന്‍റോ ബേ​ബി പ​ച്ചാ​ണി​യി​ൽ, പി.​ആ​ർ. ആ​ൽ​ബി​ൻ പു​ത്തൂ​ർ, ആ​ൻ​മ​രി​യ തോ​മ​സ് കൊ​ല്ല​ശേ​രി​യി​ൽ, ജോബി​ൻ ജോ​സ​ഫ് വെ​ട്ടു​ക​ല്ലാം​കു​ഴി, ജോ​സ്മി മ​രി​യ ജോ​സ് മ​ണി​മ​ല, ഡി​യോ​ൺ തോ​ംസ​ൺ പ​ന​യ്ക്ക​ച്ചി​റ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Nazarene is a community nattuvisesham local news

Recent News

Up