x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​നാ​സ്ഥ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി


Published: February 3, 2026 05:43 AM IST | Updated: February 3, 2026 05:43 AM IST

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ ശാ​സ്ത്ര​ക്രി​യ​യി​ലെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സു​ധീ​ർ ഷാ ​പാ​ലോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ഹി​ർ നെ​ടു​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ആ​ശു​പ​ത്രി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ അ​ക​ത്ത് പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​ഞ്ഞ പോ​ലീ​സു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. തു​ട​ർ​ന്നു​ണ്ടാ​യ ലാ​ത്തി​ചാ​ർ​ജി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു.

‌സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എ​സ്.​കെ. അ​ഭി​ജി​ത്ത്, ഫൈ​സ​ൽ ന​ന്നാ​ട്ടു​കാ​വ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ദ​ലി കൈ​പ്പാ​ടി, ശ​ര​ത് ശൈ​ലേ​ശ്വ​ര​ൻ, ബാ​ഹു​ൽ കൃ​ഷ്ണ, ഷി​നു നെ​ട്ട​യി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗോ​കു​ൽ കൊ​ടൂ​ർ, ഷൈ​ജു വ​ട്ട​പ്പാ​റ, റി​ഫാ​യി, വി​നീ​ഷ്, അ​രു​ൺ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ, സ​ജാ​ദ് മ​ന്നൂ​ർ​ക്കോ​ണം, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മോ​നി​ഷ് വെ​മ്പാ​യം, വി​ശാ​ഖ്, ഷാ​ഹി​ൻ, മ​ൻ​സൂ​ർ, ഡൊ​മി​നി​ക്ക്, കെ​എ​സ്‌​യു ഭാ​ര​വാ​ഹി​ക​ളാ​യ അ​ഭി​ജി​ത്ത് നെ​ടു​മ​ങ്ങാ​ട്, ഇ​മ്രാ​ൻ, റ​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Negligence Nedumangad Hospital

Recent News

Up