നെടുമങ്ങാട്: പ്രസവാനന്തര ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയെ തുടർന്നു നരകയാതന അനുഭവിക്കുന്ന യുവതിക്കു നീതി ലഭിക്കണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി - യുവമോർച്ച പ്രവർത്തകർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കു നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ബിജെപി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് കനകരാജ് അധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഷാലു സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് രാജദാസ്, മേഖല വൈസ് പ്രസിഡന്റ് പൂവത്തൂർ ജയൻ, സംസ്ഥാന കൗൺസിൽ അംഗം ബാജി രവീന്ദ്രൻ, ഒബിസി മോർച്ച ജില്ല ജനറൽ സെക്രട്ടറി കുറക്കോട് ബിനു, നഗരസഭ കൗൺസിലർ നീതു സുരേഷ്, കച്ചേരി ഏരിയ ജനറൽ സെക്രട്ടറി സുരേഷ്, യുവമോർച്ച ജില്ലാ സെക്രട്ടറി അഖില, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വട്ടപ്പാറ ഷിജു, ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി.