ഇസിഎച്ച്എസ് പോളിക്ലിനിക്കിന്റെ ചാവശേരിയിലെ പുതിയ കെട്ടിടം.
ഇരിട്ടി: ഇരിട്ടിയിൽ 2012 മുതൽ താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇസിഎച്ച്എസ് പോളിക്ലിനിക്ക് ഇന്നു മുതൽ ചാവശേരിയിലെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുവദിച്ച 1.08 കോടി രൂപ മുതൽ മുടക്കി ചാവശേരിയിൽ നിർമിച്ച പുതിയ പോളിക്ലിനിക്കിന്റെ ഉദ്ഘാടനം സതേൺ ആർമി കമാൻഡ് ചീഫ് ലെഫ്. ജനറൽ ധീരജ് സേത് പിവിഎസ്എം, എവിഎസ്എം വൈകുന്നേരം അഞ്ചിന് നിർവഹിക്കും.
മലയോര മേഖലയിലെ പൂർവ സൈനികരുടേയും ആശ്രിതരുടേയും ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.
പുതിയ കെട്ടിട നിർമാണത്തിന് ആവശ്യമായ ഫണ്ട് നല്കിയ കേന്ദ്ര സർക്കാരിന് അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അർപ്പിച്ചു.
Tags : ECHS nattuvisesham local news