രോഗികൾക്കായി സജ്ജീകരിച്ച പുതിയ ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ നിർവഹിക്കുന്നു.
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ഹെൽപ്പ് ഡസ്ക് തുറന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. മികച്ച ചികിത്സയോടൊപ്പം രോഗികൾക്ക് മികച്ച സേവനാനുഭവം നൽകുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെയാണ് ഹെൽപ്പ് ഡസ്കിൽ നിയമിച്ചിരിക്കുന്നത്.
പിആർഒ, എസ്ടി പ്രമോട്ടർ എന്നിവരുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭിക്കുന്നതാണ്. ആശുപത്രിയിലെത്തുന്ന വയോജനങ്ങൾക്കും സ്ത്രീകൾക്കും ചികിത്സാവിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡസ്ക് ആരംഭിച്ചിരിക്കുന്നത്. കൂടാതെ ആരോഗ്യ ഇൻഷ്വറൻസുമായി ബന്ധപ്പെട്ട (ഹെൽത്ത് കാർഡ്, മെഡിസെപ്, ആരോഗ്യകിരണം തുടങ്ങിയ) എല്ലാ വിവരങ്ങളും ഇവിടെനിന്നു ലഭിക്കുന്നതാണ്. മെഡിക്കൽ കോളജ് സുപ്രണ്ട് ഡേ. എ. ഹരികുമാർ അധ്യക്ഷത വഹിച്ചു.