കടുത്തുരുത്തി: ഞീഴൂര്‍ 341-ാം നമ്പര്‍ ചിത്തിരവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം വൈക്കം താലൂക്ക് യൂണിയന് പ്രസിഡന്റ് പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.ബി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് പ്രതിനിധിസഭാംഗം എന്‍. പത്മനാഭപിള്ള, കരയോഗം സെക്രട്ടറി അനില്‍കുമാര്‍ മാളിയേക്കല്‍, മനോഹരന് നായര്‍, കെ.ആര്. വിജയന്, ബിന്ദു രാധാകൃഷ്ണന്, ജിലുമോള്‍ ബാബുരാജ്, ഷീജാ വിജയന് എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് യൂണിയന് പ്രസിഡന്റ് പി.ജി.എം. നായര്‍, വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍. മധു, സെക്രട്ടറി അഖില്‍ ആര്. നായര്‍, യൂണിയന് കമ്മിറ്റിയംഗങ്ങള്‍, ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് കെ. ജോസ്, വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാല്‍, പഞ്ചായത്തംഗം ജയിംസ് തത്തംകുളം, ഞീഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ്കുമാര്‍, ഗരുഡന് തൂക്കകലാകാരന് കെ.എസ്. അര്‍ജുന്‍കുമാര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.
Tags : nattu vishesham NSS General Assembly