x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പു​തു​യു​ഗ യാ​ത്ര; ജി​ല്ലാ യു​ഡി​എ​ഫ് യോ​ഗം ചേ​ര്‍​ന്നു


Published: January 21, 2026 04:55 AM IST | Updated: January 21, 2026 04:55 AM IST

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് പു​തു​യു​ഗ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ന്‍ ഡി​സി​സി ഓ​ഫി​സി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വീ​ക​ര​ണ​ങ്ങ​ള്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി 24ന് ​നാ​ദാ​പു​രം, കു​റ്റ്യാ​ടി, വ​ട​ക​ര, കൊ​യി​ലാ​ണ്ടി, പേ​രാ​മ്പ്ര, ബാ​ലു​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും 25ന് ​തി​രു​വ​മ്പാ​ടി, കു​ന്ന​മം​ഗ​ലം, കൊ​ടു​വ​ള്ളി, എ​ല​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം യോ​ഗ​ങ്ങ​ള്‍ ചേ​രും.

ഫെ​ബ്രു​വ​രി 12 ന് ​വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന യോ​ഗം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്, സൗ​ത്ത്, ബേ​പ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം യോ​ഗം 31ന് ​വൈ​കു​ന്നേ​രം ആ​റി​ന് ഡി​സി​സി ഓ​ഫി​സി​ല്‍ ചേ​രും.

പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ മേ​ഖ​ലാ​ത​ല സ്വാ​ഗ​ത​സം​ഘം യോ​ഗ​ങ്ങ​ള്‍ 30, 31 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. യോ​ഗ​ത്തി​ല്‍ എം.​എ. റ​സാ​ഖ്, പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല, യു.​സി. രാ​മ​ന്‍, പി.​എം. ജോ​ര്‍​ജ്, സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, വി.​എ​ന്‍. ച​ന്ദ്ര​ന്‍, സി.​പി. അ​സീ​സ്, കെ.​എ. കാ​ദ​ര്‍, ബാ​ല​ഗം​ഗാ​ധ​ര​ന്‍, അ​ഷ്‌​റ​ഫ് മ​ണ​ക്ക​ട​വ്, ടി. ​മ​നോ​ജ്കു​മാ​ര്‍ , രാ​മ​ച​ന്ദ്ര​ന്‍, മ​നോ​ളി ഹാ​ഷിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : UDF Local News Nattuvishesham Kozhikode

Recent News

Up