കുണ്ടേരിയിൽ നടന്ന സ്വീകരണ യോഗം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെറുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കു ന്നതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കുണ്ടരി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റിനും കോൺഗ്രസ് പഞ്ചായത്തംഗങ്ങൾക്കും നൽകിയ സ്വീകരണ ത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധിമൂലം ആയിരകണക്കിന് കർഷകരാണ് ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടുന്നത്. എന്നാൽ, ഇവരെ സഹായിക്കാനാവശ്യമായ നടപടി ഇരു സർക്കാരുകളും സ്വീകരിക്കുന്നില്ലെന്നും മാർട്ടിൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം സെക്രട്ടറി പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പി. സുരേന്ദ്രൻ, മഹേഷ് കുന്നുമ്മൽ, തങ്കച്ചൻ കാവാലം, എ. ബാലകൃഷ്ണൻ, മനോജ് വടക്കേൽ, പി.പി. ബാലകൃഷ്ണൻ, ടി.പി. ചന്ദ്രൻ, നിഷ ബാലകൃഷ്ണൻ, പ്രണവ് കാരള, അനീഷ് ആന്റണി, കെ.ഡി. പ്രവീൺ, ലീന ഇമ്മാനുവൽ, പ്രിൻസ് വെളളക്കട, സനോജ്, പ്രസാദ് ബാലകൃഷ്ണൻ അവിടത്ത്, കുഞ്ഞിക്കണ്ണൻ പോത്തേര എന്നിവർ പ്രസംഗിച്ചു.
Tags : Panchayat nattuvishesham local news