x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​പ​ട വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ജ​ന​ത്തെ പ​റ്റി​ക്കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: October 31, 2025 06:14 AM IST | Updated: October 31, 2025 06:14 AM IST

കൊ​ല്ലം: തെ​ര​ഞ്ഞടു​പ്പ് അ​ടു​ത്തപ്പോൾ ഇ​ല​ക്‌ഷൻ സോ​പ്പു​മാ​യി രം​ഗ​ത്തു വ​ന്ന ഇ​ട​തു മു​ന്ന​ണി​യു​ടെ ക​പ​ട മു​ഖം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഉ​യ​ർ​ത്തു​മെ​ന്ന പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​നം നാ​ല​ര വ​ർ​ഷം പൂ​ഴ്ത്തി​വ​ച്ച ശേ​ഷം നാ​നൂ​റ് രൂ​പ ഉ​യ​ർ​ത്തി​യെ​ന്നു പ്ര​ഖ്യാ​പി​ച്ച​തു ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. കൊ​ല്ലം മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ ഇ​ട​തു​പ​ക്ഷ അ​ഴി​മ​തി ഭ​ര​ണ​ത്തി​നെ​തി​രേ എ​ൻ.​കെ.പ്രേ​മ​ച​ന്ദ്ര​ൻ എം​പി ന​യി​ച്ച ജ​ന​കീ​യ കു​റ്റ​വി​ചാ​ര​ണ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം കാ​വ​നാ​ട് ജം​ഗ്ഷനി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെന്നിത്തല.

താ​ൻ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ത​ങ്ങ​ളു​ടെ ത​ല​യി​ൽ വ​ന്നു പെ​ടി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന് ഉ​റ​പ്പു​ണ്ട്. പ​ണ്ടും ഇ​ട​തു മു​ന്ന​ണി ഇ​താ​ണു ചെ​യ്തി​ട്ടു​ള്ള​ത്. ക്ഷേ​മ പെ​ൻ​ഷ​നു​ക​ളോ ആ​നു​കൂ​ല്യ​ങ്ങ​ളോ ഉ​യ​ർ​ത്താ​തി​രു​ന്ന​തും വ​ഞ്ച​ന​യാ​ണ്. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ വ​ള​രെ ക്രൂ​ര​മാ​യ സ​മീ​പ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ എ​ടു​ത്ത​ത്. മു​പ്പ​ത് വ​ർ​ഷ​ത്തെ ഇ​ട​തു ഭ​ര​ണം വി​ക​സ​ന മു​ര​ടി​പ്പ് മാ​ത്രം സ​മ്മാ​നി​ച്ച കൊ​ല്ല​ത്ത് ഇ​ക്കു​റി യു​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ൽ​ഫോ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് പി.​സി.വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ, വി.​എ​സ്.ശി​വ​കു​മാ​ർ, പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, കെ.​സി. രാ​ജ​ൻ, നൗ​ഷാ​ദ് യൂ​നു​സ്, കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ, അ​ഡ്വ.ബി​ന്ദു കൃ​ഷ്ണ, എ.​കെ ഹ​ഫീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Ramesh Chennithala UDF Local News Nattuvishesham Kollam

Recent News

Up