x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത ന​ഗ​ര​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ


Published: October 30, 2025 06:01 AM IST | Updated: October 30, 2025 06:01 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യെ അ​തി​ദാ​രി​ദ്യ്ര​മു​ക്ത ന​ഗ​ര​മാ​യി ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ.

പെ​രി​ന്ത​ൽ​മ​ണ്ണ:​പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യെ അ​തി​ദാ​രി​ദ്യ്ര​മു​ക്ത ന​ഗ​ര​മാ​യി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ പി. ​ഷാ​ജി പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന അ​തി​ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 106 അ​തി​ദാ​രി​ദ്യ്ര കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​രി​ൽ ഓ​രോ​രു​ത്ത​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി ന​ഗ​ര​സ​ഭ പ്ര​ത്യേ​ക ഇ​ട​പെ​ട​ലു​ക​ൾ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത​ല അ​തി​ദാ​രി​ദ്യ്ര​മു​ക്ത പ്ര​ഖ്യാ​പ​നം ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കും. അ​തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​ഖ്യാ​പ​നം പെ​രി​ന്ത​ൽ​മ​ണ്ണ​യെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലും മ​നു​ഷ്യ​സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്നി​ൽ നി​ർ​ത്തു​ന്ന​താ​യി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ഭ​വ​ന​സ​ഹാ​യം, തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള പി​ന്തു​ണ, രോ​ഗ​ബാ​ധി​ത​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ന​സീ​റ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ അ​ന്പി​ളി മ​നോ​ജ്, മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ, അ​ഡ്വ. ഷാ​ൻ​സി, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ൻ​സൂ​ർ നെ​ച്ചി​യി​ൽ, കൗ​ണ്‍​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജെ.​ആ​ർ. ലാ​ൽ​കു​മാ​ർ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സി.​കെ. വ​ത്സ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​സീ​ന​ത്ത്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Perinthalmanna Local News Malappuram Nattuvishesham

Recent News

Up