x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​താ പ​ള്ളി തി​രു​നാ​ളി​ന് കൊ​ടി​യേ​റി


Published: February 14, 2026 04:45 AM IST | Updated: February 14, 2026 04:48 AM IST

പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​താ പ​ള്ളി തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി കൊ​ടി ഉ​യ​ർ​ത്തു​ന്നു.

പെ​രു​വ​ണ്ണാ​മൂ​ഴി: പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സീ​ന്‍റെ​യും മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ളാ​ഘോ​ഷം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു.

പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ എ​ന്നി​വ​ക്കു ശേ​ഷം വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി കൊ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് രൂ​പ​ത​യി​ലെ ന​വ വൈ​ദീ​ക​രാ​യ ഫാ. ​എ​ഡ്‌​വി​ൻ കോ​നു​ക്കു​ന്നേ​ൽ, ഫാ. ​ന​വീ​ൻ പു​റ​ത്തൂ​ട്ട്, ഫാ. ​സെ​ബി​ൻ തോ​ട്ട​മ​റ്റ​ത്തി​ൽ, ഫാ. ​അ​ല​ൻ പോ​ത്ത​നാ​മൂ​ഴി, ഫാ. ​ജെ​റാ​ൾ​ഡ് പ​ള്ള​ത്ത്, ഫാ. ​സാ​വി​യോ മ​ല​മ്പേ​ൽ, ഫാ. ​അ​രു​ൺ തു​റ​വ​ക്ക​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ ബ​ലി അ​ർ​പ്പി​ച്ചു.

ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്ക​ൽ, മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, സാ​രി ലേ​ലം എ​ന്നി​വ​ക്കു ശേ​ഷം കോ​ഴി​ക്കോ​ട് എം.​റ്റി. ക്രി​യേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ച്ച മെ​ഗാ​ഷോ​യും അ​ര​ങ്ങേ​റി. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. കാ​ർ​മി​ക​ൻ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ (റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ രാ​ഷ്ട്ര​ദീ​പി​ക, കോ​ഴി​ക്കോ​ട്).

6.45 ന് ​ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, വ​ച​ന സ​ന്ദേ​ശം, സ​മാ​പ​നാ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, നേ​ർ​ച്ച ഭ​ക്ഷ​ണം. സ​മാ​പ​ന ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. കാ​ർ​മി​ക​ൻ ഫാ.​ജോ​ബി​ൻ തെ​ക്കേ​ക്ക​ര​മ​റ്റ​ത്തി​ൽ (രൂ​പ​താ ഡ​യ​റ​ക്ട​ർ കെ​സി​വൈ​എം). തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, സാ​രി​ലേ​ലം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക്.

Tags : Local News Nattuvishesham Kozhikode

Recent News

Up