x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈപ്പ് പൊട്ടി : പിറവത്ത് കുടിവെള്ള വിതരണം നിലച്ചു


Published: November 3, 2025 04:20 AM IST | Updated: November 3, 2025 04:20 AM IST

പിറവത്ത് കരക്കോട് ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു.

പി​റ​വം: പി​റ​വ​ത്ത് അ​ടി​ക്ക​ടി​യു​ള്ള പൈ​പ്പ് പൊ​ട്ട​ൽ മൂ​ലം കു​ടി​വെ​ള്ള വി​ത​ര​ണം താ​റു​മാ​റാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​മി​ല്ല. ന​ഗ​ര​സ​ഭ​യി​ലെ ക​ര​ക്കോ​ട് ഭാ​ഗ​ത്ത് പ്ര​ധാ​ന ജ​ല​വി​ത​ര​ണ​ക്കു​ഴ​ൽ പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത്. ന​ന്നാ​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

പൈ​പ്പു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം മൂ​ല​മാ​ണ് പൊ​ട്ട​ൽ തു​ട​രു​ന്ന​ത്. ഭൂ​മി​ക്ക​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പൈ​പ്പു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും, മൂ​ന്നു പ​തി​റ്റാ​ണ്ടെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്ക​മു​ള്ള​താ​ണ്. നി​രോ​ധി​ച്ചി​രി​ക്കു​ന്ന പൈ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​ക്കാ​ട് പ​മ്പിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്നും പി​റ​വ​ത്തേ​യ്ക്ക് വെ​ള്ള​മെ​ത്തു​ന്ന പൈ​പ്പ് ക​ര​ക്കോ​ട് ഭാ​ഗ​ത്ത് പൊ​ട്ടി​യ​ത്. മി​ക്ക​വാ​റും ഈ ​ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടു​ന്ന​ത് പ​തി​വാ​ണ്. 35 എം​എ​മ്മി​ന്‍റെ ആ​സ്ബ​റ്റോ​സ് പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. മൂ​ന്ന​ര മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ പൊ​ട്ടി​യ​തു മൂ​ല​മാ​ണ് ന​ന്നാ​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

കി​ണ​റു​ക​ളി​ല്ലാ​ത്ത ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളും ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന് രാ​വി​ലെ മു​ത​ൽ കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ഒ​ടു​വി​ലി​പ്പോ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​ത് യ​ഥാ​സ​മ​യം വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ന​ന്നാ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പ​വു​മു​ണ്ട്.

Tags : Piravom Local News Ernakulam Nattuvishesham

Recent News

Up